Mohanlal: മോഹൻലാൽ എറണാകുളത്തെ വീട്ടിലെത്തി; മൃതദേഹം രാത്രി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുമെന്ന് ഹൈബി ഈഡൻ
Hibi Eden In Mohanlal Home: മോഹൻലാൽ എളമക്കരയിലെ വീട്ടിലെത്തിയെന്ന് ഹൈബി ഈഡൻ എംപി. അമ്മ മരിച്ച വിവരമറിഞ്ഞ് അദ്ദേഹം വീട്ടിലെത്തിയിട്ടുണ്ടെന്ന് ഹൈബി പറഞ്ഞു.
അമ്മ മരിച്ച വിവരമറിഞ്ഞ് മോഹൻലാൽ എറണാകുളം എളമക്കരയിലെ വീട്ടിലെത്തിയെന്ന് ഹൈബി ഈഡൻ എംപി. അടുത്ത് തന്നെ ഷൂട്ട് നടക്കുകയായിരുന്നതിനാൽ അദ്ദേഹത്തിന് പെട്ടെന്ന് എത്താൻ കഴിഞ്ഞു എന്നും മൃതദേഹം ഇന്ന് രാത്രി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുമെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും ഹൈബി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
“ഞങ്ങൾ ഒരു അര, മുക്കാൽ മണിക്കൂർ മുൻപാണ് വിവരമറിഞ്ഞത്. ഞാൻ ഇവിടെ അടുത്ത് തന്നെ താമസിക്കുന്നതുകൊണ്ട് പെട്ടെന്ന് ഇവിടേക്ക് വന്നതാണ്. കുറേ കാലമായി സുഖമില്ലാതെ ഈ വീട്ടിലാണ് താമസിക്കുന്നത്. ലാലേട്ടൻ നിരന്തരം ഇവിടെ വരാറുണ്ട്. ഇവിടെ ഉണ്ടാവാറുണ്ട്. അമ്മയുടെ ചികിത്സ അമൃത ആശുപത്രിയിലായിരുന്നു. ആ സൗകര്യത്തിന് വേണ്ടിക്കൂടിയാണ് ഇവിടെ താമസിക്കുന്നത്. ലാലേട്ടൻ ഇവിടെ ഷൂട്ടിലുണ്ടായിരുന്നു. അതുകൊണ്ട് പെട്ടെന്ന് ഇങ്ങോട്ട് വരാൻ സാധിച്ചു. ഇന്ന് രാത്രി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മോഹൻലാൽ വീട്ടിലെത്തിയിട്ടുണ്ട്.”- ഹൈബി ഈഡൻ പറഞ്ഞു.
Also Read: Mohanlal: മോഹൻലാലിന്റെ അമ്മ അന്തരിച്ചു
കുറച്ചുസമയം മുൻപാണ് മോഹൻലാലിൻ്റെ അമ്മ ശാന്തകുമാരിയമ്മ മരിച്ചത്. 90 വയസായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിൽ വച്ചാണ് അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ 10 വർഷമായി ചികിത്സയിലായിരുന്നു ഇവർ. പരേതനായ മുൻ നിയമസെക്രട്ടറി വിശ്വനാഥൻ നായരാണ് ഭർത്താവ്. സംസ്ക്കാരം നാളെ തിരുവനന്തപുരത്തുവച്ച് നടക്കും.