AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Fahadh Faasil: ‘സിനിമയോടുള്ള തന്റെ സമീപനത്തിൽ മാറ്റം വന്നത് ആ ചിത്രത്തിന് ശേഷം’; ഫഹദ് ഫാസിൽ

Fahadh Faasil: തന്റെ കരിയറിൽ ഏറ്റവും ഇംപാക്ടുണ്ടാക്കിയ സിനിമ ഏതെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് താരം. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Fahadh Faasil: ‘സിനിമയോടുള്ള തന്റെ സമീപനത്തിൽ മാറ്റം വന്നത് ആ ചിത്രത്തിന് ശേഷം’; ഫഹദ് ഫാസിൽ
Fahadh FaasilImage Credit source: Facebook
nithya
Nithya Vinu | Published: 27 Jul 2025 12:25 PM

വ്യത്യസ്തതയാർന്ന അഭിനയ ശൈലിയിലൂടെ പ്രേക്ഷരെ വിസ്മയിപ്പിക്കുകയും സിനിമാപ്രേമികളുടെ മനസിൽ ഇടം നേടുകയും ചെയ്ത താരമാണ് ഫഹദ് ഫാസിൽ. ഇന്ന് പാൻ ഇന്ത്യ സ്റ്റാറാണെങ്കിലും ഒരാളാണെങ്കിലും സിനിമയിലെ അരങ്ങേറ്റത്തിൽ താരത്തിന് മികച്ച തുടക്കമല്ല ലഭിച്ചിരുന്നത്.

ഇപ്പോഴിതാ, തന്റെ കരിയറിൽ ഏറ്റവും ഇംപാക്ടുണ്ടാക്കിയ സിനിമ ഏതെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് താരം. ചാപ്പാ കുരിശ് എന്ന ചിത്രത്തെ കുറിച്ചാണ് ഫഹദ് സംസാരിക്കുന്നത്. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കൈയെത്തും ദൂരത്തിന് ശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്തിരുന്നു. അതിന് ശേഷമുള്ള തിരിച്ച് വരവിൽ ചെറിയ വേഷങ്ങളെല്ലാം ചെയ്താണ് വീണ്ടും തുടങ്ങിയത്. അവയിൽ ചിലത് നല്ല പ്രശംസ നൽകുകയും മറ്റ് ചിലത് ശ്രദ്ധിക്കപ്പെടാതെയും പോയി. എന്നാൽ കരിയറിൽ വലിയ മാറ്റം ഉണ്ടാക്കിയെന്ന് ഞാൻ കരുതുന്ന ചിത്രം ചാപ്പാ കുരിശാണ്.

ALSO READ: നയൻതാരയുടെ ബോഡിഗാർഡിന്റെ പ്രതിഫലം കോടികൾ; കണ്ണുതള്ളി സോഷ്യൽ മീഡിയ

അതിലെ അർജുൻ എന്ന കഥാപാത്രം എന്റെ കരിയറിൽ ഉണ്ടാക്കിയ ഇംപാക്ട് വലുതാണ്. മറ്റ് സിനിമകളിൽ നിന്ന് വ്യത്യസ്തമായാണ് ഈ ചിത്രത്തെ സമീപിച്ചത്. അതു വരെ കണ്ടുശീലിച്ച സിനിമാരീതികളിൽ നിന്ന് ഒരുപാട് മാറ്റങ്ങൾ ചാപ്പാ കുരിശിലുണ്ടായിരുന്നു. എന്നെ ആകർ‌ഷിച്ചതും ആ കാര്യമാണ്.

വലിയ ലൈറ്റുകളൊന്നും ഇല്ലാതെ നാച്ചുറൽ ലൈറ്റിൽ മാത്രം ഷൂട്ട് ചെയ്യുക, ഡി 5 ക്യാമറയിലെ ഷൂട്ട് ഇവയൊക്കെ എനിക്ക് പുതിയ കാര്യങ്ങളായിരുന്നു. ആ സിനിമയിൽ എന്റെ ഷോൾ‍ഡറിന്റെ സൈഡിൽ കൂടി ഒരു ഷോട്ട് എടുക്കുന്നതിനിടെ സമീർ വീണു. അയാളുടെ തോൾ ഡിസ്ലൊക്കേറ്റഡായി. മുമ്പ് അങ്ങനെയുള്ള അനുഭവങ്ങളുണ്ടായിട്ടില്ല. സിനിമയോടുള്ള സമീപനത്തിൽ തന്നെ മാറ്റമുണ്ടായി’, ഫ​ഹദ് ഫാസിൽ പറയുന്നു.