AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Prathichaya Movie: പ്രതിഛായ ഉമ്മൻചാണ്ടിയുടെ ജീവിതകഥയോ? സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നു

Prathichaya Movie : സിനിമാ ട്രാക്കർമാർ പുറത്തുവിട്ട ചില ഡീക്കോഡിങ് ചിത്രങ്ങളാണ് ഇപ്പോൾ ഈ സംശയത്തിന് ആക്കം കൂട്ടിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ രണ്ട് റഫറൻസുകൾ ആണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. അതിൽ ആദ്യത്തേത് ബാലചന്ദ്രമേനോനും അദ്ദേഹത്തിന്റെ നെറ്റിയിലെ മുറിവുമാണ്. നെറ്റിയിൽ മുറിവുമായി നിൽക്കുന്ന ഉമ്മൻചാണ്ടിയുടെ ചിത്രം ഏറെ പ്രശസ്തമായിരുന്നു.

Prathichaya Movie: പ്രതിഛായ ഉമ്മൻചാണ്ടിയുടെ ജീവിതകഥയോ? സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നു
Prathichaya MovieImage Credit source: facebook
Aswathy Balachandran
Aswathy Balachandran | Published: 28 Mar 2026 | 05:52 PM

നിവിൻ പോളിയും ബി ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന ചിത്രം പ്രതിച്ഛായ സോഷ്യൽ മീഡിയയിൽ വൻ അഭ്യൂഹങ്ങൾക്ക് വഴിവയ്ക്കുന്നു. സിനിമയുടെ ഇതിവൃത്തം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജീവിതമാണോ എന്ന് ചോദ്യമാണ് ഇപ്പോൾ സിനിമ ഗ്രൂപ്പുകൾ സജീവമായിരിക്കുന്നത്.

സിനിമാ ട്രാക്കർമാർ പുറത്തുവിട്ട ചില ഡീക്കോഡിങ് ചിത്രങ്ങളാണ് ഇപ്പോൾ ഈ സംശയത്തിന് ആക്കം കൂട്ടിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ രണ്ട് റഫറൻസുകൾ ആണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. അതിൽ ആദ്യത്തേത് ബാലചന്ദ്രമേനോനും അദ്ദേഹത്തിന്റെ നെറ്റിയിലെ മുറിവുമാണ്. നെറ്റിയിൽ മുറിവുമായി നിൽക്കുന്ന ഉമ്മൻചാണ്ടിയുടെ ചിത്രം ഏറെ പ്രശസ്തമായിരുന്നു. ഇതിനോട് സമാനമായ രംഗം കൂടി ചേർത്തുവച്ചുകൊണ്ടുള്ള പോസ്റ്ററുകൾ ഇപ്പോൾ വൈറലാണ്. ഉമ്മൻചാണ്ടിയുടെ ജീവിതത്തിലെ നിർണായകമായ ചില രാഷ്ട്രീയ സാഹചര്യങ്ങളെ സിനിമ സ്പർശിക്കുന്നുണ്ടെന്ന് സൂചനയാണെന്ന് ആരാധകർ പറയുന്നു.

പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയുടെ സമാനമായ രീതിയിലുള്ള ഒരു കല്ലറയുടെ ദൃശ്യം സിനിമയിൽ ഉണ്ടെന്നതാണ് അടുത്ത കണ്ടെത്തൽ. ഈ ചിത്രങ്ങൾ പുറത്തുവന്നതോടെ സിനിമ ഒരു ബയോപിക് ആണോ അതോ അദ്ദേഹത്തിന്റെ ജീവിതത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയതാണോ എന്ന് ചർച്ച മുറുകെയിരിക്കുകയാണ്.

നീണ്ട ഇടവേളയ്ക്കുശേഷം നിവിൻ പോളി ശക്തമായ ഒരു കഥാപാത്രവുമായി തിരിച്ചെത്തിയിരിക്കുകയാണ് പ്രതിച്ഛായയിലൂടെ. രാഷ്ട്രീയ പശ്ചാത്തലം ഉള്ള ഒരു ത്രില്ലർ ആണോ അതോ വൈകാരികമായ ഒരു കുടുംബചിത്രമാണോ എന്ന കാര്യത്തിൽ അണിയറ പ്രവർത്തകർ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല

Follow Us