Ishaani Krishna: ‘ഫാൻസ് കുറവ് എനിക്ക്, ഹൻസിക കോളേജ് കഴിഞ്ഞ് അഭിനയത്തിലേക്ക് വരുമായിരിക്കും’; ഇഷാനി കൃഷ്‌ണ
Ishani Krishna :ഏറ്റവും ഫാൻസ് കുറവ് തനിക്കായിരിക്കും. പൊതുവേ നാലുപേരിൽ താനാണ് സോഷ്യൽ മീഡിയിൽ ആക്റ്റീവ് അല്ലാത്തതെന്നും തനിക്ക് ഫാൻസ് ഉണ്ടെങ്കിൽ സന്തോഷമെന്നും ഇഷാനി കൃഷ്‌ണ പറഞ്ഞു.

മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറും നടിയുമായ ഇഷാനി കൃഷ്ണ. കഴിഞ്ഞ ദിവസം താരത്തിന്റെ പുതിയ ചിത്രമായ ആശകൾ ആയിരം എന്ന സിനിമയുടെ പൂജ നടന്നിരുന്നു. ജയറാം, കാളിദാസ് ജയറാം എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇഷാനിയാണ് നായിക. (Image Credits:Instagram)

ഇപ്പോഴിതാ ഇതിനിടെ മാധ്യമങ്ങളോട് താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സഹോദരങ്ങളിൽ തനിക്കാണ് ഏറ്റവും കുറവ് ഫാൻസ് എന്നാണ് ഇഷാനി പറയുന്നത്. സൗന്ദര്യത്തിന്‍റെ പേരില്‍ ഞങ്ങൾക്കിടയിൽ അടി ഉണ്ടാകാറില്ലെന്നും സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ വായിക്കാറില്ലെന്നും ഇഷാനി കൂട്ടിച്ചേർത്തു.

ഹൻസിക പഠിക്കുകയാണെന്നും അതുകൊണ്ട് ഇപ്പോൾ സിനിമയിൽ അഭിനയിക്കുന്നതിനോട് താല്പര്യം കാണിച്ചിട്ടില്ലെന്നുമാണ് ഇഷാനി പറയുന്നത്. കോളേജ് പഠനം കഴിഞ്ഞ് അഭിനയത്തിലേക്ക് വരുമായിരിക്കുമെന്നും ഇഷാനി പറയുന്നു. സൗന്ദര്യത്തിന്റെ പേരിൽ ഞങ്ങൾക്കിടയിൽ അടി ഉണ്ടാകാറില്ല. അങ്ങനെ പറയുന്നത് ഇതുവരെ കേട്ടിട്ടില്ല.

പിന്നെ ആളുകൾ അങ്ങനെ പലതും പറയും, നല്ലതാണെങ്കിൽ വായിക്കും, അല്ലെങ്കിലും വായിക്കും. സോഷ്യൽ മീഡിയയിൽ തനിക്ക് സഹോദരികളെ പോലെ ഫാൻസ് ഉണ്ടെന്ന് കരുതുന്നില്ല. ഏറ്റവും ഫാൻസ് കുറവ് തനിക്കായിരിക്കും. പൊതുവേ നാലുപേരിൽ താനാണ് സോഷ്യൽ മീഡിയിൽ ആക്റ്റീവ് അല്ലാത്തതെന്നും തനിക്ക് ഫാൻസ് ഉണ്ടെങ്കിൽ സന്തോഷമെന്നും ഇഷാനി കൃഷ്‌ണ പറഞ്ഞു.

അതേസമയം മമ്മൂട്ടി നായകനായി എത്തിയ വൺ എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്. ഇതിനുപിന്നാലെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇഷാനി വീണ്ടും അഭിനയത്തിലേക്ക് എത്തുന്നത്. നല്ല ഓഫറുകൾ ലഭിക്കാതിരുന്നതിനാലാണ് ഇത്രയും നാൾ സിനിമ ചെയ്യാതിരുന്നതെന്നാണ് ഇഷാനി പറഞ്ഞത്.