AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kingdom Movie: വിജയ് ദേവരകൊണ്ടയെ തീയായി കാണാൻ ഞാൻ ആഗ്രഹിക്കുന്നു; കിങ്ഡത്തെക്കുറിച്ച് രശ്മിക മന്ദാന

Vijay Devarakonda Kingdom Movie: ജൂലൈ 31ന് ‘കിങ്ഡം’ ലോകവ്യാപകമായി പ്രദർശനം ആരംഭിക്കും. തമിഴിലും തെലുങ്കിലുമാണ് ചിത്രം പുറത്തിറങ്ങുന്നത്. രണ്ട് ലുക്കിലാണ് വിജയ് ദേവരകൊണ്ട ചിത്രത്തിൽ എത്തുന്നത്. വിജയ് ദേവരകൊണ്ട, ഭാഗ്യശ്രീ ബോർസ്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നത്.

Kingdom Movie: വിജയ് ദേവരകൊണ്ടയെ തീയായി കാണാൻ ഞാൻ ആഗ്രഹിക്കുന്നു; കിങ്ഡത്തെക്കുറിച്ച് രശ്മിക മന്ദാന
Vijay Devarakonda, Rashmika MandannaImage Credit source: X (Vijay Devarakonda, Rashmika Mandanna)
neethu-vijayan
Neethu Vijayan | Published: 27 Jul 2025 17:10 PM

ബോക്സ്ഓഫീസ് ഹിറ്റ് ചിത്രമായ ‘ജേഴ്‌സി’ക്ക് ശേഷം വിജയ് ദേവരകൊണ്ടയെ നായകനാക്കി ഗൗതം തന്നൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിങ്ഡം’. വിജയ് ദേവരകൊണ്ടയുടെ ആക്ഷൻ ചിത്രത്തിനായി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറും പുറത്തുവന്നിരുന്നു. ഒരു പക്കാ ആക്ഷൻ ത്രില്ലർ ചിത്രമാകും ‘കിങ്ഡം’ എന്ന സൂചനയാണ് ട്രെയ്‌ലറിലൂടെയും പോസ്റ്ററുകളിലൂടെയും വ്യക്തമാകുന്നത്. പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന വിജയ് ദേവരകൊണ്ട ഒരു മിഷന്റെ ഭാഗമായി ഒരിടത്ത് എത്തിപ്പെടുത്തുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം ഇതിവൃത്തം.

ഇപ്പോഴിതാ രശ്മികയുടെയും വിജയയുടെയും ട്വീറ്റാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ‘ഈ മാസം 31-ന് വേണ്ടി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.. വിജയ് ദേവരകൊണ്ടയുടെ ആക്ഷൻ കാണാനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. ഗൗതം തിന്നനൂരി, അനിരുദ്ധ്, വിജയ് ദേവരകൊണ്ട എന്നിവരുടെ ഏറ്റവും മികച്ച ചിത്രത്തിനായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്,’ രശ്മിക എക്‌സിൽ കുറിച്ചു.

ഇതിന് വിജയ് ദേവരകൊണ്ട നൽകിയ മറുപടിയാണ് അതിലേറെ രസകരം. ‘ഹൃദയത്തിൽ തൊട്ടാണ് ഞങ്ങൾ ഈ ചിത്രം നിർമ്മിച്ചത്. അനിരുദ്ധിൻ്റെ മഹാസിദ്ധിയിൽ പിറന്ന ആക്ഷൻ ഡ്രാമ. ട്രെയിലർ കാണു. എനിക്ക് എത്രത്തോളം അത് വൈകാരികമായി തോന്നിയോ അത്രയും തന്നെ നിനക്കും തോന്നട്ടെ ‘ എന്നായിരുന്നു വിജയുടെ മറുപടി.

ജൂലൈ 31ന് ‘കിങ്ഡം’ ലോകവ്യാപകമായി പ്രദർശനം ആരംഭിക്കും. തമിഴിലും തെലുങ്കിലുമാണ് ചിത്രം പുറത്തിറങ്ങുന്നത്. രണ്ട് ലുക്കിലാണ് വിജയ് ദേവരകൊണ്ട ചിത്രത്തിൽ എത്തുന്നത്. വിജയ് ദേവരകൊണ്ട, ഭാഗ്യശ്രീ ബോർസ്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നത്.