AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mohanlal: മോഹൻലാലിന്റെ അമ്മ അന്തരിച്ചു

Mohanlal’s Mother Passes Away: കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ.

Mohanlal: മോഹൻലാലിന്റെ അമ്മ അന്തരിച്ചു
Mohanlal
Sarika KP
Sarika KP | Updated On: 30 Dec 2025 | 03:00 PM

കൊച്ചി: മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു. 90 വയസായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ. മുൻ നിയമസെക്രട്ടറി പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. സംസ്ക്കാരം നാളെ.

പരിചരിക്കുന്ന ആളുകളാണ് മരണസമയത്ത് ശാന്തകുമാരി അമ്മയുടെ ഒപ്പമുണ്ടായിരുന്നത്. മരണവിവരം അറിഞ്ഞ് സഹപ്രവർത്തകരും സിനിമാപ്രവര്‍ത്തകരും വീട്ടിലേക്ക് എത്തുന്നുണ്ട്. മരണവിവരം അറിഞ്ഞ് മോഹൻലാൽ എറണാകുളത്തെ വീട്ടിലെത്തിയിട്ടുണ്ടെന്നാണ് ഹൈബി ഈഡൻ എംപി പറയുന്നത്. മൃതദേഹം രാത്രി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുമെന്ന് അദ്ദേഹം അറിയിച്ചു.

Also Read:പരസ്യത്തിൽ അഭിനയിച്ചതേയുള്ളൂ, ആ പണം പോലും കിട്ടിയില്ല! ‘സേവ് ബോക്സ്’ ആപ്പ് തട്ടിപ്പിനെ കുറിച്ച് ജയസൂര്യ

89ാം പിറന്നാള്‍ ദിനത്തിൽ അമ്മയ്ക്കായി മോഹൻലാൽ എളമക്കരയിലെ സംഗീതാര്‍ച്ചന നടത്തിയിരുന്നു. എളമക്കരയിൽ വീടിനടുത്തുള്ള അമൃത ആശുപത്രിയിലാണ് ശാന്തകുമാരിയമ്മയുടെ ചികിത്സ നടത്തിയിരുന്നത്.