Dont Trouble The Trouble Review: ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ഫഹദിന്റെ ഫാന്റസി ത്രില്ലർ ഞെട്ടിച്ചോ? പ്രതികരണങ്ങൾ

Fahadh Faasil's 'Don't Trouble The Trouble' Movie Review: ഫഹദ് ഫാസിലിനെ നായകനാക്കി ശശാങ്ക് യേലേട്ടി സംവിധാനം ചെയ്ത സിനിമയാണ് ഡോണ്ട് ട്രബിൾ ദി ട്രബിൾ. ഇന്ന് ( ഒക്ടോബർ 2 ) രാവിലെ തിയേറ്ററുകളിലെത്തിയ ഈ ഫാന്റസി ത്രില്ലർ സിനിമയെ കുറിച്ചുള്ള പ്രേക്ഷക പ്രതികരണങ്ങൾ നോക്കാം. ഫഹദ് ഫാസിലിന്റെ പ്രകടനത്തെ ആണ് കൂടുതൽ പേരും എടുത്തു പറയുന്നത്. നല്ല സിനിമ, നല്ല ഡയറക്ഷൻ ആണ് കാണാൻ കഴിയുന്നത് എന്ന് ആദ്യ ഷോ കണ്ടിറങ്ങിയവർ അഭിപ്രായം പങ്കുവയ്ക്കുന്നു.

Dont Trouble The Trouble Review: ഡോണ്ട് ട്രബിൾ ദി ട്രബിൾ ഫഹദിന്റെ ഫാന്റസി ത്രില്ലർ ഞെട്ടിച്ചോ? പ്രതികരണങ്ങൾ

Fahadh Faasil's 'don't Trouble The Trouble' Movie

Updated On: 

02 Oct 2026 | 06:30 PM

ഫഹദ് ഫാസിലിനെ നായകനാക്കി ശശാങ്ക് യേലേട്ടി സംവിധാനം ചെയ്ത സിനിമയാണ് ഡോണ്ട് ട്രബിൾ ദി ട്രബിൾ. ഇന്ന് ( ഒക്ടോബർ 2 ) രാവിലെ തിയേറ്ററുകളിലെത്തിയ ഈ ഫാന്റസി ത്രില്ലർ സിനിമയെ കുറിച്ചുള്ള പ്രേക്ഷക പ്രതികരണങ്ങൾ നോക്കാം. ഫഹദ് ഫാസിലിന്റെ പ്രകടനത്തെ ആണ് കൂടുതൽ പേരും എടുത്തു പറയുന്നത്. നല്ല സിനിമ, നല്ല ഡയറക്ഷൻ ആണ് കാണാൻ കഴിയുന്നത് എന്ന് ആദ്യ ഷോ കണ്ടിറങ്ങിയവർ അഭിപ്രായം പങ്കുവയ്ക്കുന്നു.

ഫാന്റസി എന്നുള്ള നിലയിൽ തന്നെ സിനിമ കാണാൻ എത്തണം, അത്യാവശ്യം ത്രില്ലിംഗ് എലമെന്റുകൾ സിനിമയിലുണ്ട്, ഫഹദ് ഫാസിലിന്റെ സ്വതസിദ്ധമായ പ്രകടനമാണ് സിനിമയിൽ ഉള്ളത്, മലയാളി പ്രേക്ഷകർക്ക് ഡൈജസ്റ്റ് ആവാൻ ചെറിയ പ്രശ്നം ഉണ്ടാകും, കൊച്ചു കുട്ടികൾക്ക് എന്തായാലും സിനിമ ഇഷ്ടമാകും, മറ്റു സിനിമകളെ അപേക്ഷിച്ച് ഏറെ വ്യത്യസ്തമായ കഥയാണ് ഈ സിനിമ പറയുന്നത്, ഇതുവരെ നമ്മൾ ഇത്തരം സിനിമ കണ്ടിട്ടില്ല എന്നിങ്ങനെ പോകുന്നു ആദ്യ പ്രതികരണങ്ങൾ.

Also Read: അവറാച്ചൻ ആന്റ് സൺസ് ചിരിപ്പിച്ചോ? ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ

മുതിർന്ന പ്രേക്ഷകരെ സംബന്ധിച്ചെടുത്തോളം ചിലപ്പോൾ സിനിമ വർക്കായി എന്ന് വരില്ല, സെക്കൻഡ് ഹാഫ് മികച്ചതാണ്, കുട്ടികൾക്കും ഫാമിലിക്കും കണ്ടിരിക്കാവുന്ന തരത്തിലാണ് കഥ പറയുന്നത്, പ്രത്യേകിച്ച് കുട്ടികളെ ഉദ്ദേശിച്ചുള്ളതാണ് സിനിമ, സിനിമയുടെ മേക്കിങ് ഒക്കെ വളരെ മികച്ചതാണ് എന്നും പടം കണ്ടിറങ്ങിയവർ പറയുന്നു. ഇതിഹാസ ഇന്ത്യൻ സംവിധായകൻ എസ്. എസ് രാജമൗലിയാണ് ഈ സിനിമ അവതരിപ്പച്ചിരിക്കുന്നത്. സാറ പലേക്കർ, സൗരഭ് സച്ച്ദേവ, തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്.

ഡോണ്ട് ​ട്രബിൾ ദി ​ട്രബിൾ സിനിമയെ പ്രശംസിച്ച് പ്രശസ്ത നടി പ്രിയങ്ക ചോപ്രയും രംഗത്തെത്തി. ചിത്രത്തിന്റെ ട്രെയിലർ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചുകൊണ്ടാണ് പ്രിയങ്ക ചോപ്ര ആശംസകൾ നേർന്നത്. “ഈ സിനിമ റിലീസ് ആയതിൽ ഒരുപാട് സന്തോഷം! കാർത്തി, നിങ്ങൾക്കും ‌നിങ്ങളുടെ ടീമിനും എല്ലാവിധ സ്നേഹവും വിജയാശംസകളും നേരുന്നു. ഇന്ന് തന്നെ തിയേറ്ററുകളിൽ പോയി ഈ സിനിം കാണൂ!” എന്നാണ് പ്രിയങ്ക കുറിച്ചത്.

English Summary

Don’t Trouble the Trouble is a film directed by Shashank Yeleti, starring Fahadh Faasil. Let us look at the audience reactions to this fantasy thriller, which hit theaters this morning (October 2).

Loading...
Unable to load recommendations.
Follow Us
ക്രീം ഒന്നും വേണ്ട! ചർമ്മത്തിന്റെ സ്വാഭാവിക തിളക്കത്തിന് ചില പൊടിക്കൈകൾ
വിവോ V80 ഉണ്ട്, ഓപ്പോ F35 5ജിയും F35 പ്രോ 5ജിയും ഉണ്ട്!
ഒരുമിച്ച് സൂക്ഷിക്കാന്‍ പാടില്ലാത്ത പച്ചക്കറികളും പഴങ്ങളും
പാൽ തിളച്ചുതൂവുന്നത് തടയാൻ ട്രിക്കുകൾ ഇതാ
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ