Ishaani Krishna: ‘ഓസിയുടെ കുഞ്ഞ് എന്നെ ഇങ്ങനെ വിളിച്ചാൽ മതി; കുഞ്ഞമ്മ, ചിറ്റ എന്നൊക്കെ വിളിച്ചാൽ അക്സപ്റ്റ് ചെയ്യില്ല’; ഇഷാനി
Ishaani Krishna: പ്പോഴിതാ ദിയയുടെ കുഞ്ഞിനെ കാണാനും ഓമനിക്കാനും താൻ ആഗ്രഹത്തോടെ കാത്തിരിക്കുകയാണെന്ന് പറയുകയാണ് സഹോദരിയായ ഇഷാനി കൃഷ്ണ. ഓസിയുടെ കുട്ടിയെ കാണാൻ തങ്ങൾ എല്ലാവരും എക്സൈറ്റഡാണെന്നാണ് ഇഷാനി പറയുന്നത്.
മലയാളി പ്രേക്ഷകരുടെ പ്രിയ താരകുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റെത്. സോഷ്യൽ മീഡിയയിൽ സജീവമായ മക്കളും ഭാര്യയും സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് ഏറെ സുപരിചിതരാണ്. താരകുടുംബത്തിലെ ഓരോ ചെറിയ വിശേഷങ്ങൾ പോലും എല്ലാവരും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ദിയ കൃഷ്ണയുടെ കുഞ്ഞിനെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ കുടുംബം. ജൂലൈയോടെ കുഞ്ഞ് പിറക്കും. ഇതിന്റെ ഭാഗമായി നടന്ന ചടങ്ങുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ദിയയുടെ കുഞ്ഞിനെ കാണാനും ഓമനിക്കാനും താൻ ആഗ്രഹത്തോടെ കാത്തിരിക്കുകയാണെന്ന് പറയുകയാണ് സഹോദരിയായ ഇഷാനി കൃഷ്ണ.
ഓസിയുടെ കുട്ടിയെ കാണാൻ തങ്ങൾ എല്ലാവരും എക്സൈറ്റഡാണെന്നാണ് ഇഷാനി പറയുന്നത്. ഹൻസു കഴിഞ്ഞിട്ട് കുടുംബത്തിൽ വരാൻ പോകുന്ന ആദ്യത്തെ കുഞ്ഞാണ്. തന്റെ ഓർമയിൽ താൻ ഒരു കുഞ്ഞിനെ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിൽ അത് ഹൻസുവിനെയാണ്. അന്ന് താനും ഒരു കുഞ്ഞായിരുന്നുവെന്നാണ് ഇഷാനി പറയുന്നത്.
Also Read:‘ഇതൊട്ടും പ്രതീക്ഷിച്ചതല്ല, ധ്യാൻ ശ്രീനിവാസന് ഇങ്ങനെ ഒരു വശം ഉണ്ടായിരുന്നോ’?
ഹൻസുവിനു ശേഷം തൻവിയുടെ കുഞ്ഞായ ലിയാൻ വന്നുവെങ്കിലും കുട്ടിയായിരിക്കുമ്പോൾ തങ്ങൾ കണ്ടില്ലെന്നും ആദ്യമായി നേരിൽ കണ്ടത് നാല് വയസായപ്പോഴാണെന്നും ഇഷാനി പറയുന്നു. തനിക്ക് അമ്മയാവാൻ അതിയായി ആഗ്രഹമില്ലെന്നും എന്നാൽ കുട്ടികളെ എടുക്കാൻ ഇഷ്ടമാണെന്നും ഇഷാനി പറയുന്നു. അതുകൊണ്ട് തന്നെ ഓസിയുടെ കുഞ്ഞിനെ എടുക്കാൻ എക്സൈറ്റഡാണെന്നും ഇഷാനി പറയുന്നു. തന്റെ ഫോളോവേഴ്സിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ഇഷാനി. ഓസിയുടെ കുഞ്ഞ് കുഞ്ഞമ്മ, ചിറ്റ എന്നൊക്കെ വിളിക്കുന്നത് തനിക്ക് താൽപര്യമില്ലെന്നാണ് ഇഷാനി പറയുന്നത്.
ഇതിനു കാരണമായി ഇഷാനി പറയുന്നത് തന്റെ മനസിൽ താൻ ഇപ്പോഴും കുട്ടിയാണെന്നാണ്. അതുകൊണ്ട് തന്നെ വേറാരും തന്നെ മുതിർന്ന ഒരാളായി കാണരുത്. മനസുകൊണ്ട് താൻ ഇപ്പോഴും കുട്ടിയാണ്. തനിക്ക് പേര് വിളിക്കുന്നതാണ് ഇഷ്ടം. അതുകൊണ്ട് ഓസിയുടെ കുഞ്ഞിനോട് തന്നെ പേര് വിളിക്കാനാകും പറയുക എന്നാണ് ഇഷാനി പറയുന്നത്.