AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Lakshmi Nakshatra: അറിയാത്ത കാര്യങ്ങളെ പറ്റി അഭിപ്രായം പറയാൻ നമ്മൾ ആരുമല്ല…; ഷിയാസ് കരീനെക്കുറിച്ച് ലക്ഷ്മി നക്ഷത്ര

Lakshmi Nakshatra About Shiyas kareem: ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിനെതിരെയുള്ള ലൈംഗിക പരാതിയിലാണ് ലക്ഷ്മി നക്ഷത്ര തൻ്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പ്രണയം നടിച്ച് 49 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു പ്രവാസി വ്യവസായിയായ യുവതി ഷിയാസിനെതിരെ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ ഷിയാസിനെതിരെ പാലാരിവട്ടം പോലീസ് കേസെടുക്കുകയും ചെയ്തു.

Lakshmi Nakshatra: അറിയാത്ത കാര്യങ്ങളെ പറ്റി അഭിപ്രായം പറയാൻ നമ്മൾ ആരുമല്ല…; ഷിയാസ് കരീനെക്കുറിച്ച് ലക്ഷ്മി നക്ഷത്ര
Lakshmi Nakshatra, Shiyas KareemImage Credit source: Facebook (Lakshmi Nakshatra, Shiyas Kareem)
Neethu Vijayan
Neethu Vijayan | Published: 29 Apr 2026 | 03:51 PM

മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര (Lakshmi Nakshatra). തനതായ സംസാരശൈലി കൊണ്ടും ചിരി കൊണ്ടും ‘സ്റ്റാർ മാജിക്’ എന്ന പരിപാടിയിലൂടെ ലക്ഷ്മിക്ക് മലയാള മിനിസ്ക്രീനിൽ വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. തമാശകളും കൗണ്ടറുകളും നിറഞ്ഞ ലക്ഷ്മിയുടെ അവതരണ ശൈലിക്ക് പ്രായഭേദമന്യേ ധാരാളം ആരാധകരാണുള്ളത്. സോഷ്യൽ മീഡിയിലും താരം വളരെയധികം സജീവമാണ്. ഇപ്പോഴിതാ നടനും ബി​ഗ് ബോസ് മുൻ താരവുമായിരുന്ന ഷിയാസ് കരീമിനെതിരെ (Shiyas Kareem) ഉയരുന്ന വിവാദങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് ലക്ഷ്മി.

ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിനെതിരെയുള്ള ലൈംഗിക പരാതിയിലാണ് ലക്ഷ്മി നക്ഷത്ര തൻ്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പ്രണയം നടിച്ച് 49 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു പ്രവാസി വ്യവസായിയായ യുവതി ഷിയാസിനെതിരെ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ ഷിയാസിനെതിരെ പാലാരിവട്ടം പോലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ സംഭവത്തിൽ കൂടുതലൊന്നും അറിയില്ലെന്നും സമൂഹ മാധ്യമങ്ങളിലൂടെ അറിഞ്ഞ കാര്യങ്ങൾ മാത്രമാണ് തനിക്ക് അറിയാവുന്നതെന്നുമാണ് ലക്ഷ്മി പറയുന്നത്.

ALSO READ: ‘നഗ്നദൃശ്യങ്ങൾ പകർത്തി, അശ്ലീല സൈറ്റുകൾക്ക് നൽകുമെന്ന് ഭീഷണി’: ഷിയാസ് കരീമിനെതിരെ കേസെടുത്തു

ലക്ഷ്മി നക്ഷത്രയുടെ വാക്കുകളിലേക്ക്

ഷിയാസ് കരീമിനെതിരെ വരുന്ന വാർത്തകൾ ശരിയായി തോന്നുണ്ടോ എന്നായിരുന്നു ലക്ഷ്മിയോടുള്ള ചോദ്യം, ലക്ഷ്മി പറഞ്ഞ ഇങ്ങനെ… ” ഞാൻ ഒരു കാര്യം പറയട്ടെ, നിങ്ങളെ പോലെ തന്നെ ഓൺലൈൻ മീഡിയകളിലൂടെയും ന്യൂസ് ചാനലുകളിലും മാത്രമെ ഞാൻ ഷിയാസിൻ്റെ ആ വാർത്ത കണ്ടിട്ടുള്ളൂ. നമുക്ക് അറിയാത്ത കാര്യങ്ങൾ അല്ലെങ്കിൽ നമുക്ക് നേരിട്ട് അനുഭവമില്ലാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ നമ്മൾ ആരുമല്ല. അത് സത്യമാണോ അല്ലെങ്കിൽ നുണയാണോ എന്നൊക്കെ എങ്ങനെയാണ് ഒരു അഭിപ്രായം പറയുക.

നിങ്ങളെപ്പോലെ തന്നെ ഒരു പ്രേക്ഷകയാണ് ഞാനും. ഒരു ദിവസം കാലത്ത് എണ്ണീറ്റപ്പോഴാണ് ഞാനും വാർത്തകളിലൂടെ ഈ വിവരം അറിയുന്നത്. എന്തായാലും ഇപ്പോൾ അത് പോലീസ് കേസായിട്ടുണ്ട്. കാര്യങ്ങളൊക്കെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. സത്യമെന്താണെന്നുള്ളത് പുറത്ത് വരട്ടെ. നീത് ന്യായ വകുപ്പുകൾ എല്ലാം ഉണ്ടല്ലോ. സത്യം അത് എന്താണെങ്കിലും പുറത്തുവരട്ടെ എന്ന് തന്നെയാണ് ആ​ഗ്രഹിക്കുന്നത്. അത്രയും മാത്രമെ പറയാനുള്ള. അറിയാത്ത കാര്യത്തിലും കാണാത്ത കാര്യത്തിലും അഭിപ്രായം പറയാൻ ആരുമല്ല.

ഷിയാസ് കരീമിനെതിരായ പരാതി

2023 ജൂണിൽ സോഷ്യൽ മീഡിയ വഴിയാണ് ഷിയാസ് കരീമും യുവതിയും പരിചയപ്പെടുന്നത്. പരിചയം ഒടുവിൽ സൗഹൃദമായി. 2024ൽ ഷിയാസിനൊപ്പം ലിവിംഗ് റിലേഷനിലായി. ആദ്യ തൻ്റെ കൈയ്യിൽ നിന്ന് പലപ്പോഴായി 10 ലക്ഷം രൂപ ഷിയാസ് കൈക്കലാക്കി. യുവതിയുടെ കുടുംബ സ്വത്ത് വിറ്റ കാര്യം അറിഞ്ഞതിന് പിന്നാലെ വീണ്ടും 22 ലക്ഷം രൂപ ചോദിച്ച് വാങ്ങുകയായിരുന്നു. ജിം തുടങ്ങാനെന്ന് പറഞ്ഞാണ് വാങ്ങിയത്. ജിം തുടങ്ങിയാൽ അതിൽ പങ്കാളിയാക്കാമെന്ന് യുവതിക്ക് വാഗ്ദാനവും നൽകുകയും ചെയ്തു.

അതുകൂടാതെ ആജീവനാന്തകാലം യുവതിയെ ഒപ്പം നിർത്തുമെന്നും വാഗ്ദാനം നൽകി. അതിനിടെ ആരോഗ്യ പ്രശ്നത്തെ തുടർന്ന് യുവതിക്ക് ഗർഭപാത്രം നീക്കേണ്ടതായി വന്നു. ആ സമയം ഷിയാസ് തനിക്ക് മറ്റൊരു വിവാഹം കഴിക്കണമെന്ന് പറയുകയും, ഈ സമയത്തും പരാതിക്കാരിയെ ലൈംഗിക ചൂഷണം ചെയ്യുകയുമായിരുന്നു. വിവാഹത്തിനായി വസ്ത്രങ്ങൾ എടുക്കാനും വിവാഹ സൽക്കാരം നടത്താനുമെന്ന പേരിൽ ഷിയാസ് വീണ്ടും യുവതിയുടെ കയ്യിൽ നിന്ന് പണം വാങ്ങി. ഷിയാസിൻ്റെ പിന്നീടുള്ള വിവാഹത്തിന് ശേഷവും പരാതിക്കാരിയുമായി അടുപ്പം തുടരുകയും ലൈംഗിക ചൂഷണം നടത്തുകയും ചെയ്തിരുന്നു.

കൊച്ചിയിലും കോഴിക്കോടുമായി പല ഹോട്ടലുകളിലും ലൈംഗിക ചൂഷണത്തിന് ഇരയായതായി യുവതി പരാതിയിൽ പറയുന്നു. യുവതി എതിർത്തതോടെ സുഹൃത്തുമായി കോഴിക്കോടുള്ള ഫ്ലാറ്റിൽ അതിക്രമിച്ച് കയറി, സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും ഇതടക്കം ഷിയാസിനൊപ്പമുള്ള നഗ്നദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭീഷണിയോടൊപ്പം 49 ലക്ഷം രൂപ തട്ടിയെടുത്തതായും യുവതി പരാതിയിൽ പറയുന്നു.

English Summary:

Actor and former Bigg Boss Malayalam contestant Shiyas Kareem is facing serious allegations women assault and financial fraud case. A woman filed a complaint at the Palarivattom police station And case registered against him. Here is Anchor Lakshmi Naksthra Response to Shiyas kareem controversy.

 

Follow Us