Durga Krishna : ‘അന്ന് ഞാൻ വിളിക്കാത്ത ദൈവങ്ങൾ ഇല്ല; നാലാം മാസം കൊവിഡ്, പിന്നാലെ ബ്ലീഡിംഗ്’; ഗർഭകാലത്തെ കുറിച്ച് നടി ദുർഗ കൃഷ്ണ
Durga Krishna Pregnancy Journey: ഗർഭിണിയായശേഷം അഞ്ച് മാസം പൂർണ്ണമായും വിശ്രമത്തിലായിരുന്നുവെന്നും ഇതിനു ശേഷം താൻ ആദ്യം തിരുവനന്തപുരത്തെ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയെന്നുമാണ് പറയുന്നത്.
മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി ദുർഗ കൃഷ്ണ . കഴിഞ്ഞ ദിവസമാണ് താരം ആദ്യത്തെ കൺമണിക്ക് ജന്മം നൽകിയത്. പെൺകുഞ്ഞാണ് താരത്തിന് പിറന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഗർഭകാലത്തെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവച്ചിരുന്നു. വയറ്റുപൊങ്കാല, ഫോട്ടോഷൂട്ട്, വളകാപ്പ് തുടങ്ങിയവയുടെ എല്ലാത്തിന്റെയും ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ ഗർഭകാലത്ത് താൻ അനുഭവിച്ച ചില വിഷമഘട്ടത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നാലാം മാസം കൊവിഡ് സ്ഥിരീകരിച്ചുവെന്നും ഗർഭിണിയായശേഷം അഞ്ച് മാസം പൂർണ്ണമായും വിശ്രമത്തിലായിരുന്നുവെന്നാണ് നടി പറയുന്നത്. മാർച്ചിലാണ് പ്രഗ്നൻസി കൺഫോം ചെയ്തത്. ഞങ്ങൾക്ക് രണ്ടുപേർക്കും ലൈഫിൽ കിട്ടിയ ഏറ്റവും വലിയ സർപ്രൈസായിരുന്നു കുഞ്ഞ്. ഒരു മാസം കഴിഞ്ഞിട്ടാണ് പ്രഗ്നൻസി അറിഞ്ഞതെന്നും താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
Also Read:ദുർഗാ കൃഷ്ണ അമ്മയായി! സന്തോഷം പങ്കിട്ട് താരം
നാലാം മാസം തനിക്ക് കോവിഡ് പോസിറ്റീവായി. ഇത് മൂലം ബ്ലെഡ്ഡിൽ ഇൻഫെക്ഷൻ കയറി. പിന്നീട് ബ്ലീഡിങും ഉണ്ടായി എന്നാണ് നടി പറയുന്നത്. ഗർഭിണിയായശേഷം ഒരുപാട് തവണ ഇതെല്ലാം കാരണം ആശുപത്രിയിൽ അഡ്മിറ്റായി. അന്ന് താൻ വിളിക്കാത്ത ദൈവങ്ങൾ ഇല്ല. ഗർഭിണിയായശേഷം അഞ്ച് മാസം പൂർണ്ണമായും വിശ്രമത്തിലായിരുന്നുവെന്നും ഇതിനു ശേഷം താൻ ആദ്യം തിരുവനന്തപുരത്തെ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയെന്നുമാണ് പറയുന്നത്.
അഞ്ചാം മാസം മുതൽ എട്ടാം മാസം വരെ താൻ റെസ്റ്റില്ലാതെ ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്തു. സിനിമകൾ ചിലത് ഉപേക്ഷിക്കേണ്ടിവന്നുവെന്നും അന്ന് കുറച്ച് സങ്കടം തോന്നിയിരുന്നുവെന്നുമാണ് നടി പറയുന്നത്. മൂഡ് സ്വിങ്സ് തനിക്ക് ഉണ്ടായിരുന്നു. ഒറ്റയ്ക്കിരുന്ന് പലപ്പോഴും കരയുമായിരുന്നു. ഒറ്റപ്പെടൽ ഒരുപാട് അനുഭവിച്ചിരുന്നുവെന്നും വളകാപ്പ് കഴിഞ്ഞ ശേഷം താൻ സൈഡായി എന്നാണ് താരം പറയുന്നത്.
View this post on Instagram