Jananayakan Movie: ഒടുവിൽ ജനനായകന് വിജയം, റിലീസ് തടയില്ല
നാടകീയ സംഭവങ്ങൾക്കൊടുവിലാണ് അനുകൂല വിധി എത്തുന്നത്. സെൻസർ ബോർഡിൻ്റെ അനുമതി ലഭിക്കാതിരുന്നതോടെ റിലീസ് നീളുകയായിരുന്നു.
ചെന്നൈ: നാടകീയ സംഭവങ്ങൾക്കൊടുവിൽ വിജയ് ചിത്രത്തിന് റിലീസ് ചെയ്യാൻ അനുമതി. മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവ്. ജസ്റ്റീസ് പിടി ആശയാണ് വിധി പറഞ്ഞത്. ലി U/A ,സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. പൊങ്കൽ റിലീസായി എത്തേണ്ടുന്ന ചിത്രമായിരുന്നു ഇത്. എന്നാൽ സെൻസർ ബോർഡിൻ്റെ അനുമതി ലഭിക്കാതിരുന്നതോടെ റിലീസ് നീളുകയായിരുന്നു.
സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാത്തതിനെത്തുടർന്ന്, അണിയറ പ്രവർത്തകർക്ക് വേണ്ടി, ചിത്രത്തിന്റെ നിർമ്മാണ സ്ഥാപനമായ കെവിഎൻ പ്രൊഡക്ഷൻസ് അടിയന്തര ഹർജിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. വിജയ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പുള്ള അവസാന ചിത്രമായിരിക്കും ഇതെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
ORDER PASSED! – U/A !
RAAVANAN VARANDA 🔥#JanaNayagan #JanaNayaganCensor pic.twitter.com/oTLnfLbeM1
— Harish N S (@Harish_NS149) January 9, 2026
അതേസമയം കേസിലെ വിധിക്കെതിരെ സെൻസർ ബോർഡ് അപ്പീലിന് പോവുമെന്നാണ് വിവരം. ഇതിനായി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനെ സമീപിക്കുമെന്നാണ് വിവരം. അതേസമയം ഹർജി ഇന്ന് തന്നെ പരിഗണിക്കുമെന്നാണ് വിവരം.
ചിത്രം എപ്പോൾ വരുന്ന ആഴ്ചയിൽ റിലീസിന് എത്തുമെന്നൊക്കെ വിവരമുണ്ടായിരുന്നെങ്കിലും ഇത് സംബന്ധിച്ച് കൂടുതൽ അപ്ഡേറ്റുകൾ എത്തിയിട്ടില്ല. വിജയ് വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തുന്ന ചിത്രത്തിൽ മലയാളി താരം മമിത ബൈജുവും ഒരു പ്രധാന വേഷത്തിലെത്തുന്നു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഗ്ഡെ, ബോബി ഡിയോൾ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. വെങ്കട് കെ നാരായണ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ സംഗീതം അനിരുദ്ധാണ് ഒരുക്കുന്നത്.