Fahadh Faasil: ഇന്ത്യൻ പ്രണയകഥയിലെ ആ ഓട്ടത്തിന് പിന്നലെ കഥ ഇതാണ്, വെളിപ്പെടുത്തി ഫഹദ് ഫാസിൽ
Fahadh Faasil Reveals On Oru Indian Pranayakadha Movie: ഫഹദ് ഫാസിൽ രേഖ മേനോൻ നൽകിയ അഭിമുഖത്തിൽ തന്റെ കരിയറിലെ മറ്റൊരു വ്യത്യസ്ത കഥാപാത്രമായ ഒരു ഇന്ത്യൻ പ്രണയകഥയിലെ ഐമനം സിദ്ധാർത്ഥനെ കുറിച്ച് ഫഹദ് ഫാസിൽ ചില കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നു. ആ സിനിമയിലെ ഏറ്റവും ചിരിപ്പിച്ചതും പിന്നീട് അത് വലിയ ട്രോൾ മീം ആയി മാറിയതുമായ രംഗമാണ് സമരത്തിനിടയിൽ പോലീസ് ലാത്തിച്ചാർജ്

ഫഹദ് ഫാസിൽ
ഫഹദ് ഫാസിൽ നായകനായ എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ഡോണ്ട് ട്രബിൾ ദി ട്രബിൾ. ഒക്ടോബർ രണ്ടിനാണ് ഈ സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഫാന്റസി ഗണത്തിൽ വരുന്ന ഡോണ്ട് ട്രബിൾ ദി ട്രബിൾ സിനിമ ഫഹദിന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ പ്രമേയം കൂടിയാണ്. ഒരു കുട്ടി ഗോസ്റ്റിനെ തട്ടിക്കൊണ്ടുപോകുന്ന മജീഷ്യന്റെ വേഷത്തിലാണ് ഫഹദ് ഫാസിൽ സിനിമയിൽ എത്തുന്നത്. ഇന്ത്യയിലെ ഇതിഹാസ സിനിമാ സംവിധായകൻ രാജമൗലിയാണ് ഈ പ്രോജക്ട് അവതരിപ്പിക്കുന്നത്. ശശാങ്ക് യേലേട്ടി സംവിധാനം ചെയ്യുന്ന സിനിമ മലയാളം,തമിഴ്, തെലുങ്ക് എന്നെ ഭാഷകളിലാണ് റിലീസ് ചെയ്യുക.
ഈ സിനിമയുമായി ബന്ധപ്പെട്ട് ഫഹദ് ഫാസിൽ രേഖ മേനോൻ നൽകിയ അഭിമുഖത്തിൽ തന്റെ കരിയറിലെ മറ്റൊരു വ്യത്യസ്ത കഥാപാത്രമായ ഒരു ഇന്ത്യൻ പ്രണയകഥയിലെ ഐമനം സിദ്ധാർത്ഥനെ കുറിച്ച് ഫഹദ് ഫാസിൽ ചില കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നു. ആ സിനിമയിലെ ഏറ്റവും ചിരിപ്പിച്ചതും പിന്നീട് അത് വലിയ ട്രോൾ മീം ആയി മാറിയതുമായ രംഗമാണ് സമരത്തിനിടയിൽ പോലീസ് ലാത്തിച്ചാർജ് വരുമ്പോൾ അതുവരെ മുന്നിൽ നിന്ന് നയിച്ച ഫഹദ് ഫാസിൽ ചെയ്യുന്ന അയ്മനം സിദ്ധാർത്ഥൻ എന്ന കഥാപാത്രം മുണ്ടും മടക്കി കുത്തി ഓടുന്നത്.
Also Read: ‘നസ്രിയയാണ് എൻ്റെ വീട്… അവൾ വരും വരെ അതുണ്ടായിരുന്നില്ല’: ഫഹദ് ഫാസിൽ
ചുറ്റുമുള്ളവരെ നിരീക്ഷിച്ചാണ് ഓരോ കഥാപാത്രങ്ങൾക്കും വേണ്ട മാനസങ്ങൾ കൊണ്ടുവരുന്നത് എന്ന അവതാരകയുടെ ചോദ്യത്തിനാണ് ഇന്ത്യൻ പ്രണയകഥയിലെ ഈ സീനിനെ കുറിച്ച് ഫഹദ് പറഞ്ഞത്. നേരിൽ കണ്ട ഒരു ആളെ അങ്ങനെ തന്നെ കൊണ്ടുവരാൻ താൻ നോക്കിയിട്ടില്ല. പക്ഷേ ചിലരുടെ ചില ജെസ്റ്ററുകൾ ചില രംഗങ്ങളിലൊക്കെ കൊണ്ടുവന്നിട്ടുണ്ട്.
ഇന്ത്യൻ പ്രണയകഥയിൽ ഓടുമ്പോൾ തന്റെ കൈ പോക്കറ്റിലാണ് വച്ചിരുന്നത്. ശരിക്കും അത് തന്റെ പിതാവായ ഫാസിലിന്റെ ഒരു മാനറിസത്തിൽ നിന്ന് വന്നതാണ്. പണ്ട് പിതാവ് കോളേജിൽ പഠിക്കുന്ന സമയത്ത് സമരം ഉണ്ടാവുന്ന അവസരങ്ങളിൽ ഓടി മാറുമ്പോൾ പോക്കറ്റിൽ കൈ അമർത്തി പിടിക്കുമായിരുന്നു. പോക്കറ്റിൽ കരുതിയിരിക്കുന്ന കോളേജിൽ വന്നു പോകാനുള്ള പണം നഷ്ടപ്പെടാതിരിക്കാൻ ആണ് പിതാവ് അങ്ങനെ ചെയ്തിരുന്നത്. അതിൽ നിന്ന് വന്ന ചിന്തയാണ് സിനിമയിലെ രംഗത്തിൽ പോക്കറ്റിൽ കൈപിടിച്ചുകൊണ്ട് ഓടുക എന്നത് – ഫഹദ് വെളിപ്പെടുത്തി.
English Summary
In an interview with Rekha Menon, Fahadh Faasil opened up about Aymanam Siddharthan—another distinctive character from his career in the film Oru Indian Pranayakatha.