AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Tamannaah: ‘വേറെ ആരെയും കിട്ടിയില്ലേ’; തമന്നയെ ബ്രാൻഡ് അംബാസഡറാക്കിയ തീരുമാനത്തിൽ കർണാടകയിൽ പ്രതിഷേധം

Tamannaah Mysore Sandal Endorsement: മൈസൂർ സാൻഡൽ സോപ്പിന്റെയും മറ്റ് ഉൽപ്പന്നങ്ങളുടെയും ബ്രാൻഡ് അംബാസഡറായി തമന്നയെ നിയമിച്ചത് 6.2 കോടി രൂപയുടെ കരാറിലൂടെയാണ്. രണ്ട് വർഷത്തേക്കാണ് കരാർ.

Tamannaah: ‘വേറെ ആരെയും കിട്ടിയില്ലേ’; തമന്നയെ ബ്രാൻഡ് അംബാസഡറാക്കിയ തീരുമാനത്തിൽ കർണാടകയിൽ പ്രതിഷേധം
തമന്നImage Credit source: Facebook
nandha-das
Nandha Das | Published: 22 May 2025 19:45 PM

ബെംഗളൂരു: മൈസൂർ സാൻഡൽ സോപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടി തമന്ന ഭാട്ടിയയെ നിയമിക്കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധം ശക്തം. രണ്ട് വർഷത്തേക്ക് 6.20 കോടി രൂപയുടെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്. ഭാഷ പ്രശ്നങ്ങളും മറ്റും നടക്കുന്നതിനിടെ കന്നട നടിയല്ലാത്ത ഒരാളെ തിരഞ്ഞെടുത്തത് എന്തിനെന്നാണ് ഒരു വിഭാഗം ആളുകൾ ചോദിക്കുന്നത്. എന്നാൽ, സർക്കാർ ഇറക്കുന്ന മൈസൂർ സാന്‍ഡല്‍ ബ്രാൻഡിന് സംസ്ഥാനത്തിന് പുറത്തേക്കും വിപണിയുണ്ടാകുന്നതിന് വേണ്ടിയാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് വാണിജ്യ, വ്യവസായ മന്ത്രി എംബി പാട്ടീൽ പറഞ്ഞു.

1916 മുതൽ ആരംഭിച്ച ബ്രാൻഡാണ് മൈസൂർ സാൻഡൽ സോപ്പ്. ദക്ഷിണേന്ത്യയിലെ ജനങ്ങൾക്കിടയിൽ ഇപ്പോഴും ഏറ്റവും പ്രിയപ്പെട്ട സോപ്പ് ബ്രാന്‍റുകളില്‍ ഒന്നാണ് ഇത്. മൈസൂർ രാജാവായ കൃഷ്ണ രാജ വാഡിയാർ നാലാമൻ 1900കളുടെ തുടക്കത്തിൽ സ്ഥാപിച്ച സോപ്പ് ഫാക്ടറി ആയതുകൊണ്ടുതന്നെ കർണാടകയിൽ ഈ ബ്രാൻഡിന് സാംസ്കാരിക പ്രാധാന്യമുണ്ട്. പിന്നീട് ഇത് സര്‍ക്കാര്‍ ഉടമസ്ഥതയിലായി. വലിയ തുകയ്ക്ക് തമന്നയെ ഈ ബ്രാന്‍റിന്‍റെ അംബാസഡര്‍ ആക്കിയതിൽ സോഷ്യല്‍ മീഡിയയിൽ സമിശ്രമായ പ്രതികരണങ്ങളാണ് ലഭിച്ചത്.

ഇൻസ്റ്റാഗ്രാമിൽ 28.2 ദശലക്ഷം ഫോളോവേഴ്‌സ് ഉള്ള പാന്‍ ഇന്ത്യന്‍ സാന്നിധ്യമായി മാറിയ തമന്ന നിരവധി ബ്രാന്‍റ് പരസ്യങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. മൈസൂർ സാൻഡൽ സോപ്പിന്റെയും മറ്റ് ഉൽപ്പന്നങ്ങളുടെയും ബ്രാൻഡ് അംബാസഡറായി തമന്നയെ നിയമിച്ചത് 6.2 കോടി രൂപയുടെ കരാറിലൂടെയാണ്. രണ്ട് വർഷത്തേക്കാണ് കരാർ. ഈ തുകയ്ക്ക് തമന്നയെ ബ്രാൻഡ് അംബാസഡർ ആകിയതിന് പിന്നാലെ, എന്ത് കൊണ്ട് കന്നഡ നടിമാരെ ഒന്നും പരിഗണിച്ചില്ല എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ സജീവമായി ഉയർന്നു.

സര്‍ക്കാര്‍ തലത്തില്‍ തന്നെ കന്നഡ‍ പ്രോത്സാഹനവും മറ്റും നടത്തുമ്പോള്‍ പുറത്ത് നിന്നും ഒരു നടിയെ തിരഞ്ഞെടുത്തത് എന്തിനാണെന്ന് ചോദ്യവും ഉയർന്നു. ഇതിനകം തമന്നയുടെ അംബാസഡര്‍ പദവി കര്‍ണാടക സര്‍ക്കാറിനെതിരെ വലിയ വിമര്‍ശനമായി ഉയര്‍ന്നു വരികയാണ്.