AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pooja Mohanraj: ‘ഷറഫ് ആ ഡയലോഗ് കയ്യിൽ നിന്നിട്ടത്; സെറ്റിൽ ബാക്കിയെല്ലാവരും ചിരിക്കുമ്പോഴും എനിക്ക് ദേഷ്യമായിരുന്നു’: പൂജ മോഹൻരാജ്

Pooja Mohanraj On Viral Dialogue In Padakkalam: പടക്കളം സിനിമയിലെ വൈറൽ ഡയലോഗ് ഷറഫുദ്ദീൻ കയ്യിൽ നിന്നിട്ടതെന്ന് പൂജ മോഹൻരാജ്. അത് തിരക്കഥയിൽ ഇല്ലായിരുന്നു എന്നും പൂജ പറഞ്ഞു.

Pooja Mohanraj: ‘ഷറഫ് ആ ഡയലോഗ് കയ്യിൽ നിന്നിട്ടത്; സെറ്റിൽ ബാക്കിയെല്ലാവരും ചിരിക്കുമ്പോഴും എനിക്ക് ദേഷ്യമായിരുന്നു’: പൂജ മോഹൻരാജ്
പൂജ മോഹൻരാജ്, ഷറഫുദ്ദീൻImage Credit source: Social Media
abdul-basith
Abdul Basith | Published: 28 Jul 2025 07:41 AM

പടക്കളം എന്ന സിനിമയിലെ വൈറൽ സീനിലെ ഡയലോഗ് തിരക്കഥയിൽ ഉണ്ടായിരുന്നില്ലെന്ന് നടി പൂജ മോഹൻരാജ്. ഷറഫുദ്ദീൻ കയ്യിൽ നിന്നിട്ട ഡയലോഗ് ആയിരുന്നു അതെന്നും സെറ്റിൽ ബാക്കിയെല്ലാവരും ചിരിക്കുമ്പോഴും തനിക്ക് ദേഷ്യമായിരുന്നു എന്നും പൂജ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിൻ്റെ പ്രതികരണം.

“ആ ഡയലോഗ് ഷറഫു ഇംപ്രൊവൈസ് ചെയ്തതാണ്. ഷോട്ടിന് മുന്നേ പറഞ്ഞു, ഞാനൊരു കാര്യം പറയും. നിനക്കെന്നെ ചിലപ്പോൾ ഒന്ന് തല്ലാൻ തോന്നും. തല്ലിക്കോ. എനിക്ക് സിനിമയിലെ റിയാക്ഷൻ തന്നെയേ വന്നുള്ളൂ. കട്ട് വിളിച്ചപ്പോൾ സെറ്റിലെ ബാക്കിയെല്ലാവരും ചിരിക്കാൻ തുടങ്ങി. പക്ഷേ, എനിക്ക് അപ്പോഴും ദേഷ്യമായിരുന്നു.”- പൂജ മോഹൻരാജ് വിശദീകരിച്ചു.

നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത പടക്കളം എന്ന സിനിമ തീയറ്ററിൽ നിന്ന് നേട്ടമുണ്ടാക്കിയിരുന്നു. സിനിമയിൽ ഷറഫുദ്ദീൻ്റെ ഈ ഡയലോഗാണ് ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടത്. തീയറ്ററിൽ ചിരിപ്പൂരം തീർത്ത സിനിമ ഒടിടിയിലും ശ്രദ്ധിക്കപ്പെട്ടു.

Also Read: Jagadish: ‘രാജ്യസഭയിലെത്താൻ ആഗ്രഹമുണ്ടായിരുന്നു, ഇടതുപക്ഷത്തിന്റെയും, കോൺഗ്രസിന്റെയും സഹായം തേടി’

ഫാൻ്റസി ജോണറിലുള്ള സിനിമയാണ് പടക്കളം. മനു സ്വരാജും നിതിൻ സി ബാബുവും ചേർന്ന് തിരക്കഥയൊരുക്കിയ സിനിമയിൽ സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ, സംഗീത് പ്രദീപ്, നിരഞ്ജന അനൂപ് തുടങ്ങിയവർ അഭിനയിച്ചു. അനു മൂത്തേടത്ത് ക്യാമറ കൈകാര്യം ചെയ്തപ്പോൾ നിധിൻ രാജ് അരോൾ ആയിരുന്നു എഡിറ്റ്. രാജേഷ് മുരുഗേശൻ സംഗീതസംവിധാനം നിർവഹിച്ചു. ഇക്കൊല്ലം മെയ് എട്ടിന് തീയറ്ററുകളിലെത്തിയ സിനിമ ഇക്കൊല്ലത്തെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായിരുന്നു.

ഒരു കോളജിൽ നടക്കുന്ന സംഭവമാണ് സിനിമ കൈകാര്യം ചെയ്തത്. ഫാൻ്റസിയും കോമഡിയും മികച്ച രീതിയിൽ കൈകാര്യം ചെയ്ത സിനിമ താരങ്ങളുടെ പ്രകടനം കൊണ്ടും ശ്രദ്ധേയമായി.