AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ID: The Fake OTT: ധ്യാൻ ശ്രീനിവാസന്റെ ‘ഐഡി’ ഒടിടിയിലേക്ക്; എവിടെ കാണാം?

ID The Fake OTT Release,: ‘ദി ഫേക്ക്’ എന്ന ടാഗ് ലൈനോട് കൂടിയായിരുന്നു ചിത്രത്തിന്റെ വരവ്. ഇപ്പോഴിതാ റിലീസായി എട്ട് മാസത്തിന് ശേഷം ചിത്രം ഒടിടിയിൽ പ്രദർശനത്തിന് എത്തുകയാണ്.

ID: The Fake OTT: ധ്യാൻ ശ്രീനിവാസന്റെ ‘ഐഡി’ ഒടിടിയിലേക്ക്; എവിടെ കാണാം?
‘ഐഡി’ പോസ്റ്റർImage Credit source: Facebook
Nandha Das
Nandha Das | Published: 16 Sep 2025 | 11:41 AM

ധ്യാൻ ശ്രീനിവാസൻ നായകനായെത്തിയ ത്രില്ലർ ചിത്രമാണ് ‘ഐഡി’. അരുൺ ശിവവിലാസം തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ജനുവരി മൂന്നിന് ആയിരുന്നു തീയേറ്ററുകളിൽ എത്തിയത്. ‘ദി ഫേക്ക്’ എന്ന ടാഗ് ലൈനോട് കൂടിയായിരുന്നു ചിത്രത്തിന്റെ വരവ്. ഇപ്പോഴിതാ റിലീസായി എട്ട് മാസത്തിന് ശേഷം ചിത്രം ഒടിടിയിൽ പ്രദർശനത്തിന് എത്തുകയാണ്.

‘ഐഡി’ ഒടിടി

ഒടിടി പ്ലാറ്റഫോമായ സൈന പ്ലേയിലൂടെയാണ് ‘ഐഡി’ സ്ട്രീമിങ്ങിന് എത്തുന്നത്. സെപ്റ്റംബർ 19 മുതൽ ചിത്രം സൈന പ്ലേയിൽ പ്രദർശനം ആരംഭിക്കും.

‘ഐഡി’ സിനിമയെ കുറിച്ച്

ധ്യാൻ ശ്രീനിവാസൻ നായകനാക്കി അരുൺ ശിവവിലാസം സംവിധാനം ചെയ്ത ചിത്രത്തിൽ നായികയായെത്തിയത് നടി ദിവ്യ പിള്ളയാണ്. ചിത്രത്തിൽ ഇന്ദ്രൻസ്, ഷാലു റഹീം എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. കൂടാതെ, കലാഭവൻ ഷാജോൺ, ജോണി ആന്റണി, ജയകൃഷ്‍ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായർ, സ്മിനു സിജോ, മനോഹരിയമ്മ, ജസ്‌ന്യ ജഗദീഷ്, ബേബി, ഷൈനി സാറ എന്നിവരും ചിത്രത്തിൽ അണിനിരന്നു.

ALSO READ: അനുപമ പരമേശ്വരനും ദര്‍ശനയും ഒന്നിച്ച ‘പർദ്ദ’ ഒടിടിയിലെത്തി; എവിടെ കാണാം?

എസ്സാ എൻറർടെയ്മെൻറ്സിൻറെ ബാനറിൽ മുഹമ്മദ് കുട്ടിയാണ് ‘ഐഡി’ നിർമ്മിച്ചത്. ഫൈസൽ അലിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. റിയാസ് കെ ബദറാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തത്. നിഹാൽ സാദിഖ് ആണ് സംഗീത സംവിധാനം നിർവഹിച്ചത്. ഐജാസ് വി.എ, ഷഫീൽ എന്നിവരാണ് സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

‘ഐഡി’ ട്രെയ്‌ലർ