Happy Birthday Mammootty: ഓഗസ്റ്റ് 20 ന് ഓസ്‌ട്രേലിയയിൽ തുടങ്ങുന്ന രക്തദാന ക്യാംപയിൻ ഒരു മാസം നീണ്ടു നിൽക്കുമെന്നാണ് സൂചന.
1 / 5
മമ്മൂട്ടി ആരാധകർക്ക് ഇനിയുള്ള ദിവസങ്ങൾ ആഘോഷത്തിന്റെതാണ്. തങ്ങളുടെ ഇഷ്ട താരത്തിന്റെ പിറന്നാൾ ആഘോഷം ഇത്തവണ ജീവകാരുണ്യ പ്രവർത്തനങ്ങളുമായാണ് ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി മുപ്പത്തിനായിരം പേരുടെ രക്തദാനമാണ് ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ലക്ഷ്യമിടുന്നത്. Instagram Image
2 / 5
Credits: Mammootty's Instagram Account
3 / 5
ഓഗസ്റ്റ് 20 ന് ഓസ്ട്രേലിയയില്‍ തുടങ്ങുന്ന രക്തദാന ക്യാംപയിന്‍ ഒരു മാസം നീണ്ടു നില്‍ക്കുമെന്നാണ് സൂചന.സംഘടനയുടെ പ്രവര്‍ത്തനങ്ങളുള്ള പതിനേഴു രാജ്യങ്ങളിലും രക്ത ദാന പരിപാടികള്‍ നടക്കും. ക്യാംപയിനില്‍ നിരവധി മലയാളികള്‍ പങ്കാളികളാകാറുണ്ട്. ഇക്കുറിയും ബഹുജന പങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ടെന്ന് പ്രതിനിധികള്‍ പറഞ്ഞു. Instagram Image
4 / 5
സെപ്റ്റംബർ 7 നാണ് താരത്തിന്റെ ജന്മദിനം. 72 വയസ് തികയുന്ന താരത്തിന്റെ ലുക്ക് എന്നും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. താരത്തിന്റെ പുതിയ ചിത്രമായ ബസൂക്കയ്ക്കുള്ള കാത്തിരിപ്പിലാണ് ആരാധകർ.
Instagram Image
5 / 5
ചിത്രത്തിന്റ ടീസർ പുറത്ത് വന്നിരുന്നു. ആക്ഷൻ രംഗങ്ങൾ അടങ്ങുന്ന ടീസറിൽ സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. തെന്നിന്ത്യൻ സംവിധായകൻ ഗൗതം വാസുദേവ മേനോനെയും ടീസറിൽ കാണാം. മമ്മൂട്ടിക്കൊപ്പം നിർണായക റോളിലാണ് ഗൗതം മേനോൻ ചിത്രത്തിലെന്നാണ് സൂചന. Instagram Image