Gauri Kishan: വാര്‍ത്താസമ്മേളനത്തിൽ എത്ര ഭാരം ഉണ്ടെന്ന് ചോദ്യം; ചുട്ടമറുപടി നൽകി നടി ഗൗരി കിഷൻ, അഭിനന്ദിച്ച് ഗായിക ചിന്മയി
Gouri Kishan Clashes with Journalist: ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യമാണ് നടിയെ ചൊടിപ്പിച്ചത്. സിനിമയെക്കുറിച്ച് ചോദിക്കാതെ ഇത്തരം ചോദ്യങ്ങൾ എന്തിന് ചോദിക്കുന്നു എന്ന് പറഞ്ഞ താരം ഇത്തരം ചോദ്യം വിഡ്ഢിത്തരമാണെന്ന് പറഞ്ഞു.
ചെന്നൈ: വാർത്താ സമ്മേളനത്തിൽ ബോഡി ഷെയിമിങ് നടത്തിയ വ്ലോഗര്‍ക്ക് ചുട്ടമറുപടി നൽകി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യമാണ് നടിയെ ചൊടിപ്പിച്ചത്. സിനിമയെക്കുറിച്ച് ചോദിക്കാതെ ഇത്തരം ചോദ്യങ്ങൾ എന്തിന് ചോദിക്കുന്നു എന്ന് പറഞ്ഞ താരം ഇത്തരം ചോദ്യം വിഡ്ഢിത്തരമാണെന്ന് പറഞ്ഞു. നടിയുടെ തമിഴ് ചിത്രം അദേഴ്‌സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലാണ് സംഭവം.
നായികമാരെല്ലാം മെലിഞ്ഞിരിക്കണോയെന്നും താരം ചോദിച്ചു. ചോദ്യത്തെ ന്യായീകരിച്ച് വ്ലോഗര്‍ സംസാരിച്ചതിനു പിന്നാലെ മറ്റ് മാധ്യമപ്രവർത്തകർ എല്ലാം നടിയ്ക്ക് നേരെ തിരിയുകയായിരുന്നു. എന്നാൽ വാര്‍ത്താസമ്മേളനത്തിൽ ഗൗരിക്കൊപ്പമുണ്ടായിരുന്ന സംവിധായകൻ അബിൻ ഹരിഹരനും നായകൻ ആദിത്യ മാധവനും ഒന്നും പ്രതികരിക്കാതെ മൗനം പാലിച്ചു.
Also Read:ബിഗ് ബോസ് സീസൺ 7ൽ ആര് കപ്പടിക്കും; പ്രവചിച്ച് ആദില
ഇരുവരും വ്ലോഗറെ സമാധാനിപ്പിക്കാനും പ്രശ്നമുണ്ടാക്കരുതെന്ന് പറയാനുമായിരുന്നു ഇരുവരും ശ്രമിച്ചത്. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇതോടെ നിറഞ്ഞ കയ്യടിയാണ് താരത്തിന് ലഭിക്കുന്നത്. ഗായിക ചിന്മയിയടക്കമുള്ള താരങ്ങൾ നടി അഭിനന്ദിച്ച് രംഗത്ത് എത്തി. അതേസമയം നടിയെ സപ്പോർട്ട് ചെയ്യാതിരുന്ന സംവിധയകനും നായകനും നേരെ വിമർശനവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.
Gowri did an amazing job. The moment you call out a disrespectful and an unnecessary question – a whole lot of shouting down happens.
So proud that someone so young stood her ground and pushed back.No male actor gets asked what his weight is. No idea why they asked a female… pic.twitter.com/BtKO6U7lpQ
— Chinmayi Sripaada (@Chinmayi) November 6, 2025