AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Manju Pathrose: ‘അമ്മ വെള്ളം കോരിക്കൊണ്ട് വരുമ്പോൾ പ്രസവിച്ചു, ഞാൻ പ്രസവം നിർത്തിയത് ആ കാരണത്താൽ’

Manju Pathrose Reacts to Akhil Marar’s Viral Comments: പണ്ട് കാലത്ത് സ്ത്രീകൾ പ്രസവം ആസ്വദിച്ചിരുന്നുവെന്നും ആശുപത്രികളാണ് ഇപ്പോൾ കാര്യങ്ങൾ സങ്കീർണമാക്കിയത് എന്നുമായിരുന്നു അഖിൽ മാരാറുടെ പരമാർശം. ഇതിനെതിരെ നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, അഖിലിന്റെ പ്രസ്താവനയിൽ സ്വന്തം നിലപാട് അറിയിച്ചിരിക്കുകയാണ് നടി മഞ്ജു പത്രോസ്.

Manju Pathrose: ‘അമ്മ വെള്ളം കോരിക്കൊണ്ട് വരുമ്പോൾ പ്രസവിച്ചു, ഞാൻ പ്രസവം നിർത്തിയത് ആ കാരണത്താൽ’
Manju PathroseImage Credit source: Facebook
Nithya Vinu
Nithya Vinu | Updated On: 29 Apr 2026 | 02:40 PM

പ്രസവത്തെ കുറിച്ചുള്ള അഖിൽ മാരാറുടെ പരാമർശം ഏറെ വിമർശങ്ങൾക്കും ട്രോളുകൾക്കും വഴിയൊരുക്കിയിരുന്നു. പണ്ട് കാലത്ത് സ്ത്രീകൾ പ്രസവം ആസ്വദിച്ചിരുന്നുവെന്നും ആശുപത്രികളാണ് ഇപ്പോൾ കാര്യങ്ങൾ സങ്കീർണമാക്കിയത് എന്നുമായിരുന്നു അഖിൽ മാരാറുടെ പരമാർശം. ഇതിനെതിരെ നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, അഖിലിന്റെ പ്രസ്താവനയിൽ സ്വന്തം നിലപാട് അറിയിച്ചിരിക്കുകയാണ് നടി മഞ്ജു പത്രോസ്.

മഞ്ജു പത്രോസിന്റെ വാക്കുകൾ

പഴയകാലത്ത് സ്ത്രീകൾക്ക് അത്രയധികം ആരോഗ്യം ഉണ്ടായിരുന്നുവെന്നും അത് വച്ച് ഇന്നത്തെ സ്ത്രീകളെ സാമ്യപ്പെടുത്തരുതെന്നും മഞ്ജു പത്രോസ് പറഞ്ഞു. അമ്മയ്ക്ക് കുളത്തിൽ നിന്ന് വെള്ളം കോരി കൊണ്ട് വരുന്ന സമയത്ത് വേദന വന്നിട്ട് സർക്കാർ ആശുപത്രിയിൽ പോയി എന്നെ പ്രസവിച്ചിട്ട് തിരിച്ച് വരുവായിരുന്നു എന്ന് കേട്ടിട്ടുണ്ട്. അത് അന്ന് ചിലപ്പോൾ ഈസിയായിരുന്നേക്കാം. അന്നത്തെ കാലത്തെ ആരോഗ്യനില അങ്ങനെയായിരുന്നേക്കാം

അന്ന് വണ്ടി ഉണ്ടോ, മുറ്റം അടിക്കാൻ ആരെങ്കിലുമുണ്ടോ, മിക്സിയുണ്ടോ, എല്ലാം സ്വയം ചെയ്തു കൊണ്ടിരുന്ന സ്ത്രീകളുടെ മസ്കുലിൻ കപ്പാസിറ്റി അന്ന് കൂടിയിരുന്നിട്ടുണ്ടായിരിക്കണം. എന്നാൽ ഇന്നത്തെ സാഹചര്യം അതുപോലെ അല്ല. ജനിച്ച് വീഴുമ്പോൾ മുതൽ ഓരോ മിഷ്യനിലാണ്. ഒന്നിനുമുള്ള ആരോഗ്യമില്ല.

പ്രസവം ഈസിയാണെന്ന് പറയാനേ പാടില്ല. ഞാൻ പേടിച്ചാണ് പ്രസവം നിർത്തിയത്. എന്‍റേത് സിസേറിയനായിരുന്നു. സർക്കാർ ആശുപത്രിയിൽ നല്ല സൗകര്യത്തിൽ തന്നെയാണ് പ്രസവിച്ചത്. എന്നാൽ സിസേറിയൻ കഴിഞ്ഞതിന് ശേഷമുള്ള വേദന ഇപ്പോഴും ഓർമിയിലുണ്ട്. അത് മറക്കുമെന്ന് എല്ലാവരും പറയും.

എനിക്ക് ശ്വാസം വിടാനേ പറ്റുന്നുണ്ടായിരുന്നില്ല. പിറ്റേ ദിവസം നമ്മളെ നടത്തിക്കും. തത്വ ചിന്ത പറയുന്നവർക്ക് അത് ഈസിയായി പറയാം. പക്ഷേ സഹജീവികളെ മനുഷ്യനായി കാണാൻ പഠിക്കുക. എന്തൊരു വിഡ്ഢിത്തമാണ് പറയുന്നത് എന്നും മഞ്ജു പത്രോസ് പറഞ്ഞു.

ALSO READ: അതെന്താടാ നിനക്ക് ചോറ് വേണ്ടാത്തെ? കല്യാണരാമനിലെ ഈ സീനിനു പിന്നിലും ഉണ്ട് ഒരു കഥ

അഖിൽ മാരാർ പറഞ്ഞത്

സ്ത്രീകൾ ആസ്വദിച്ച് ചെയ്തിരുന്ന പ്രസവത്തെ സങ്കീർണ്ണമാക്കിയത് ആശുപത്രികൾ ആണെന്നായിരുന്നു അഖിൽ മാരാറുടെ പ്രസ്താവന. ഒരു കാലത്ത് സ്ത്രീകൾ പ്രസവം എന്ന് പറയുന്നത് വളരെ കൂൾ ആയി ചെയ്തിരുന്ന കാര്യമാണ്. പണ്ടൊക്കെ തമാശയായിട്ട് ചിലർ പറയുന്നത് കേൾക്കാം, ആ സ്ത്രീ പ്രസവിച്ചിട്ട് അവിടെ പോയിരുന്ന് രണ്ട് കിലോ അരി ഇടിച്ചിട്ടുണ്ടെന്ന്. അപ്പൊ ഇത്ര നിസ്സാരമായിട്ട് സ്ത്രീകൾ വളരെ എൻജോയ് ചെയ്തിരുന്ന ഒരു പ്രോസസിനെ ഇവിടുത്തെ കുറെ ആശുപത്രികളും വന്ന് മാറ്റിയതാണ്. രക്ഷകർത്താക്കളെ ഇങ്ങനെ പ്രഷർ കയറ്റുകയാണ്.

അതോട് കൂടി ആധി കേറി. പ്രഗ്നന്റ് ആയി കഴിഞ്ഞാൽ തനിക്കെന്തോ മാരക രോഗമാണെന്ന് ഒരു പെൺകുട്ടിയുടെ മനസ്സിലേക്ക് ഇട്ടുകൊടുക്കുകയാണ്. ഇതിനെ ഇങ്ങനെ പേടിപ്പിച്ച് പേടിപ്പിച്ച് അവസാനം സിസേറിയനുമായി ആകെ കോംപ്ലിക്കേറ്റഡ് ആക്കി വെക്കും എന്നാണ് അഖിൽ മാരാർ പറഞ്ഞത്. സംഭവത്തിൽ വലിയ വിമർശനം ഉയർന്നിരുന്നു. സ്ത്രീകളുടെ പ്രസവം സങ്കീര്‍ണ്ണമാക്കിയത് ആശുപത്രികളാണെന്ന വസ്തുതാ വിരുദ്ധ പരാമര്‍ശം സമൂഹത്തില്‍ പ്രചരിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ നടത്തിയ പ്രസ്താവനയില്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാർ പരാതിയും നൽകിയിരുന്നു. ആരോഗ്യ വകുപ്പിലെ മെഡിക്കല്‍ ഓഫീസറായ ഡോ. കെ. പ്രതിഭ ചീഫ് സെക്രട്ടറിക്കാണ് പരാതി നല്‍കിയത്. എന്നാൽ വീണ്ടും താൻ പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് അഖിൽ മാരാർ ചെയ്തത്. തന്റെ പ്രസ്താവനയെ ന്യായീകരിച്ച് നിരവധി പോസ്റ്റുകളാണ് ഫെയ്സ്ബുക്കിൽ പങ്ക് വച്ചത്.

ഫെയ്സ്ബുക്ക് പോസ്റ്റ്

English Summary:

Actress Manju Pathrose Reacts to Akhil Marar’s Viral Comments on Labour and Hospitals, Says, childbirth isn’t easy. She stopped giving birth because she was scared and Don’t compare women in the past with women today.

Follow Us