AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Drishyam 3: ഇത് മലയാളത്തിലായിരുന്നെങ്കിൽ, ഹിന്ദി ദൃശ്യം 3 -ക്ക് കയ്യടിച്ച് പ്രേക്ഷകർ

Drishyam 3 The Conclusion Hindi Movie Review: ഹിന്ദിയിലെ ദൃശ്യം 3 ഇന്നാണ് തിയേറ്ററുകളിൽ റിലീസിന് എത്തിയത്. മലയാളത്തിൽ മോഹൻലാലാണ് നായകനെങ്കിൽ ഹിന്ദിയിൽ അജയ് ദേവ്ഗൺ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദൃശ്യം 3 കൺക്ലൂഷൻ എന്ന പേരിലാണ് സിനിമയുടെ മൂന്നാം ഭാഗം ഇന്ന് റിലീസ് ചെയ്തത്. എന്നാൽ മലയാളത്തിൽ ദൃശ്യം 3 ആയി ബന്ധമില്ലാത്ത രീതിയിൽ ആണ് സിനിമയുടെ കഥ. ഇതോടുകൂടി ഹിന്ദിയിലെ ദൃശ്യം ഫ്രാഞ്ചൈയ്സ് അവസാനിക്കുകയാണ്.

Drishyam 3: ഇത് മലയാളത്തിലായിരുന്നെങ്കിൽ, ഹിന്ദി ദൃശ്യം 3 -ക്ക് കയ്യടിച്ച് പ്രേക്ഷകർ
Hindi Drishyam 3 MovieImage Credit source: Facebook / Ajay Devgn
Amal KV
Amal KV | Published: 02 Oct 2026 | 08:24 PM

ഹിന്ദിയിലെ ദൃശ്യം 3 ഇന്നാണ് തിയേറ്ററുകളിൽ റിലീസിന് എത്തിയത്. മലയാളത്തിൽ മോഹൻലാലാണ് നായകനെങ്കിൽ ഹിന്ദിയിൽ അജയ് ദേവ്ഗൺ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദൃശ്യം 3 കൺക്ലൂഷൻ എന്ന പേരിലാണ് സിനിമയുടെ മൂന്നാം ഭാഗം ഇന്ന് റിലീസ് ചെയ്തത്. എന്നാൽ മലയാളത്തിൽ ദൃശ്യം 3 ആയി ബന്ധമില്ലാത്ത രീതിയിൽ ആണ് സിനിമയുടെ കഥ. ഇതോടുകൂടി ഹിന്ദിയിലെ ദൃശ്യം ഫ്രാഞ്ചൈയ്സ് അവസാനിക്കുകയാണ്. ഹിന്ദിയിലെ ഈ മൂന്നാം പതിപ്പിന് മികച്ച പ്രതികരണമാണ് ഇപ്പോൾ തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. മലയാളികൾ ഉൾപ്പെടെ ഈ സിനിമ അടിപൊളിയാണ് എന്നാണ് അഭിപ്രായം പങ്കുവെക്കുന്നത്.

ജീത്തു ജോസഫിന്റെ സംവിധാനത്തിൽ വന്ന മലയാളം ദൃശ്യം 3 മെയ്‌ 21 നാണ് തീയറ്ററുകളിൽ റിലീസ് ചെയ്തത്. എന്നാൽ ദൃശ്യത്തിന്റെ മുൻ ഭാഗങ്ങളെ അപേക്ഷിച്ച് മൂന്നാം ഭാഗം അത്ര പോരാ എന്ന അഭിപ്രായമാണ് പല പ്രേക്ഷകരും പങ്കുവെച്ചത്. ഇപ്പോൾ ഹിന്ദിയിൽ വന്ന മൂന്നാം ഭാഗമായിരുന്നു മലയാളത്തിൽ വരേണ്ടിയിരുന്നത് എന്നാണ് ഇന്ന് സിനിമ കണ്ടു പുറത്തിറങ്ങിയ മലയാളി പ്രേക്ഷകർ പങ്കു വയ്ക്കുന്ന അഭിപ്രായം.

Also Read: അവറാച്ചൻ ആന്റ് സൺസ് ചിരിപ്പിച്ചോ? ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ

സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ പ്രതികരണങ്ങൾ നോക്കാം – മലയാളം ദൃശ്യം 3 ന്റെ അഞ്ചു മടങ്ങ് മുകളിലാണ് ഇപ്പോൾ പുറത്തുവന്ന ഹിന്ദി സിനിമ, ദൃശ്യം രണ്ടിൽ ഉണ്ടായ ഒരു വൗ ഫാക്ടർ ഈ ഹിന്ദി ദൃശ്യം 3 ൽ ലഭിക്കുന്നുണ്ട്, കിടിലൻ ഇൻവെസ്റ്റിഗേഷനും ട്വിസ്റ്റുകളും ആണ് സിനിമയിൽ ഉള്ളത്, ഈ കഥ മലയാളത്തിൽ ആണ് വന്നിരുന്നെങ്കിൽ ഉറപ്പായും റെക്കോർഡ് കളക്ഷൻ നേടിയേനെ, ഇതാണ് ബെസ്റ്റ് കൺക്ലൂഷൻ, മലയാളത്തിലെ ഫാമിലി ഡ്രാമയല്ല പക്കാ ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് സിനിമ.

ദൃശ്യം 2 എവിടെയാണ് നിർത്തിയത് അവിടെ നിന്നാണ് ഹിന്ദി ദൃശ്യം 3 തുടങ്ങുന്നത്, പ്രധാനമായും പോലീസിന്റെ പോയിന്റ് ഓഫ് വ്യൂവിലാണ് സിനിമ വന്നിരിക്കുന്നത്, സെക്കൻഡ് ഹാഫില്‍ പ്രധാനമായും കോർട്ട് റൂം ഡ്രാമയാണ്, ദൃശ്യം രണ്ടിൽ ഉണ്ടായതുപോലെ അടുത്തതെന്ത് സംഭവിക്കും എന്നുള്ള ആകാംക്ഷയിലാണ് ഓരോരുത്തരും തിയേറ്ററിൽ ഇരുന്നത്, അങ്ങനെ പോകുന്നു സിനിമ കണ്ടിറങ്ങിയവരുടെ പ്രതികരണങ്ങൾ. സ്രിയ ശരൺ, തബു, പ്രകാശ് രാജ് തുടങ്ങിയവരാണ് ദൃശ്യം 3 ഹിന്ദിയിൽ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരിക്കുന്നത്. അഭിഷേക് പതക് ആണ് സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

English Summary

The Hindi version of Drishyam 3 was released in theaters today. While Mohanlal played the lead in the Malayalam version, Ajay Devgn portrays the main character in the Hindi version. The third installment was released today under the title Drishyam 3 The Conclusion.

Follow Us