“ജീവിതത്തിൽ ആദ്യം”; വിസ ലഭിക്കാതെ വന്നതോടെ മോഹൻലാലിൻ്റെ സിഡ്നി ഷോ മാറ്റിവച്ചു

"I Take Full Responsibility": Mohanlal Expresses Helplessness Over Unexpected Visa Rejection: എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഷോ മുടങ്ങിയതിൻ്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നു. തൻ്റെ കുറ്റമായിട്ട് തന്നെയാണ് കാണുന്നത് . “എനിക്ക് വരാൻ സാധിക്കുന്നില്ല എന്നതിൽ ക്ഷമ ചോദിക്കുന്നു. വിസ ലഭ്യമാക്കാൻ മനുഷ്യ സാധ്യമായ എല്ലാ ശ്രമങ്ങളും എന്നോടൊപ്പമുള്ളവർ നടത്തി എന്നാൽ അത് ഫലം കണ്ടില്ല.”

“ജീവിതത്തിൽ ആദ്യം”; വിസ ലഭിക്കാതെ വന്നതോടെ മോഹൻലാലിൻ്റെ സിഡ്നി ഷോ മാറ്റിവച്ചു

മോഹൻലാൽ

Published: 

08 Aug 2026 | 11:43 AM

ഓസ്ട്രേലിയയിലേക്കുള്ള വിസ ലഭിക്കാതെ വന്നതോടെ ഇന്ന് നടക്കാനിരുന്ന മോഹൻലാലിൻ്റെ സിഡ്നി ഷോ മാറ്റിവച്ചു. ഷോയ്ക്കായി മോഹൻലാൽ ഒഴിഒക മറ്റു താരങ്ങലെല്ലം ഓസ്ട്രേലിയയിൽ നേരത്തെ തന്നെ എത്തിയിരുന്നു. എന്നാൽ മോഹൻലാലിന് വിസ ലഭിക്കുന്നതിൽ പ്രതിസന്ധി ഉണ്ടായി. ഇത് ഒപരിഹരിച്ച് ഷോ നടത്താനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിസ നേടാനായില്ല. ഇതോടെ ഉത്തരവാദിത്വം താൻ സ്വയം ഏറ്റെടുക്കുകയാണെന്നും ഷോ മറ്റൊരു ദിവസം നടത്തുമെന്നും വ്യക്തമാക്കി മോഹൻലാൽ വീഡിയോ സന്ദേഷം പുറത്തുവിട്ടു. ഇത്തരം ഒരു സംഭവം ജീവിതത്തിൽ ആദ്യമാണെന്നും എന്തുകൊണ്ടാണ് വിസ നിഷേധിച്ചത് എന്ന് അറിയില്ലെന്നും മോഹൻലാൽ പ്രതികരിച്ചു.

വളരെ സങ്കടകരമായ അവസ്ഥയാണിത്. സിനിമ ജീവിതം തുടങ്ങിയിട്ട് അൻപത് വർഷത്തോളമായി ഇന്ത്യയിൽ നിന്നുള്ള ഒരു ആക്ടർ എന്ന നിലയിൽ ഒരു പക്ഷേ താനായിരിക്കും ഏറ്റവും കൂടുതൽ ഷോകൾ ചെയ്തിട്ടുണ്ടാവുക., ഈ വർഷം തന്നെ യു.എസിലും, യു.കെയിലും, ജെർമനിയിലും ഐർലൻഡിലുമെല്ലാം ഷോകൾ ചെയ്തു. ഏറ്റവും മികച്ച കോൺസപ്റ്റുമായാണ് സിഡ്നിയിലെ ഷോയിലേക്ക് എത്താൻ ശ്രമിച്ചത്. തൻ്റെ കൂടെയുള്ള കെ.എസ് ചിത്ര അടക്കമുള്ളവരെല്ലാം സിഡ്നിയിലുണ്ട്. പക്ഷേ എന്തുകൊണ്ടാണെന്ന് അറിയില്ല തനിക്ക് വിസ ലഭിച്ചില്ല. ഇത്തരത്തിൽ ഒരു സംഭവം ജീവിതത്തിൽ ആദ്യമാണെന്നും മോഹൻലാൽ പറയുന്നു.

Also Read: Helen of Sparta: ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പരിശീലന ക്ലാസില്‍ പങ്കെടുക്കണം

ടെക്നിക്കൽ എറർ ആണോ, ക്ലറിക്കൽ മിസ്റ്റേക്ക് ആണോ, എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഷോ മുടങ്ങിയതിൻ്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നു. തൻ്റെ കുറ്റമായിട്ട് തന്നെയാണ് കാണുന്നത് എന്ന് മോഹൻലാൽ പറയുന്നു. “എനിക്ക് വരാൻ സാധിക്കുന്നില്ല എന്നതിൽ ക്ഷമ ചോദിക്കുന്നു. വിസ ലഭ്യമാക്കാൻ മനുഷ്യ സാധ്യമായ എല്ലാ ശ്രമങ്ങളും എന്നോടൊപ്പമുള്ളവർ നടത്തി എന്നാൽ അത് ഫലം കണ്ടില്ല.” മോഹൻലാൽ പറഞ്ഞു. ഇതേ ടീമിനൊപ്പം തന്നെ ഒരു മികച്ച ഷോ ചെയ്യുമെന്നും മോഹൻലാൽ ഉറപ്പ് നൽകുന്നുണ്ട്. ഷോ എന്ന് നടത്താനാകും എന്നതിൽ ഇപ്പോൾ ഒരു തീയതി പറയാൻ കഴിയില്ല, പക്ഷേ ഉറപ്പായും അങ്ങനെ ഒരു ഷോ ചെയ്യും. താൻ നിസഹായനാണെന്നും ക്ഷമ സ്വീകരിക്കണം എന്നും അഭ്യർത്ഥിച്ചുകൊണ്ടാണ് മോഹൻലാൽ വീഡിയോ അവസാനിപ്പിക്കുന്നത്.

അടുത്തിടെ ജെർമനിയിലും യൂറോപ്പിലെ മറ്റിടങ്ങളിലുമായി നടന്ന മോഹൻലാലിൻ്റെ സ്റ്റേജ് ഷോകൾ സോഷ്യൽ മീഡിയൽ വലിയ തരംഗമായി മാറിയിരുന്നു. നൃത്തവും ഗാനാലപനവുമായി നിറഞ്ഞാടിയ മോഹലാലിൻ്റെ പ്രകടനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വർഷങ്ങൾക്ക് ശേഷം മോഹൻലാലിൻ്റെ ഡാൻസ് ആസ്വദിക്കാനായതിലുള്ള ആവേശം ആരാധകരിൽ പ്രകടമായിരുന്നു. മോഹൻലാലിനൊപ്പമുള്ള സ്റ്റേജ് അനുഭവം ധ്യാൻ ശ്രീനിവാസനും സാനിയ ഇയപ്പനും ഉൾപ്പടെയുള്ള താരങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

English Summary

Malayalam superstar Mohanlal’s highly anticipated stage show in Sydney has been postponed after he was unexpectedly denied an Australian visa. While co-stars like K.S. Chithra reached Sydney, Mohanlal expressed helplessness over the unprecedented issue. Taking full responsibility, he apologized to fans and promised to reschedule the event soon.

Loading...
Unable to load recommendations.
Follow Us
Related Stories
Dont Trouble The Trouble Trailer: ഫഫ ഈസ് ബാക്ക്! കഴിഞ്ഞിട്ടില്ല ഇനിയും ഒരുപാടുണ്ടെന്ന്… ഡോണ്ട് ​​ട്രബിൾ ​ദി ​ട്രബിൾ ടെയ്ലർ പുറത്ത്
Bigg Boss Malayalm Seson 8: പൂക്കി വൈബിനൊപ്പം മലബാർ ഭാഷയും ക്യൂട്ട്നസ്സും! നേഹ സൂപ്പറെന്ന് സോഷ്യൽ മീഡിയ
Bigg Boss Malayalm Seson 8: കോമഡി മാത്രമല്ല, ടെററാവാനും പറ്റും! ട്രാക്ക് മാറ്റി സുമേഷ് ചന്ദ്രൻ
Vaikom Vijayalakshmi: എഴുന്നേറ്റ് നിന്ന് ആദരിച്ച് വേദി, മികച്ച ​ഗാ​യികയ്ക്കുള്ള ദേശീയ അവാർഡ് ഏറ്റുവാങ്ങി വൈക്കം വിജയലക്ഷ്മി
Actress Usha Haseena: ഞാനായിരുന്നു അമ്മ പ്രസിഡന്റ് എങ്കിൽ അയാളെ ചൂലിന് അടിച്ച് ഓടിച്ചേനെ; സനൽകുമാർ ശശിധരനെതിരെ നടി ഉഷ ഹസീന
72nd National Film Awards: മികച്ച നടനുള്ള ദേശീയ പുരസ്കാരം നാലാമതും ഏറ്റുവാങ്ങി മമ്മൂട്ടി
വില 50,000 ന് താഴെ! ടിവിഎസ് ഓർബിറ്റർ
7025mAh ബാറ്ററിയുണ്ട്, പിന്നെ ഡൈമെൻസിറ്റി 9500s പ്രോസസറും
സൗന്ദര്യം കൂട്ടണോ? പഴങ്കഞ്ഞി കുടിച്ചാൽ മതി
ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ഹീറോ; സ്മൃതി മന്ദാനയുടെ ആസ്തിയെത്ര?
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി