AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mumbai Train: മുംബൈ യാത്രക്കാര്‍ക്ക് ലോട്ടറി; പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു

New Train from Subedarganj to Mumbai LTT: വ്യാഴം, വെള്ളി ദിവസങ്ങളിലായിരിക്കും ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കുക. ഉച്ചയ്ക്ക് 12.10ന് സുബേദാര്‍ഗഞ്ചില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം രാത്രി 8.50നാണ് ലോകമാന്യ തിലക് ടെര്‍മിനലില്‍ എത്തുക.

Mumbai Train: മുംബൈ യാത്രക്കാര്‍ക്ക് ലോട്ടറി; പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു
ട്രെയിന്‍ Image Credit source: Southern Railway Facebook Page
Shiji M K
Shiji M K | Updated On: 05 Mar 2026 | 09:56 AM

മുംബൈ: യാത്രക്കാര്‍ ഏറെ നാളായി കാത്തിരുന്ന ട്രെയിന്‍ എത്തി. അടുത്ത നാല് വര്‍ഷത്തേക്ക് ബുന്ദേല്‍ഖണ്ഡില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ട്രെയിന്‍ ഇല്ലെന്ന വിഷമം വേണ്ട. മാര്‍ച്ച് അഞ്ച് മുതലാണ് പുതിയ ട്രെയിന്‍ യാത്ര ആരംഭിച്ചത്. 2030 ഡിസംബര്‍ 30 വരെ ആഴ്ചയില്‍ രണ്ട് ദിവസം സുബേദാര്‍ഗഞ്ചില്‍ നിന്ന് ലോകമാന്യ തിലക് ടെര്‍മിനലിലേക്ക് ട്രെയിന്‍ സര്‍വീസ് നടത്തുമെനന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.

വ്യാഴം, വെള്ളി ദിവസങ്ങളിലായിരിക്കും ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കുക. ഉച്ചയ്ക്ക് 12.10ന് സുബേദാര്‍ഗഞ്ചില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം രാത്രി 8.50നാണ് ലോകമാന്യ തിലക് ടെര്‍മിനലില്‍ എത്തുക.

സ്റ്റോപ്പുകള്‍

ഫത്തേപൂര്‍, ഗോവിന്ദ്പുരി, ഭാരുവ സുമേര്‍പൂര്‍, രഗൗള്‍, ബന്ദ, ചിത്രകൂടം, കര്‍വി, സത്‌ന, മൈഹാര്‍, കട്‌നി, ജബല്‍പൂര്‍, നരസിങ്പൂര്‍, പിപാരിയ, ഇറ്റാര്‍സി, ഖണ്ട്വ, ഭൂസാവല്‍, നാസിക് റോഡ്, കല്യാണ്‍, താനെ തുടങ്ങിയ സ്ഥലങ്ങളിലാണ് ട്രെയിനിന് സ്‌റ്റോപ്പുള്ളത്. ഈ റൂട്ടിലൂടെ മുംബൈയിലേക്ക് സര്‍വീസ് നടത്തുന്ന ആദ്യ ട്രെയിന്‍ കൂടിയാണിത്.

Also Read: Bengaluru Train: ബെംഗളൂരു-ചെന്നൈ-എറണാകുളം യാത്രകള്‍ അവതാളത്തില്‍; ട്രെയിനുകളുടെ വേഗത കുറയും

വെള്ളിയാഴ്ച രാത്രി 10.50നാണ് മടക്കയാത്ര. താനെ, കല്യാണ്‍, നാസിക് റോഡ്, ഭുശാവല്‍ ജങ്ഷന്‍, ഖഡ്വ ജങ്ഷന്‍, ഇറ്റാര്‍സി ജങ്ഷന്‍, പിപാരിയ, നര്‍സിങ്പൂര്‍, ജബല്‍പൂര്‍, കട്‌നി ജങ്ഷന്‍, മൈഹാര്‍, സത്‌ന ജങ്ഷന്‍, ചിത്രകൂടം, ബന്‍ഡ, രാഗുല്‍, ബരുവ സമേപൂര്‍, ഗോവിന്ദപുരി, ഫതേഹ്പൂര്‍, എന്നീ സ്റ്റോപ്പുകള്‍ക്ക് ശേഷം മൂന്നാം ദിവസം രാവിലെ 7.30ന് സുബേദാര്‍ഗഞ്ചില്‍ എത്തിച്ചേരും.

Follow Us