JR NTR: കോരിത്തരിച്ച് ആരാധകർ! സിമ്പു ജൂനിയർ എൻടിആറിനെ കുറിച്ച് പറഞ്ഞത് കേട്ടോ?
Simbu about JR NTR: ഇത് കേട്ട് ആരാധകർ കയ്യടിക്കുകയാണ്. ചിമ്പുവിന്റെ ഈ വാക്കുകൾ ജനപ്രിയമായി മാറിയിരിക്കുകയാണ്. ചിത്രം വട ചെന്നൈ യൂണിവേഴ്സിലേക്ക് കൊണ്ടുവരുമെന്നാണ് ആരാധകരുടെ അഭിപ്രായം
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സാമ്രാജ്യം. വെട്രിമാരൻ സംവിധാനം ചെയ്യുന്ന സാമ്രാജ്യം എന്ന ചിത്രത്തിലെ നായകൻ സിമ്പുവാണ്. ചിത്രത്തിന്റെ പ്രമോ വീഡിയോ തെലുങ്കിൽ ജൂനിയർ എൻ ടി ആർ(JR NTR) ആണ് പുറത്തിറക്കിയത്. ഇതോടെ ചിത്രത്തിലെ പ്രമോദ വീഡിയോ നിമിഷങ്ങൾക്കുള്ളിലാണ് വൈറലായി മാറുന്നത്. ഇതിനിടെ ജൂനിയർ എൻടിആറിനെ കുറിച്ച് നടൻ സിമ്പു പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എൻടിആർ ഒരു മികച്ച നടനാണെന്നും അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കാറുള്ളത് എന്നുമാണ് സിമ്പു പറഞ്ഞത്. ഇത് കേട്ട് ആരാധകർ കയ്യടിക്കുകയാണ്.
ചിമ്പുവിന്റെ ഈ വാക്കുകൾ ജനപ്രിയമായി മാറിയിരിക്കുകയാണ്. ചിത്രം വട ചെന്നൈ യൂണിവേഴ്സിലേക്ക് കൊണ്ടുവരുമെന്നാണ് ആരാധകരുടെ അഭിപ്രായം. കൂടാതെ ജൂനിയർ എൻടിആർ ഈയിടെയായി മറ്റ് ഭാഷയിലുള്ള സിനിമകളെ നന്നായി പ്രമോട്ട് ചെയ്യുന്നുണ്ട്. അദ്ദേഹം കാന്താര ചാപ്റ്റർ വണ്ണിനെയും നന്നായി പിന്തുണയ്ക്കുന്നു. ജൂനിയർ എൻടിആറിന് മികച്ച മനസ്സാണ് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
അതേസമയം തമിഴിൽ അരസൻ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ പ്രമോ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. ഒക്ടോബർ 17നാണ് പ്രമോ വീഡിയോ റിലീസ് ചെയ്തത്. 5 മിനിറ്റ് ദൈർഘ്യമാണ് പ്രമോ വീഡിയോയ്ക്ക് ഉള്ളത്. തന്റെ മുൻകാല ചിത്രങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ. അല്പം ഗൗരവമുള്ള വ്യക്തിത്വത്തോടെയാണ് സിലംബരസൻ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൂടാതെ തന്റെ കഥ പറച്ചിലിൽ ഉള്ള വൈദഗ്ധ്യവും സാമൂഹിക യാഥാർത്ഥ്യങ്ങളെ സ്പർശിക്കുന്ന ചിത്രീകരണവും കൊണ്ട് വെട്രിമാരൻ വീണ്ടും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു എന്നാണ് ചിത്രത്തിന്റെ പ്രമോ വീഡിയോയിലൂടെ മനസ്സിലാകുന്നത്.