AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Allu Arjun: 1600 കിമി സൈക്കിളിൽ അല്ലു അർജുനെ കാണാൻ: ആരാധകന് തിരികെ പോകാൻ ഫ്ലൈറ്റ് ടിക്കറ്റ് നൽകി താരം

Allu Arjun Fan Boy News: അല്ലു അർജുനും ആരാധകനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്

Allu Arjun: 1600 കിമി സൈക്കിളിൽ അല്ലു അർജുനെ കാണാൻ: ആരാധകന് തിരികെ പോകാൻ ഫ്ലൈറ്റ് ടിക്കറ്റ് നൽകി താരം
മോഹിത് യാദവ് അല്ലു അർജുനൊപ്പം
arun-nair
Arun Nair | Published: 17 Oct 2024 08:31 AM

ആരാധന എന്നാൽ അത് ദക്ഷിണേന്ത്യൻ സിനിമയിലെ താരങ്ങളുടെ ഫാൻസിനെ കണ്ട് പഠിക്കണം എന്നൊരു അടക്കം പറച്ചിലുണ്ട് ഇൻഡസ്ട്രിയിൽ. പലപ്പോഴും ആരാധന അതിര് വിടാറുള്ളതൊക്കെയും സ്ഥിരം വാർത്തകളാണ്. ഉത്തർപ്രദേശിൽ നിന്നുള്ള ഒരു ആരാധകൻ തന്‍റെ ഇഷ്ടതാരമായ അല്ലു അർജുനെ കാണാൻ സൈക്കിളിൽ 1600 കി.മീ യാത്ര ചെയ്ത് ഹൈദരാബാദിലെത്തിയ വാർത്തയാണ് വൈറലായത്.

എന്തായാലും അദ്ദേഹത്തിന് നിരാശപ്പെടേണ്ടി വന്നില്ല. ആരാധകനെ അല്ലു അർജുൻ സ്വാഗതം ചെയ്യുകയും അദ്ദേഹവുമായി ഏറെ നേരം സംസാരിക്കുകയും ചെയ്തു. സോഷ്യൽമീഡിയയിലൂടെയാണ് ഇത്തരമൊരു അവിശ്വസനീയമായ യാത്രയെ കുറിച്ച് കേട്ടറിഞ്ഞ് അല്ലു അർജുൻ അദ്ദേഹത്തെ നേരിട്ട് കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. ഉത്തർ പ്രദേശ് സ്വദേശി മോഹിത് യാദവാണ് ഇത്തരത്തിൽ ഹൈദരാബാദിലെത്തിയത്.

 

തന്നെ ഏറെ ഇഷ്ടപ്പെടുന്ന ആരാധകന്‍റെ സൈക്കിളിലേറിയുള്ള ഈ ദീര്‍ഘ യാത്രയെക്കുറിച്ച് അറിഞ്ഞപ്പോൾ അല്ലു അർജുൻ വികാരാധീനനായെന്ന് മാത്രമല്ല ആരാധകന് സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങാൻ ഒരു വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്യുകയുമുണ്ടായി. കൂടാതെ ആരാധകന്‍റെ സൈക്കിൾ ബസിൽ വീട്ടിലേക്ക് അയയ്‌ക്കാനും വേണ്ട സജ്ജീകരണങ്ങൾ ചെയ്തിരിക്കുകയുമാണ്.

അല്ലു അർജുനും ആരാധകനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. തന്‍റെ പുതിയ ചിത്രമായ പുഷ്പ 2ന്‍റെ പ്രമോഷന്‍റെ ഭാഗമായി ഉത്തർപ്രദേശ് സന്ദർശിക്കുമ്പോൾ അദ്ദേഹത്തെ വീണ്ടും കാണാമെന്ന ഉറപ്പുനൽകിയാണ് അല്ലു അർജുൻ ആരാധകനെ യാത്രയാക്കുകയുണ്ടായത്.

രണ്ട് പതിറ്റാണ്ടിലേറെയായി സിനിമാലോകത്തുള്ള അല്ലു അ‍ർജുന് ലോകം മുഴുവൻ വലിയ ആരാധകവൃന്ദമുണ്ട്. ആഗോള ശ്രദ്ധ നേടിയ ‘പുഷ്പ’ യുടെ റിലീസിനെത്തുടർന്ന്, ന്‍റെ ജനപ്രീതി ഒട്ടേറെ കുതിച്ചുയർന്നിരുന്നു. ഇപ്പോഴിതാ ത്തെ കാണാൻ സൈക്കിളിൽ വാർത്ത സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്.