AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jakes Bejoy: ദക്ഷിണേന്ത്യ കടന്ന് ഇപ്പോൾ ബോളിവുഡിൽ; ‘ദേവ’യിലൂടെ ഹിന്ദിയിലും ഹിറ്റായി ജേക്സ് ബിജോയ്

Jakes Bejoy Trendsetter In Bollywood: ഷാഹിദ് കപൂറിൻ്റെ ഏറ്റവും പുതിയ സിനിമയായ ദേവയിലൂടെ ഹിന്ദിയിലും ഹിറ്റായി ജേക്സ് ബിജോയ്. റോഷൻ ആൻഡ്രൂസിൻ്റെ ആദ്യ സംവിധാന സംരംഭമായ ദേവയിൽ സംഗീതവും പശ്ചാത്തല സം​ഗീതവും ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്.

Jakes Bejoy: ദക്ഷിണേന്ത്യ കടന്ന് ഇപ്പോൾ ബോളിവുഡിൽ; ‘ദേവ’യിലൂടെ ഹിന്ദിയിലും ഹിറ്റായി ജേക്സ് ബിജോയ്
ജേക്സ് ബിജോയ്
Abdul Basith
Abdul Basith | Published: 07 Jan 2025 | 11:45 PM

ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ‘ദേവ’ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങിയപ്പോൾ ശ്രദ്ധിക്കപ്പെട്ട പല കാര്യങ്ങളിൽ ഒന്നായിരുന്നു സംഗീതസംവിധാനം. ‘ദേവ’യുടെ സംഗീതവും പശ്ചാത്തല സം​ഗീതവും ഒരുക്കുന്നത് നമ്മുടെ സ്വന്തം ജേക്സ് ബിജോയ് ആണ്. അയ്യപ്പനും കോശിയും, ഓപ്പറേഷൻ ജാവ, പോർ തൊഴിൽ തുടങ്ങി മലയാളത്തിൽ തുടങ്ങി ദക്ഷിണേന്ത്യ മുഴുവൻ കൈപ്പിടിയിലാക്കിയ ജേക്സ് ബിജോയുടെ രണ്ടാം ഹിന്ദി സിനിമയാണ് ദേവ.

റോഷൻ ആൻഡ്രൂസിൻ്റെയും ആദ്യ ഹിന്ദി സിനിമയാണ് ദേവ. ടീസർ പുറത്തിറങ്ങിയതോടെ മുംബൈ പോലീസിൻ്റെ റീമേക്കാണോ ഇതെന്ന സംശയമാണ് സോഷ്യൽ മീഡിയ ഉന്നയിക്കുന്നത്. ബോബി സഞ്ജയ് തിരക്കഥയൊരുക്കിയ ചിത്രം റോഷൻ ആൻഡ്രൂസിൻ്റെ ഫിലിമോഗ്രാഫിയിലെ ഏറ്റവും പ്രധാനപ്പെട്ടതും, മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നും ആയിരുന്നു. ‘ദേവ’യുടെ തിരക്കഥയും ബോബി – സഞ്ജയ് ആണ്. ആക്ഷൻ ത്രില്ലർ ​ഗണത്തിൽ പെടുന്ന ഈ ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥനായാണ് ഷാഹിദ് കപൂർ അഭിനയിക്കുന്നത്. മുംബൈ പോലീസിനോട് ചേർത്തുവായിക്കാവുന്ന ചില ഷേഡുകളും സീനുകളും പ്രമോയിൽ കാണാം. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജനുവരി 31ന് തിയറ്ററുകളിലെത്തുന്ന ചിത്രം സീ സ്റ്റുഡിയോസും റോയ് കപൂർ ഫിലിംസും ചേർന്നാണ് നിർമ്മിക്കുന്നത്.

Also Read : I Am Kathalan OTT : ഐ ആം കാതലൻ ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ച് മനോരമ മാക്സ്

‘പൊറിഞ്ചു മറിയം ജോസ്’, ‘അയ്യപ്പനും കോശിയും’, ‘ജന ഗണ മന’, ‘പോർ തൊഴിൽ’, ‘കിംഗ് ഓഫ് കൊത്ത’, ‘സരിപോദാ ശനിവാരം’, ‘മെക്കാനിക് റോക്കി’, ‘ഹലോ മമ്മി’, ‘ഐഡന്റിറ്റി’ തുടങ്ങി ഒട്ടേറെ സിനിമകളിൽ ജേക്സ് ബിജോയ് പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുണ്ട്. തൃശൂർ സ്വദേശിയായ അദ്ദേഹം 2014-ൽ പുറത്തിറങ്ങിയ ഇന്ദ്രജിത്ത് ചിത്രം ‘ഏയ്ഞ്ചൽസ്’നാണ് ആദ്യമായി സംഗീതസംവിധാനം നിർവഹിച്ചത്. ചിത്രീകരണം പുരോ​ഗമിക്കുന്ന ‘തുടരും’ എന്ന തരുൺ മൂർത്തി-മോഹൻലാൽ ചിത്രത്തിനും ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കുന്നത്.

ബോബി – സഞ്ജയ് തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ സുമിത് അറോറ, ഹുസൈൻ ദലാൽ, അർഷദ് സയ്ദ് എന്നിവർ ചേർന്ന് സംഭാഷണം എഴുതിയിരിക്കുന്നു. ഷാഹിദ് കപൂറിനും പൂജ ഹെഗ്ഡെയ്ക്കുമൊപ്പം പവയ്ൽ ഗുലാതിയും സിനിമയിൽ പ്രധാന വേഷത്തിലെത്തും. അമിത് റോയ് ആണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എ ശ്രീകർ പ്രസാദ് ആണ് ദേവയുടെ പിന്നണിയിലുള്ള അടുത്ത മലയാളി സാന്നിധ്യം. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ശ്രീകർ പ്രസാദ് ആണ്. 85 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ജനുവരി 31ന് തീയറ്ററുകളിലെത്തും.

2005ൽ ഉദയനാണ് താരം എന്ന സിനിമയിലൂടെ സിനിമാ സംവിധാനം ആരംഭിച്ച റോഷൻ ആൻഡ്രൂസ് 2022ൽ പുറത്തിറങ്ങിയ സാറ്റർഡേ നൈറ്റ് ആണ് അവസാനമായി സംവിധാനം ചെയ്തത്. 2006ൽ നോട്ട്ബുക്ക് എന്ന സിനിമയിലൂടെ ബോബി – സഞ്ജയ് സഖ്യവുമായി ഒരുമിച്ച അദ്ദേഹം പിന്നീട് ദേവ ഉൾപ്പെടെ ഏഴ് സിനിമകളാണ് ഒരുമിച്ച് ചെയ്തത്.