Hakkim Shahjahan: ‘സംശയം കാരണം പഴയ പ്രണയം തകർന്നു, ജീവിതം കൈവിട്ടപ്പോൾ കൈപിടിച്ചത് സന’; പ്രണയകഥ പറഞ്ഞ് ഹക്കീം ഷാജഹാൻ

Hakkim Shahjahan Recalls First Meeting With Sana Althaf: തുടർന്ന് അഞ്ചാറ് വർഷക്കാലം സിനിമാത്തിരക്കുകളും മറ്റൊരു പ്രണയവും അതിൻ്റെ തകർച്ചയുമെല്ലാമായി ജീവിതം മുന്നോട്ടുപോയി. ഒടുവിൽ കറങ്ങിത്തിരിഞ്ഞ് സന താമസിക്കുന്ന അതേ ഫ്ലാറ്റിലേക്ക് തന്നെ താൻ എത്തുകയായിരുന്നു. അവിടെ വെച്ചാണ് വീണ്ടും കാണുന്നതും സംസാരിക്കുന്നതും. പിന്നാലെ ലോക്ക്ഡൗൺ എത്തിയതോടെ കൂടുതൽ അടുത്തു.

Hakkim Shahjahan: സംശയം കാരണം പഴയ പ്രണയം തകർന്നു, ജീവിതം കൈവിട്ടപ്പോൾ കൈപിടിച്ചത് സന; പ്രണയകഥ പറഞ്ഞ് ഹക്കീം ഷാജഹാൻ

ഹക്കീം ഷാജഹാൻ, സന അൽത്താഫ്

Published: 

25 Nov 2026 | 11:15 AM

തൻ്റെ ഭാഗത്തു നിന്നുണ്ടായ തെറ്റുകൾ കാരണം മുൻപുണ്ടായിരുന്ന പ്രണയബന്ധം തകർന്നതിനെക്കുറിച്ചും, പിന്നീട് നടി സന അൽത്താഫ് തൻ്റെ ജീവിതത്തിലേക്ക് കടന്നുവന്ന് എല്ലാം മാറ്റിമറിച്ചതിനെക്കുറിച്ചും മനസ്സുതുറന്ന് നടൻ ഹക്കീം ഷാജഹാൻ. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തൻ്റെ പ്രണയകഥയും വ്യക്തിജീവിതത്തിലെ അനുഭവങ്ങളും പങ്കുവെച്ചത്. അഭിനയവും കഥാപാത്രങ്ങളും വ്യക്തിജീവിതത്തെ എത്രത്തോളം ബാധിക്കാമെന്നതിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് മുൻപത്തെ പ്രണയം തകർന്നതിനെ കുറിച്ച് ഹക്കീം വെളിപ്പെടുത്തിയത്.

മുൻപ് ജോയ് മാത്യുവിൻ്റെ ഒരു നാടകത്തിൽ അഭിനയിച്ചുകൊണ്ടിരുന്ന സമയത്താണ് സംഭവം. ഒരു മാസത്തോളം റിഹേഴ്സൽ നടത്തി അവതരിപ്പിച്ച ആ നാടകത്തിലെ പ്രധാന കഥാപാത്രം കടുത്ത സംശയരോഗിയായിരുന്നു. ആ കഥാപാത്രത്തെ ഉള്ളിലേക്കെടുത്ത് തുടർച്ചയായി പരിശീലിച്ചതോടെ അത് തൻ്റെ യഥാർത്ഥ ജീവിതത്തെയും ബാധിച്ചു തുടങ്ങിയെന്നും, അന്നത്തെ കാമുകിയുടെ ഫോൺ അവർ അറിയാതെ താൻ പരിശോധിക്കാൻ തുടങ്ങിയെന്നും ഹക്കീം തുറന്നുപറഞ്ഞു. രണ്ടുമൂന്ന് മാസത്തോളം ആ പെൺകുട്ടിക്ക് സമാധാനം കൊടുക്കാതെ താൻ വല്ലാതെ ബുദ്ധിമുട്ടിച്ചുവെന്നും, തൻ്റെ ആ തെറ്റുകൾ കാരണം ആ ബന്ധം അവസാനിച്ചുവെന്നും താരം വെളിപ്പെടുത്തി.

Also Read: November Upcoming Movies: ചാക്കോച്ചന്റെ ഹെയിൽ മേരി മുതൽ സന്ദീപിന്റെ കോസ്മിക് സാംസൺ വരെ, നവംബർ അവസാന വാര റിലീസുകൾ

പിന്നീട് സന അൽത്താഫിനെ ആദ്യമായി കണ്ട സംഭവവും ഹക്കീം വിവരിക്കുന്നുണ്ട്. സന ‘മറിയം മുക്ക്’ എന്ന സിനിമ ചെയ്ത സമയത്താണ് സനയെ ആദ്യമായി കാണുന്നത്. ഒരു ആക്ടിങ് വർക്ക്‌ഷോപ്പ് എടുക്കാനായി പോയപ്പോഴായിരുന്നു ആ കൂടിക്കാഴ്ച. കണ്ട നിമിഷം തന്നെ സനയോട് പ്രണയം തോന്നിയിരുന്നു എന്ന് ഹക്കീം പറയുന്നു. എന്നാൽ രണ്ട് ദിവസത്തെ ക്ലാസിന് ശേഷമാണ് സനയ്ക്ക് അന്ന് 15-16 വയസ്സ് മാത്രമേയുള്ളൂ എന്ന് താൻ തിരിച്ചറിഞ്ഞത്. സിനിമയിൽ കണ്ടപ്പോൾ നല്ല പക്വതയുള്ള പെൺകുട്ടിയായി തോന്നിയിരുന്നെങ്കിലും പ്രായം അറിഞ്ഞതോടെ താൻ ഉടൻ തന്നെ പിന്മാറിയെന്നും, പിന്നീട് മെസ്സേജ് അയക്കാനോ ചാറ്റ് ചെയ്യാനോ പോയില്ലെന്നും ഹക്കീം വ്യക്തമാക്കി.

തുടർന്ന് അഞ്ചാറ് വർഷക്കാലം സിനിമാത്തിരക്കുകളും മറ്റൊരു പ്രണയവും അതിൻ്റെ തകർച്ചയുമെല്ലാമായി ജീവിതം മുന്നോട്ടുപോയി. ഒടുവിൽ കറങ്ങിത്തിരിഞ്ഞ് സന താമസിക്കുന്ന അതേ ഫ്ലാറ്റിലേക്ക് തന്നെ താൻ എത്തുകയായിരുന്നു. അവിടെ വെച്ചാണ് വീണ്ടും കാണുന്നതും സംസാരിക്കുന്നതും. പിന്നാലെ ലോക്ക്ഡൗൺ എത്തിയതോടെ കൂടുതൽ അടുത്തു. തൻ്റെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോയിരുന്ന സമയത്താണ് സന ജീവിതത്തിലേക്ക് കടന്നുവന്നതെന്ന് ഹക്കീം പറയുന്നു.

എല്ലാം ഉപേക്ഷിച്ച് തിരിച്ചു പോകാൻ ഒരുങ്ങിനിന്ന ആ കാലത്താണ് സന ജീവിതത്തിലേക്ക് വരുന്നത്. തൻ്റെ കയ്യിൽ ഒന്നുമുണ്ടായിരുന്നില്ല. ഒരുപാട് നാൾ സനയാണ് തന്നെ നോക്കിയത്. സനയുടെ കാശിലാണ് ഒരുപാട് നാൾ ജീവിച്ചത് എല്ലാതരത്തിലും മോട്ടിവേഷൻ നൽകി തന്നെ വീണ്ടും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതും തനിക്ക് പുതിയൊരു ജീവിതം നൽകിയതും സനയാണെന്ന് ഹക്കീം കൂട്ടീച്ചേർത്തു.

English Summary

Actor Hakkim Shahjahan opened up about his past breakup caused by his mistakes, revealing how wife Sana Althaf supported him during his lowest phase and transformed his life.

Loading...
Unable to load recommendations.
Follow Us
നാരങ്ങ നീരിൽ തേൻ ചേർത്ത് കഴിച്ചാൽ! ​ഗുണമറിഞ്ഞാൽ ഞെട്ടും
റൈഡേഴ്സിന്റെ ഇഷ്ട മോഡൽ -ഹീറോ എക്സ്പൾസ് 200
ഹോണർ മാജിക് 9 പ്രോ മാക്സ്: 8000mAh ബാറ്ററി, രണ്ട് 200MP ക്യാമറ
ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ സാധിക്കുമോ?
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ