Jayam Ravi-Kenisha Viral Video: ഒരുമിച്ചിരുന്ന് പുകവലിച്ച് ജയം രവിയും കെനീഷയും ? കഞ്ചാവ് എന്ന് ആരോപണം
Viral Video Shows Jayam Ravi and Singer Kenisha Smoking; Social Media Divided: കാമുകിയുമൊത്ത് കഞ്ചാവ് വലിക്കുന്ന താനാണോ ഉത്തനമനെ പോലെ സംസാരിക്കുന്നത്. സൈബർ ബുള്ളിയിങ് എന്ന് പറഞ്ഞ് സോഷ്യൽ മിഡിയയെ അടച്ചാക്ഷേപിക്കാൻ നിങ്ങൾ ആരാണ് എന്ന് രവി മോഹനോട് വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തി ചോദിക്കുന്നുണ്ട്. ചെയ്യേണ്ടതെല്ലാം ചെയ്യും. എന്നിട്ട് അതിനെ ചോദ്യം ചെയ്താൽ, ചോദ്യം ചോദിക്കുന്നവരെ മോശക്കാരായി ചിത്രീകരിക്കുകയാണ്

സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ നിന്നും
നടൻ രവി മോഹൻ്റെയും സുഹൃത്തും ഗായികയുമായ കെനീഷയുടെയും സ്വകാര്യ ദൃശ്യങ്ങൾ എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോ വലിയ ചർച്ചകൾക്ക് വഴിവെക്കുകയാണ്. രവി മോഹനും കെനീഷയും ഒരുമിച്ചിരുന്ന് പുക വലിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. കഞ്ചാവാണ് ഇരുവരു ചേർന്ന് വലിക്കുന്നത് എന്ന് സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തി ആരോപിക്കുന്നുണ്ട്. ഇതോടെ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഇരുവർക്കെതിരെ ഉയരുന്നത്.
കാമുകിയുമൊത്ത് കഞ്ചാവ് വലിക്കുന്ന താനാണോ ഉത്തനമനെ പോലെ സംസാരിക്കുന്നത്. സൈബർ ബുള്ളിയിങ് എന്ന് പറഞ്ഞ് സോഷ്യൽ മിഡിയയെ അടച്ചാക്ഷേപിക്കാൻ നിങ്ങൾ ആരാണ് എന്ന് രവി മോഹനോട് വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തി ചോദിക്കുന്നുണ്ട്. ചെയ്യേണ്ടതെല്ലാം ചെയ്യും. എന്നിട്ട് അതിനെ ചോദ്യം ചെയ്താൽ, ചോദ്യം ചോദിക്കുന്നവരെ മോശക്കാരായി ചിത്രീകരിക്കുകയാണ് എന്നും വീഡിയോയിൽ പറയുന്നു. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വിവാഹ മോചനവുമായി ബന്ധപ്പെട്ട് താരത്തെ പിന്തുണച്ചവർ പോലും തള്ളിപ്പറയാൻ തുടങ്ങിയിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ. കാരണം അത്തരത്തിലുള്ള പ്രതികരണങ്ങൾ കമൻ്റുകളിൽ നിറഞ്ഞു കഴിഞ്ഞു.
“വിവാഹ മോചന വാർത്ത പുറത്തുവന്നപ്പോൾ ജയം രവിയോടൊപ്പം ഉറച്ചുനിന്നയാളാണ് ഞാൻ. അദ്ദേഹത്തിൻ്റെ ഭാഗത്ത് തന്നെയാണ് ശരിയെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു. എന്നാൽ ഈ വീഡിയോ യാഥാർത്ഥ്യ ബോധത്തിലേക്ക് എന്നെ നയിച്ചു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ് എന്ന് അറിയുന്നതിൽ നിരാശ തോന്നുന്നിണ്ട്. അദ്ദേഹത്തോടുള്ള ബഹുമാനം പൂർണമായും നഷ്ടപ്പെട്ടു” എന്ന കുറിപ്പോടെയാണ്. സുന്ദർ വിജയ് എന്ന എക്സ് അക്കൗണ്ടിലൂടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ
I stood up for Jayam Ravi when the divorce news broke because I genuinely believed his side. But seeing videos of him is a reality check. Disappointed to see how things are turning out definitely lost respect for him.
Day by day Ravi 🤒 pic.twitter.com/cjwTaoL9x4
— Sundar Vijay (@ItsSundarVJ) September 6, 2026
അതേ സമയം താരത്തെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. പുക വലിക്കുക എന്നത് കുറ്റകരമല്ലെന്നും അത് അവരുടെ രണ്ടുപേരുടെയും വ്യക്തിപരമായ കാര്യമാണെന്നും നിരവധി പേർ വീഡിയോ പങ്കുവച്ച ആളെ ഓർമ്മിപ്പിക്കുന്നുണ്ട്.
“നിങ്ങളുടെ ചിന്താഗതി തെറ്റാണ്. ഒരാൾ പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യുന്നു എന്നതുകൊണ്ട് അയാൾ മോശം വ്യക്തിയാണെന്ന് പറയാനാകില്ല. അക്കാരണം കൊണ്ട് അയാൾക്കെതിരെയുള്ള ഒരു അനീതിക്കെതിരെ നിലകൊള്ളാനാകില്ല എന്ന് പറയുന്നത് അർത്ഥശൂന്യമാണ്. അദ്ദേഹത്തിൻ്റെ ജീവിതമാണ്, അത് എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹം തന്നെയാണ്. നിങ്ങളുടെ ജീവിതം എങ്ങനെ ജീവിക്കണമെന്ന് ഞാൻ പറഞ്ഞാൽ എങ്ങനെ ഇരിക്കും” എന്ന് വീഡിയോ പോസ്റ്റ് ചെയ്ത ആളോട് ഒരു എക്സ് ഉപയോക്താവ് ചോദ്യം ഉന്നയിക്കുന്നുണ്ട്.
ഈ വീഡിയോയുമായി ബന്ധപ്പെട്ട ആധികാരിക വിവരങ്ങൾ ഒന്നും ലഭ്യമല്ല. കെനീഷയോ, രവി മോഹനോ ഈ വിഷയത്തിൽ പ്രതികരണവും നടത്തിയിട്ടില്ല.
English Summary
A viral video allegedly showing actor Jayam Ravi and singer Kenisha smoking together has sparked controversy online, with claims of cannabis use. While some fans expressed disappointment and withdrew support amid his ongoing divorce, others defended the actor, stating that smoking is a personal choice and not a crime.
നിരാകരണം: ഈ വീഡിയോയുടെ ആധികാരികത TV9 Malayalam നേരിട്ട് പരിശോധിച്ചിട്ടില്ല. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയെ കുറിച്ചും, അതിൽ ആളുകൾ നടത്തിയ പ്രതികരണങ്ങളെ കുറിച്ചും മാത്രമാണ് ഈ വാർത്തയിൽ പരാമർശിക്കുന്നത്.