Hema Committee Report: ബോധപൂർവ്വം വൈകിപ്പിച്ചു! ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതിരിക്കാൻ വിവരാകാശ കമ്മീഷനിൽ ഗൂഢാലോചന നടന്നു
Hema Committee Report Controversy:അബ്ദുൽ ഹക്കീമിന്റെ ഈ പുസ്തകം ഈ മാസം അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.അബ്ദുൽ ഹക്കീം രചിച്ച ''മലയാള സിനിമ ഹേമ കമ്മിറ്റി പറഞ്ഞതും സർക്കാർ പറയാത്തതും ''എന്ന പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ കാലാവധി അവസാനിക്കുന്ന മെയ് മാസം വരെ റിപ്പോർട്ടിൽ ഒന്നും ചെയ്യില്ലെന്നും അത് കഴിഞ്ഞ് ആലോചിക്കാം എന്നും വിവരാവകാശ കമ്മീഷണർ പറഞ്ഞതായതാണ്......
തിരുവനന്തപുരം: സിനിമ രംഗത്ത് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം തുറന്നു കാട്ടുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതിരിക്കാൻ ബോധപൂർവ്വം ശ്രമം നടന്നുവെന്ന് വെളിപ്പെടുത്തൽ. ഇതുമായി ബന്ധപ്പെട്ട സംസ്ഥാന വിവരാവകാശ കമ്മീഷനിൽ ഗൂഢാലോചന നടന്നു എന്നാണ് റിപ്പോർട്ട്. അബ്ദുൽ ഹക്കീം രചിച്ച ”മലയാള സിനിമ ഹേമ കമ്മിറ്റി പറഞ്ഞതും സർക്കാർ പറയാത്തതും ”എന്ന പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്നത്.
വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകർക്ക് റിപ്പോർട്ടിന്റെ പകർപ്പ് നൽകാതിരിക്കാൻ അസാധാരണമായി കമ്മീഷന്റെ മൂന്നക്ക ബഞ്ച് രൂപവൽക്കരിച്ചുവെന്നും ഈ നടപടി ബോധപൂർവ്വം ആണ് വൈകിച്ചത് എന്നും മുൻ വിവരാവകാശ കമ്മീഷണർ ഡോക്ടർ എ അബ്ദുൾ ഹക്കീം ആണ് തുറന്നു പറഞ്ഞിരിക്കുന്നത്.
മലയാള സിനിമ ഹേമ കമ്മിറ്റി പറഞ്ഞതും സർക്കാർ പറയാത്തതും….
എൽഡിഎഫ് സർക്കാരിന്റെ കാലാവധി അവസാനിക്കുന്ന മെയ് മാസം വരെ റിപ്പോർട്ടിൽ ഒന്നും ചെയ്യില്ലെന്നും അത് കഴിഞ്ഞ് ആലോചിക്കാം എന്നും വിവരാവകാശ കമ്മീഷണർ പറഞ്ഞതായതാണ് അബ്ദുൽ ഹക്കീം രചിച്ച ”മലയാള സിനിമ ഹേമ കമ്മിറ്റി പറഞ്ഞതും സർക്കാർ പറയാത്തതും ”എന്ന പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്നത്. അബ്ദുൽ ഹക്കീമിന്റെ ഈ പുസ്തകം ഈ മാസം അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.
ALSO READ:ഡോക്ടറായ ഒരു മോളുണ്ട്, അന്തസ്സുള്ളതുകൊണ്ടാണ് മഞ്ജു മിണ്ടാത്തത്; സനൽ കുമാറിനെതിരെ മല്ലിക സുകുമാരൻ
മൂന്നംഗ ഡിവിഷൻ ബെഞ്ച് എന്ന ചതി…
2024 ജൂലൈ അഞ്ചിന് വ്യക്തി സുരക്ഷയെ ബാധിക്കത്ത വിധത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാനായി വിധി പുറപ്പെടുവിച്ചത് അന്നത്തെ വിവരാവകാശ കമ്മീഷണർ ആയിരുന്ന ഡോക്ടർ അബ്ദുൽ ഹക്കീം ആയിരുന്നു. ഇത് പ്രകാരം മുഴുവൻ പകർപ്പും സർക്കാർ നൽകിയില്ലെന്ന് പരാതി വന്നതിനെ തുടർന്ന് അവ പുറത്തു വിടാതിരിക്കുവാൻ വേണ്ടി മുഖ്യ വിവരാകാശ കമ്മീഷനുകളുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നു എന്നാണ് ഹക്കീം തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ”മൂന്നംഗ ഡിവിഷൻ ബെഞ്ച് എന്ന ചതി” എന്ന അധ്യായത്തിലാണ് പുസ്തകത്തിൽ ഇക്കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 233 പേജുകൾക്ക് ഫീസിടാക്കുകയും 228 പേജുകൾ മാത്രമാണ് നൽകിയത് എന്നും 49 മുതൽ 53 വരെയുള്ള പേജുകളിലെ 15 ഖണ്ഡികകൾ വെട്ടിമാറ്റി എന്നും അപേക്ഷകർ പരാതി ഉന്നയിച്ചിരുന്നു. മാത്രമല്ല ഇതിൽ ഒരു വ്യക്തിയുടെ പരാതി നേരിട്ട് മുഖ്യ വിവരാവകാശ കമ്മീഷണർക്ക് ലഭിച്ച എങ്കിലും കേസ് പരിഗണിക്കുന്നതിനായി കൈമാറിയില്ല എന്നും ആരോപണം.
തനിക്ക് ലഭിച്ച പരാതി പരിഗണിച്ച സാഹചര്യത്തിൽ സാംസ്കാരിക വകുപ്പ് പൂർണരൂപത്തിലുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് മുദ്രവച്ച കവറിൽ നൽകി എന്നും ഉത്തരവ് പുറപ്പെടുവിക്കേണ്ട സാഹചര്യം വന്നപ്പോൾ വിദേശത്തുള്ള മുഖ്യ കമ്മീഷണർ മറ്റൊരു അപേക്ഷ കൂടി തന്റെ പക്കൽ ഉണ്ടെന്നും ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്നും ഫോണിലൂടെ ആവശ്യപ്പെട്ടു എന്നും പരാമർശം.
ENGLISH SUMMARY
It has been revealed that there was a deliberate attempt to prevent the release of the Hema Committee report, which exposes violence against women in the film industry. Reports indicate that a conspiracy regarding this matter took place within the State Information Commission.