Jr NTR : തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആറിന് ഷൂട്ടിങ്ങിനിടെ പരിക്ക്
Jr NTR Injury : ഹൈദരാബാദിൽ പരസ്യ ചിത്രീകരണത്തിനിടെയാണ് ജൂനിയർ എൻടിആറിന് പരിക്കേറ്റത്. ഉടൻ തന്നെ നടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു
ഹൈദരാബാദ് : തെലുങ്ക് സൂപ്പർ താരം ജൂനിയർ എൻടിആറിന് ഷൂട്ടിങ്ങിനിടെ പരിക്ക്. ഹൈദരാബാദിൽ ഒരു സ്വകാര്യ കമ്പനിയുടെ പരസ്യ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. നടൻ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അതേസമയം നടന് നിസാര പരിക്കാണ് ഏറ്റതെന്നും ഡോക്ടർമാർ രണ്ടാഴ്ചത്തെ വിശ്രമം നിർദേശിക്കുകയും ചെയ്തുയെന്ന ജൂനിയർ എൻടിആറിൻ്റെ പിആർ സംഘം പ്രസ്താവനയിലൂടെ അറിയിച്ചു. തങ്ങളുടെ പ്രിയതാരത്തിന് പരിക്കേറ്റതിൽ ആരാധകർ ആശങ്കയിലാണ്.
“ഒരു പരസ്യ ചിത്രീകരണത്തിനിടെ ജൂനിയർ എൻടിആറിന് ചെറിയ പരിക്കേറ്റു. ഡോക്ടർമാരുടെ നിർദേശപ്രകാരം, പൂർണമായി സുഖം പ്രാപിക്കാൻ അദ്ദേഹം അടുത്ത രണ്ടാഴ്ചത്തേക്ക് വിശ്രമം അനിവാര്യമാണ്. നിലവിൽ എൻടിആറിന്റെ ആരോഗ്യനില സ്ഥിരമാണ്. ആരാധകർ ആശങ്കപ്പെടേണ്ട കാര്യമില്ല. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഞങ്ങൾ ആരാധകരോടും മാധ്യമങ്ങളോടും പൊതുജനങ്ങളോടും ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു,” എൻടിആറിന്റെ ടീം ഒരു പ്രസ്താവന.
ബോളിവുഡ് ചിത്രം വാർ 2 ആണ് എൻടിആറിൻ്റെ ഏറ്റവും ഒടുവിലായി തിയറ്ററിൽ എത്തിയ ചിത്രം. സിനിമയിൽ ഹൃത്വിക് റോഷൻ്റെ വില്ലനായിട്ടാണ് തെലുങ്ക് താരമെത്തിയത്. നിലവിൽ പ്രശാന്ത് നീലുമായിട്ടുള്ള സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ജൂനിയർ എൻടിആർ. സിനിമയ്ക്ക് ഡ്രാഗൺ എന്നാണ് പേരിട്ടിരിക്കുന്നത്. താരത്തിന് ഇപ്പോളേറ്റ പരിക്ക് മൂലം സിനിമയുടെ ചിത്രീകരണം വൈകിയേക്കും