AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Fejo’s Baby Cool Ayirunne: ‘ബേബി കൂൾ ആയിരുന്നേ… ഓണം മൂഡിനു ശേഷം വീണ്ടും ഫെജോയുടെ ഹിറ്റ് റാപ്പ്…

Fejo’s new song Baby Cool aayirunne Rap Strikes Again: 'ബേബി കൂൾ ആയിരുന്നേ...' എന്ന വരികളിൽ തുടങ്ങുന്ന ഈ റാപ്പ് ഗാനം സോണി മ്യൂസിക് മലയാളം യൂട്യൂബ് ചാനൽ വഴിയാണ് പുറത്തിറങ്ങിയത്. ഗാനത്തിന്റെ എഴുത്തും സംവിധാനവും ആലാപനവും നിർവഹിച്ചിരിക്കുന്നത് ഫെജോ തന്നെയാണ്.

Fejo’s Baby Cool Ayirunne: ‘ബേബി കൂൾ ആയിരുന്നേ… ഓണം മൂഡിനു ശേഷം വീണ്ടും ഫെജോയുടെ ഹിറ്റ് റാപ്പ്…
Fejo New Rap Baby Cool Ayirunne (1)Image Credit source: social media
Aswathy Balachandran
Aswathy Balachandran | Updated On: 15 Oct 2025 | 08:08 PM

കൊച്ചി: മലയാള റാപ് സംഗീത ലോകത്തെ താരം ഫെജോയുടെ ഏറ്റവും പുതിയ ഗാനം ‘ബേബി കൂൾ’ യൂട്യൂബിൽ തരംഗമാകുന്നു. കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച ഫെജോ, ആകർഷകമായ ആനിമേഷൻ രംഗങ്ങളോടെയാണ് ഇത്തവണ ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്.

‘ബേബി കൂൾ ആയിരുന്നേ…’ എന്ന വരികളിൽ തുടങ്ങുന്ന ഈ റാപ്പ് ഗാനം സോണി മ്യൂസിക് മലയാളം യൂട്യൂബ് ചാനൽ വഴിയാണ് പുറത്തിറങ്ങിയത്. ഗാനത്തിന്റെ എഴുത്തും സംവിധാനവും ആലാപനവും നിർവഹിച്ചിരിക്കുന്നത് ഫെജോ തന്നെയാണ്. ബീറ്റ് പ്രൊഡക്ഷൻ ജെഫിൻ ജസ്റ്റിനും മിക്‌സ് ആൻഡ് മാസ്റ്റർ അഷ്ബിൻ പോൾസണുമാണ്. ഈ ഗാനത്തിൻ്റെ ഇല്ലുസ്ട്രേഷൻ ശബ്‌നം ഫാത്തിമയും ആനിമേഷൻ മുഹമ്മദ് ഷൈഫലുലും ആണ് ചെയ്തിരിക്കുന്നത്.

 

സിനിമയിലും സോഷ്യൽ മീഡിയയിലും തിളങ്ങി ഫെജോ

 

2009 മുതൽ യൂട്യൂബിൽ സജീവമായ ഫെജോയ്ക്ക് സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്സുണ്ട്. സിനിമാ സംഗീത ലോകത്തും ഫെജോ ഇന്ന് സജീവമാണ്.’മറഡോണ’ എന്ന ചിത്രത്തിനായി റാപ്പ് ചെയ്ത ‘അപരദപങ്ക’ എന്ന ഗാനത്തിലൂടെയാണ് ഫെജോയുടെ സിനിമാ അരങ്ങേറ്റം. ഈ റാപ്പ് ഗാനം സൂപ്പർഹിറ്റായിരുന്നു. ‘രണം’, മോഹൻലാൽ ചിത്രം ‘ആറാട്ടിലെ ‘തലയുടെ വിളയാട്ട്’, ഫഹദ് ചിത്രം ‘അതിരനിലെ ‘ഈ താഴ്വര’ തുടങ്ങിയ ഹിറ്റ് ഗാനങ്ങളിലൂടെ ഫെജോ മലയാള സിനിമയിൽ തൻ്റേതായ ഒരിടം കണ്ടെത്തി. 2025-ൽ ‘പൈങ്കിളി’ എന്ന മലയാളം ചിത്രത്തിലെ ‘ഹാർട്ട് അറ്റാക്ക്’ എന്ന ഗാനത്തിലൂടെ അദ്ദേഹം പിന്നണി ഗായകനായി അരങ്ങേറ്റം കുറിച്ചു.

കഴിഞ്ഞ ഓണത്തിന് പുറത്തിറങ്ങിയ ‘ഉത്സവ രാവേ…’ എന്ന ആൽബവും ‘സാഹസം’ സിനിമയിലെ ‘ഓണം മൂഡ്’ പാട്ടും വലിയ തരംഗം സൃഷ്ടിച്ചു. ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുന്ന ‘ആയിരം ഔറ’ (22 മില്യൺ കാഴ്ചകൾ), ‘കൂടെ തുള്ള്’ (30 മില്യണിലധികം കാഴ്ചകൾ) തുടങ്ങിയ റാപ്പ് ഗാനങ്ങൾ ഫെജോയുടെ ജനപ്രീതിക്ക് തെളിവാണ്. റാഫ്താർ, സുഷിൻ ശ്യാം തുടങ്ങിയ പ്രമുഖ സംഗീതജ്ഞരുമായി സഹകരിച്ചും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Follow Us