AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Grace Antony: ‘ഫോൺ ചെയ്യുന്നത് അമ്മ കയ്യോടെ പൊക്കി, നാലാം ദിവസം ഞാൻ ഇഷ്ടം പറഞ്ഞു’; പ്രണയത്തെ കുറിച്ച് നടി ഗ്രേസ് ആന്റണി

Grace Antony And Aby Tom Cyriac Love Story: തന്റെ ഒരു ഡാൻസിന് വേണ്ടിയാണ് താൻ ആദ്യമായി എബിക്ക് മെസേജ് അയച്ചതെന്നാണ് ​നടി പറയുന്നത്. ഫേസ്ബുക്ക് വഴി അയച്ച മെസേജിന് തനിക്ക് ഒരു മാസം കഴിഞ്ഞാണ് മറുപടി തന്നത്. എപ്പോൾ മെസേജ് അയച്ചെങ്കിലും തനിക്ക് ഒരു മാസം കഴിഞ്ഞാണ് എബി മറുപടി തരാറുള്ളതെന്നും ​ഗ്രേസ് പറഞ്ഞു.

Grace Antony: ‘ഫോൺ ചെയ്യുന്നത് അമ്മ കയ്യോടെ പൊക്കി, നാലാം ദിവസം ഞാൻ ഇഷ്ടം പറഞ്ഞു’; പ്രണയത്തെ കുറിച്ച് നടി ഗ്രേസ് ആന്റണി
Grace AntonyImage Credit source: instagram
Sarika KP
Sarika KP | Published: 19 Sep 2025 | 06:38 PM

അടുത്തിടെയായിരുന്നു നടി ഗ്രേസ് ആന്റണി വിവാഹിതയായത്. സംഗീത സംവിധായകനായ എബി ടോം സിറിയക് ആണ് വരൻ. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ വിവാഹ ശേഷം ആദ്യമായി ഒരു ഓൺലൈൻ ചാനലിനു (മൂവി വേൾഡ് മീഡിയ) നൽകിയ അഭിമുഖത്തിൽ പ്രണയത്തെ കുറിച്ചും പ്രണയം വീട്ടിൽ അറിഞ്ഞതിനെ കുറിച്ചും താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

തന്റെ ഒരു ഡാൻസിന് വേണ്ടിയാണ് താൻ ആദ്യമായി എബിക്ക് മെസേജ് അയച്ചതെന്നാണ് ​നടി പറയുന്നത്. ഫേസ്ബുക്ക് വഴി അയച്ച മെസേജിന് തനിക്ക് ഒരു മാസം കഴിഞ്ഞാണ് മറുപടി തന്നത്. എപ്പോൾ മെസേജ് അയച്ചെങ്കിലും തനിക്ക് ഒരു മാസം കഴിഞ്ഞാണ് എബി മറുപടി തരാറുള്ളതെന്നും ​ഗ്രേസ് പറഞ്ഞു. പിന്നെയാണ് അതൊരു സൗഹൃദം ആയത്. ഇത് പിന്നീട് ഒരു വർഷത്തിനു ശേഷം ഇഷ്ടത്തിലേക്ക് മാറുകയായിരുന്നുവെന്നും താരം പറഞ്ഞു.

Also Read:ലളിതം സുന്ദരം; ഗ്രേസ് ആന്റണി വിവാഹിതയായി; വരൻ സംഗീത സംവിധായകൻ?

താൻ തന്നെയാണ് ഇഷ്ടം ആദ്യമായി എബിയോട് തുറന്നുപറഞ്ഞത് എന്നാണ് ഗ്രേസ് പറയുന്നത്. സാധാരണ കാണുന്ന കാമുകീകാമുകന്മാരെ പോലുള്ളവരല്ല തങ്ങൾ. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ മെസേജ് അയക്കും. വീട്ടുകാരൊക്കെ അറിഞ്ഞ് അവരുടെ സപ്പോർട്ട് കിട്ടിയ ശേഷമാണ് കൂടുതൽ മനോഹരമായി പ്രണയിച്ചതെന്നാണ് താരം പറയുന്നത്.

വീട്ടിൽ പ്രണയം പൊക്കിയതിനെക്കുറിച്ചും താരം തുറന്നുപറഞ്ഞു. വീട്ടിൽ താൻ പറഞ്ഞതല്ലെന്നും അമ്മ പൊക്കിയത് ആയിരുന്നുവെന്നാണ് താരം പറയുന്നത്. താൻ ഫോണിൽ സംസാരിച്ച് കഴിഞ്ഞപ്പോൾ, ആരാണ് വിളിച്ചത് ഇടയ്ക്ക് ഇങ്ങനെ കോൾ ഒക്കെ വരുന്നുണ്ടല്ലോ എന്ന് അമ്മ തന്നോട് ചോദിച്ചു. തനിക്ക് പിടിച്ച് നിൽക്കാൻ പറ്റിയില്ലെന്നും അപ്പോൾ തന്നെ താൻ കാര്യം പറഞ്ഞുവെന്നുമാണ് ​ഗ്രേസ് പറയുന്നത്. എല്ലാ കാര്യങ്ങളും പറഞ്ഞു ഫോട്ടോ കാണിച്ചു കൊടുത്തു. അമ്മ എല്ലാം കേട്ടിട്ട് അപ്പയെ കാണാൻ പറഞ്ഞു. അപ്പോൾ തന്നെ താൻ ഫോൺ വിളിച്ചിട്ട് തന്നെ അമ്മ പൊക്കി, കാര്യമൊക്കെ പറഞ്ഞു. ഫ്രീ ആണെങ്കിൽ നാളെ ഒന്ന് അമ്മയെയും അപ്പയെയും കാണാൻ വരാമോ എന്ന് എബിയോട് പറഞ്ഞുവെന്നാണ് താരം പറയുന്നത്. അങ്ങനെ എബി അമ്മയെയും അപ്പയെയും മീറ്റ് ചെയ്തു എന്നാണ് ഗ്രേസ് പറഞ്ഞത്.