AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diya Krishna: ‘മുഖം കാണിക്കാൻ റെഡിയല്ല; സ്കാനി​ഗിംലും ഇങ്ങനെയായിരുന്നു, ഇപ്പോഴും മാറ്റമില്ല’; ഓമിയെ കുറിച്ച് ദിയ കൃഷ്ണ

Diya Krishna on Neeom Aswin Krishna: ദിയ പങ്കുവച്ച പുതിയ വീഡിയോ ആണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. മകൻ ഓമിയെ കുറിച്ചും ദിയ വ്ലോഗിൽ പറയുന്നുണ്ട്. എണ്ണ തേച്ച് കുളിക്കുമ്പോൾ ബോഡി സ്ട്രച്ച് ആണ് ഓമിക്ക് ഇഷ്ടമല്ലാത്തത് എന്നാണ് ദിയ പറയുന്നത്.

Diya Krishna: ‘മുഖം കാണിക്കാൻ റെഡിയല്ല; സ്കാനി​ഗിംലും ഇങ്ങനെയായിരുന്നു, ഇപ്പോഴും മാറ്റമില്ല’; ഓമിയെ കുറിച്ച് ദിയ കൃഷ്ണ
Diya Krishna Image Credit source: instagram
Sarika KP
Sarika KP | Published: 22 Jul 2025 | 04:26 PM

ആദ്യ കൺമണി ഓമിക്കൊപ്പമുള്ള നിമിഷങ്ങൾ ആസ്വദിക്കുന്ന തിരക്കിലാണ് നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസർ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ താരം താരം ​ഗർഭിണിയായത് മുതൽ കുഞ്ഞിന്റെ ജനനം വരെയുള്ള വിശേഷങ്ങളെല്ലാം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു. താരത്തിന്റെ ഡെലിവറി വ്ലോ​ഗും ഏറെ ചർച്ചയായിരുന്നു. എന്നാൽ കുഞ്ഞിന്റെ മുഖം ദിയ ഇതുവരെ ആരാധകരെ കാണിച്ചിട്ടില്ല.

ഇപ്പോഴിതാ ദിയ പങ്കുവച്ച പുതിയ വീഡിയോ ആണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. മകൻ ഓമിയെ കുറിച്ചും ദിയ വ്ലോഗിൽ പറയുന്നുണ്ട്. എണ്ണ തേച്ച് കുളിക്കുമ്പോൾ ബോഡി സ്ട്രച്ച് ആണ് ഓമിക്ക് ഇഷ്ടമല്ലാത്തത് എന്നാണ് ദിയ പറയുന്നത്. അഞ്ചാം മാസത്തിലെ സ്കാനിം​ഗം മുതൽ മകന് മുഖം കാണിക്കാൻ താത്പര്യമില്ലെന്നാണ് ദിയ പറയുന്നത്. രണ്ട് കെെയും മുഖത്തിനോട് ചേർത്തായിരിക്കും, പ്രസവിച്ചതിനു ശേഷവും അതിന് ഒരു മാറ്റവും ഇല്ലെന്നും ദിയ പറയുന്നു. താൻ പാല് കൊടുക്കുമ്പോൾ മാത്രമാണ് കൈ മാറ്റാറുള്ളതെന്നും അല്ലാതെ ആര് പിടിക്കാൻ ശ്രമിച്ചാലും കെെ തരില്ലെന്നാണ് ദിയ പറയുന്നത്.

Also Read: ‘മലയാളത്തിൽ അവസരങ്ങൾ കുറയുന്നതിൽ വിഷമമുണ്ട്’; ഇഷ തൽവാർ

പുതപ്പിച്ചാൽ കുറച്ച് കഴിയുമ്പോൾ ബഹളമുണ്ടാക്കി കെെ പുറത്തേക്കിടുമെന്നും ദിയ പറയുന്നു. അശ്വിൻ ഇപ്പോൾ പറ്റേർണിറ്റി ലീവിലാണെന്നും ലീവ് ദിനങ്ങളിൽ തന്റെ ബിസിനസുമായി ബന്ധപ്പെട്ട തിരക്കുകളിലാണെന്നും ദിയ പറയുന്നുണ്ട്. ബിസിനസിൽ അശ്വിൻ കാണിക്കുന്ന ആത്മാർത്ഥതയെ ദിയ വീഡിയോയിൽ പ്രശസിക്കുന്നുണ്ട്.