‘Kannappa’ OTT Release: കിരാതയായി മോഹൻലാൽ, കൂടെ പ്രഭാസും അക്ഷയ് കുമാറും; കണ്ണപ്പ ഇനി ഒടിടിയിൽ, എപ്പോൾ, എവിടെ കാണാം
Kannappa OTT Release Date: മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് തുടങ്ങി ഇന്ത്യൻ സിനിമയിലെ തന്നെ വൻ താരനിര അണിനിരന്ന ചിത്രം തിയേറ്ററുകളില്‍ മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്.
സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന പാൻ ഇന്ത്യൻ ചിത്രമായിരുന്നു കണ്ണപ്പ. വിഷ്ണു മഞ്ചു നായകനായി എത്തിയ ചിത്രം കഴിഞ്ഞ മാസം 27-ാം തീയതിയായിരുന്നു ലോകവ്യാപകമായി തിയേറ്ററുകളിൽ എത്തിയത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് തുടങ്ങി ഇന്ത്യൻ സിനിമയിലെ തന്നെ വൻ താരനിര അണിനിരന്ന ചിത്രം തിയേറ്ററുകളില്‍ മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്.
ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്കും എത്തുകയാണ് എന്നാണ് വിവരം. ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് പ്രകാരം ചിത്രം ആമസോണ്‍ പ്രൈം വീഡിയയിലൂടെ ജൂലൈ 25ന് ഒടിടിയില്‍ എത്തും. എന്നാൽ ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. ചിത്രത്തിൽ മോഹൻലാല്‍ കിരാത എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രമാണ് കണ്ണപ്പ. ശിവ ഭക്തന്റെ കഥയാണ് പ്രമേയമായിരിക്കുന്നത്.
രുദ്ര എന്ന കഥാപാത്രമായാണ് പ്രഭാസ് സിനിമയിൽ അവതരിപ്പിക്കുന്നത്. മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എവിഎ എന്‍റര്‍ടെയ്ന്‍മെന്റ്സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്. മുകേഷ് കുമാര്‍ സിങാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മോഹന്‍ ബാബു, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍, മധുബാല തുടങ്ങി നിരവധി ശ്രദ്ധേയ താരങ്ങളും ചിത്രത്തിൽ ഒരുമിച്ചിട്ടുണ്ട്.