AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dhyan Sreenivasan: ‘ഇതൊട്ടും പ്രതീക്ഷിച്ചതല്ല, ധ്യാൻ ശ്രീനിവാസന് ഇങ്ങനെ ഒരു വശം ഉണ്ടായിരുന്നോ’?

Dhyan Sreenivasan's Interview with Pearle Maaney: ഡിക്ടടീവ് ഉജ്ജ്വലൻ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടാണ് ധ്യാൻ ശ്രീനിവാസൻ പേളി മാണി ഷോയിൽ എത്തിയത്. എന്നാൽ ഷോയിൽ ഇതുവരെ കണ്ട ധ്യാൻ ശ്രീനിവാസനെയല്ല പ്രേക്ഷകർ കണ്ടത്.

Dhyan Sreenivasan: ‘ഇതൊട്ടും പ്രതീക്ഷിച്ചതല്ല, ധ്യാൻ ശ്രീനിവാസന് ഇങ്ങനെ ഒരു വശം ഉണ്ടായിരുന്നോ’?
Dhyan Sreenivasan
Sarika KP
Sarika KP | Published: 22 May 2025 | 06:19 PM

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ ധ്യാൻ ശ്രീനിവാസൻ. താരത്തിന്റെ പല ചിത്രങ്ങളും പരാജയപ്പെടുന്നതാണ് കണ്ടിട്ടുള്ളത്. എന്നാൽ ധ്യാൻ നൽകുന്ന മിക്ക അഭിമുഖങ്ങളും സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാകാറുണ്ട്. തുറന്ന സംസാരം കൊണ്ട് പ്രേക്ഷകരെ ചിരിപ്പിച്ച് കൈയിലെടുക്കാൻ കഴിവുള്ള താരമാണ് ധ്യാൻ. ഇപ്പോഴിതാ നടിയും അവതാരകയുമായ പേളി മാണിക്ക് നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ഡിക്ടടീവ് ഉജ്ജ്വലൻ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടാണ് ധ്യാൻ ശ്രീനിവാസൻ പേളി മാണി ഷോയിൽ എത്തിയത്. എന്നാൽ ഷോയിൽ ഇതുവരെ കണ്ട ധ്യാൻ ശ്രീനിവാസനെയല്ല പ്രേക്ഷകർ കണ്ടത്. പലപ്പോഴും പേളിയുടെ കമന്റ് ബോക്സ് നിറയെ ധ്യാൻ ശ്രീനിവാസനെ ഷോയിലേക്ക് വിളിക്കാൻ ആരാധകർ ആവശ്യപ്പെട്ടിരുന്നു. പേളിയും ധ്യാനും ഒന്നിക്കുമ്പോൾ അതൊരു കോമഡിയായിരിക്കും, ചിരിച്ച് ശ്വാസം മുട്ടും എന്നൊക്കെയാണ് ആളുകൾ പ്രതീക്ഷിച്ചത്. എന്നാൽ ഇതിനു നേരെ വിപരീതമായിരുന്നു നടന്നത്. നിറയെ ചിന്തിക്കാനും തിരിച്ചറിയാനും ഉള്ള കാര്യങ്ങളാണ് ധ്യാൻ സംസാരിച്ചത്.

Also Read:‘മുരുകന്റെ ചക്കി ആളാകെ മാറിയല്ലോ’! സോഷ്യല്‍ മീഡിയയില്‍ തരംഗമായി ‘പുലിമുരുകനി’ലെ മോഹൻലാലിന്റെ മകൾ

പേളി എന്താ സാരിയിൽ എന്ന് ചോദിച്ചുകൊണ്ടാണ് ധ്യാൻ ശ്രീനിവാസൻ തുടങ്ങുന്നത്. പിന്നീട് സാരി സമ്പ്രദായം വന്നത് മുതൽ, സാരിയുടെ അർത്ഥം വരെ ധ്യാൻ പറ‌യുന്നത് വീഡിയോയിൽ കാണാം. ഇത് കേട്ട് പേളി മാണി ഞെട്ടുന്നതും കാണാം. പിന്നീട് തന്റെ അഭിമുഖങ്ങൾ കണ്ട് ചിരിക്കുന്നവരെ കുറിച്ചും, അതറിയുമ്പോഴുള്ള തന്റെ സന്തോഷത്തെ കുറിച്ചും പറ‍ഞ്ഞ താരം മാനസികാരോഗ്യത്തെ കുറിച്ചും ഡിപ്രഷനെ കുറിച്ചുമെല്ലാം സംസാരിച്ചിരുന്നു.

സിനിമയെ കുറിച്ചും തുടർ പരാജയങ്ങളെ കുറിച്ചും ഷോയിൽ താരം സംസാരിച്ചു. മകൾ ജനിച്ചതോടെ ചില ചീത്ത ശീലങ്ങൾ മാറ്റാൻ വേണ്ടിയാണ് താൻ സിനിമ ചെയ്തതെന്നാണ് താരം പറയുന്നത്. ഇതിലൂടെ പലർക്കും അവസരം ലഭിച്ചുവെന്നും കുറെ പേർക്ക് ജോലി അവസരം ലഭിച്ചുവെന്നും താരം പറയുന്നു. തന്റെ അഭിമുഖങ്ങൾ കണ്ട് പലർക്കും ചിരിക്കാൻ അവസരം ലഭിച്ചു, തന്നെ കുറ്റപ്പെടുത്തുന്ന യൂട്യൂബ് ചാനലുകാർ അവരും കാശുണ്ടാക്കി. ചിത്രത്തിന്റെ നിർമാതാവിനൊഴികെ തന്റെ ചിത്രങ്ങൾ നല്ലതേ ചെയ്തിട്ടുള്ളൂവെന്നും താരം പറയുന്നു.

തനിക്ക് അഭിനയിക്കാൻ താത്പര്യമില്ലെന്നും താൻ എന്ത് ഉദ്ദേശിച്ചാണ് സിനിമയിൽ എത്തിയത്. അത് വിജയിച്ചുവെന്നും അങ്ങനെ നോക്കുമ്പോൾ താൻ സക്സസ്ഫുൾ ആണെന്നും ധ്യാൻ പറയുന്നു. തനിക്ക് സംവിധാനം ചെയ്യാനാണ് ആഗ്രഹമെന്നും ധ്യാൻ പറയുന്നു. ഇതോടെ ഇതല്ല ഞങ്ങൾ പ്രതീക്ഷിച്ചത് എന്നാണ് ആരാധകർ പറയുന്നത്. ധ്യാനിന് ഇങ്ങനെ ഒരു മുഖമുള്ളതായി ആരും തിരിച്ചറിഞ്ഞില്ലെന്നുമാണ് പ്രേക്ഷകർ കമന്റായി പറയുന്നത്.