AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sajna Noor: ‘എനിക്ക് ഒരാൾ ഒരു വിവരം തന്നു, അതൊരു മൈനർ കേസാണ്, ഇനി സഹിക്കാൻ വയ്യ’; ഫിറോസ് ഖാനെതിരെ ഗുരുതര ആരോപണവുമായി സജ്‌ന

Sajna Noor Allegation Against Firoz Khan: താനും ഫിറോസിന്റെ ആദ്യ ഭാര്യയും സമാനമായ ക്രൂരതകൾക്ക് ഇരയായിരുന്നുവെന്നും, ഫിറോസിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും സ്വന്തം മകളുടെ പ്രായമുള്ള 17 വയസുകാരിയെ പീഡിപ്പിച്ചുവെന്നുമാണ് സജ്‌ന പുറത്തുവിട്ട വിഡിയോയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. തൻ്റെ വാദങ്ങൽ തെറ്റാണെന്ന തരത്തിൽ അയാൾ രം​ഗത്തെത്തിയേക്കാമെന്നും താരം വെളിപ്പെടുത്തി.

Sajna Noor: ‘എനിക്ക് ഒരാൾ ഒരു വിവരം തന്നു, അതൊരു മൈനർ കേസാണ്, ഇനി സഹിക്കാൻ വയ്യ’; ഫിറോസ് ഖാനെതിരെ ഗുരുതര ആരോപണവുമായി സജ്‌ന
Sajna Noor, Firoz KhanImage Credit source: Facebook (Sajna Noor, Firoz Khan)
Neethu Vijayan
Neethu Vijayan | Updated On: 29 Apr 2026 | 04:44 PM

സീരിയിൽ നടനും ബി​ഗ് ബോസ് മുൻ മത്സാരാർത്ഥിയുമായിരുന്ന ഫിറോസ് ഖാനെതിരെ (Firoz Khan) പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ സജ്‌ന നൂർ (Sajna Noo). തൻ്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് സജ്ന വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. താനും ഫിറോസിന്റെ ആദ്യ ഭാര്യയും സമാനമായ ക്രൂരതകൾക്ക് ഇരയായിരുന്നുവെന്നും, ഫിറോസിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും സ്വന്തം മകളുടെ പ്രായമുള്ള 17 വയസുകാരിയെ പീഡിപ്പിച്ചുവെന്നുമാണ് സജ്‌ന പുറത്തുവിട്ട വിഡിയോയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

പല കാര്യങ്ങൾക്കും തൻ്റെ കൈയ്യിൽ വാക്കാൽ പറയുന്ന തെളിവുകളെ ഉള്ളൂവെന്നും, ചില മുറിവുകളുടെ പാട് മാത്രമാണ് നിലനിൽക്കുന്നതെന്നും സജ്ന തുറന്നടിച്ച്. തൻ്റെ വാദങ്ങൽ തെറ്റാണെന്ന തരത്തിൽ അയാൾ രം​ഗത്തെത്തിയേക്കാമെന്നും താരം വെളിപ്പെടുത്തി. സാമ്പത്തികമായി തന്നെ തകർക്കുകയും തന്റെ പേരിലുള്ള വസ്തുവകകൾ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഫിറോസ് ഖാൻ തന്നെയോ തന്റെ മക്കളെയോ കൊല്ലാൻ പോലും മടിയില്ലാത്ത ഒരു ക്രിമിനൽ സ്വഭാവമുള്ള വ്യക്തിയാണെന്നും സജ്‌ന വീഡിയോയിൽ ആരോപിച്ചു.

സജ്ന നൂറിൻ്റെ വാക്കുകൾ ഇങ്ങനെ

കർമ്മ കർമ്മ… ഇത് പറഞ്ഞിരിക്കാൻ എനിക്ക് സമയമില്ല. കർമ്മ ചെയ്യട്ടെ എന്ന് പറഞ്ഞിരിക്കാനും സാധിക്കില്ല. അതിനായി കാത്തിരുന്നാൽ എനിക്കിനി പലതും കാണേണ്ടിയും കേൾക്കേണ്ടിയും വരും. അതുകൊണ്ട് ഞാൻ നിയമപരമായി മുന്നോട്ട് പോവുകയാണ്. എൻ്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി ഈ നിമിഷം വരെ ഞാൻ ഫിറോസിനെ പേടിച്ച് ജീവിച്ചിട്ടുണ്ട്. എനിക്ക് ഇനി പേടിക്കാൻ വയ്യ. പല കാര്യങ്ങളും സോഷ്യൽ മീഡിയയിൽ ഇടുമ്പോൾ കുഞ്ഞിനെ ബാധിക്കുമെന്നോർത്താണ് ക്ഷമിച്ചത്.

എനിക്ക് എൻ്റെ ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങളാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത്. 2024ലാണ് എൻ്റെയും ഫിറോസിൻ്റെയും കല്ല്യാണം നടക്കുന്നത്. അങ്ങോട്ടും ഇങ്ങോട്ടും എല്ലാം തുറന്നുപറഞ്ഞാണ് വിവാഹം ചെയ്തത്. എൻ്റെ കുഞ്ഞിനെ പൊന്നുപോലെ നോക്കാമെന്ന് പറഞ്ഞാണ് ഇയാൾ എൻ്റെ ജീവിതത്തിലേക്ക് വരുന്നത്. ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ അയാളുടെ സ്വഭാവം മാറി തുടങ്ങി. എൻ്റെ കുഞ്ഞിനെ കാണാൻ വിടുന്നില്ല. അപ്പോൾ തന്നെ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു.

എന്നിട്ടും ഞാൻ സഹിച്ചു. പിന്നീട് കുഞ്ഞുവേണമെന്ന് പറഞ്ഞു, കുഞ്ഞായി. ​ഗർഭിണിയായിരുന്ന സമയത്ത് പോലും കരച്ചിലും വല്ലാത്ത അവസ്ഥയുമായിരുന്നു. അനുഭവിക്കുന്നവർക്കെ അറിയാവു. ഞാൻ കരയുമ്പോൾ അയാൾ പറയുന്നത് എൻ്റെ ആദ്യത്തെ മോൾ കാരണമാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അവളില്ലായിരുന്നെങ്കിൽ ലൈഫ് നന്നായേനെ എന്നൊക്കെയായിരുന്നു. എൻ്റെ സഹോദരിയാണ് എൻ്റെ കുഞ്ഞുങ്ങളെ നോക്കുന്നത്. അവളില്ലായിരുന്നേൽ എൻ്റെ കുഞ്ഞ് അനാഥയായേനെ.

എനിക്ക് ഒരുതരിപോലും ഫിറോസിനെ സംശയം ഉണ്ടായിരുന്നില്ല. ഒരു ദിവസം രാത്രി ഫിറോസിൻ്റെ ഫോണിലേക്ക് വിളിച്ചപ്പോൾ അത് ബിസിയായിരുന്നു. ആരാണെന്ന് ചോദിച്ചപ്പോൾ ​ഗൾഫിലുള്ള കൂട്ടുകാരനാണെന്ന് പറഞ്ഞ് ഒഴിഞ്ഞു. തലേദിവസം പറഞ്ഞ സ്ഥലമല്ല പിറ്റേ ദിവസം പറഞ്ഞത്. അപ്പോൾ മുതൽ സംശയം തോന്നി. ഞാൻ കോൾ റെക്കോർഡുകൾ പരിശോധിച്ചപ്പോൾ കേട്ടത് ഒരു പെണ്ണും കേൾക്കാൻ ആ​ഗ്രഹിക്കാത്ത കാര്യങ്ങളാണ്. അത്രയും വൃത്തിക്കെട്ട് വാക്കുകളാണ് മറ്റൊരു പെണ്ണുമായി സംസാരിച്ചത്.

അവിടെവച്ച് ഞാൻ ഒരു ഭ്രാന്തിയെപ്പോലെ കരഞ്ഞുവിളിച്ചു അവരുടെ വീട്ടുകാരോട് പറഞ്ഞു. ഞാൻ അങ്ങനെ അവിടെ കണ്ട ഒരു ബ്ലേഡ് എടുത്ത് കൈ മുറിച്ച്. എൻ്റെ കൈയ്യിൽ അതിൻ്റെ പാടുണ്ട്. അങ്ങനെ എൻ്റെ കാലുപിടിച്ച് കരഞ്ഞ് വീണ്ടും അയാളോടൊപ്പം ജീവിക്കാൻ തുടങ്ങി. പിന്നെയും ആറു മാസം കഴിഞ്ഞ് വീണ്ടുമൊരു സംഭവം ഉണ്ടായി. അങ്ങനെ പ്രശ്നങ്ങൾ രൂക്ഷമായി കൊണ്ടിരുന്നു.

ഇയാളുടെ കണ്ണിൽ ഞാനും എൻ്റെ വീട്ടുകാരും വെറും മോശക്കാരികൾ, വേശ്യകൾ, തെണ്ടികൾ. പക്ഷേ ഈ ഞങ്ങൾ തന്നെയല്ലേ കഷ്ടപ്പെട്ട് രണ്ട് കുഞ്ഞുങ്ങളെ നോക്കുന്നത്? സഹികെട്ടാണ് ഇതൊക്കെ പറയുന്നത്. എന്റെ ജീവിതത്തിൽ ആരൊക്കെ വന്നാലും ഇവനെന്താണ്. ഇവനെന്താണ് പ്രശ്നം. എനിക്ക് ഒരാൾ ഒരു വിവരം തന്നിട്ടുണ്ട്, അത് ഞാൻ വിളിച്ചു തിരക്കി. അതൊരു മൈനർ കേസാണ്. സ്വന്തം മകളുടെ പ്രായമുള്ള, 17 വയസുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്. ആ കുഞ്ഞ് എന്നോട് റിക്വസ്റ്റ് ചെയ്യുകയാണ്, ‘ഇത്താ എന്റെ പേര് ഇതിനകത്ത് എടുത്തിടല്ലേ, എനിക്ക് കല്യാണം കഴിക്കാനുള്ളതാണ് എന്ന് ‘. അതുകൊണ്ട് ഞാൻ അത് പറയുന്നില്ല.

സജ്ന നൂർ പുറത്തുവിട്ട വീഡിയോ

 

View this post on Instagram

 

A post shared by SAJNANOOR (@sajnanoor_)

Follow Us