Jana Nayagan Trailer: ‘അയാം കമിങ്’; തിയേറ്റര്‍ ഇളക്കി മറിക്കാൻ വിജയ്‌, ഒപ്പം മമിത ബൈജുവും; കൗതുകമുണർത്തി ‘ജന നായകൻ’ ട്രെയിലർ

Vijay's Jana Nayagan Movie Trailer: വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി അഭിനയിക്കുന്ന അവസാന ചിത്രമമെന്ന പ്രത്യേകതയുമുണ്ട്.

Jana Nayagan Trailer: അയാം കമിങ്; തിയേറ്റര്‍ ഇളക്കി മറിക്കാൻ വിജയ്‌, ഒപ്പം മമിത ബൈജുവും; കൗതുകമുണർത്തി ‘ജന നായകൻ’ ട്രെയിലർ

Vijay Jana Nayagan Movie Trailer

Updated On: 

03 Jan 2026 | 08:02 PM

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി വിജയ് നായകനായി എത്തുന്ന ജനനായകന്‍. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഈ മാസം ഒൻപതിനാണ് തീയറ്ററുകളിൽ എത്തുന്നത്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി അഭിനയിക്കുന്ന അവസാന ചിത്രമമെന്ന പ്രത്യേകതയുമുണ്ട്.പൊളിറ്റിക്കല്‍ കൊമേഷ്യല്‍ എന്‍റര്‍ടെയ്‌നറായാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

മൂന്ന് മിനിറ്റോളം വരുന്ന ട്രെയിലറാണ് പുറത്തുവന്നിരിക്കുന്നത്. വിജയ്‌ ആരാധകർ പ്രതീക്ഷിക്കുന്നതെല്ലാം ചിത്രത്തിലുണ്ടാവുമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. മാസ് ആക്ഷനും ഇമോഷനും ചേർന്നതാണ് ചിത്രം എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രത്തിൽ വിജയിയുടെ മകളായാണ് മമിത ബൈജു വേഷമിട്ടിരിക്കുന്നത്. പോലീസ് വേഷം ഉൾപ്പടെയുള്ള വിവധ ലുക്കുകളിലും വിജയ് ജനനായകനിൽ എത്തുന്നുണ്ട്.

ചിത്രത്തിൽ മലയാളികളുടെ പ്രിയ താരം മമിത ബൈജുവും എത്തുന്നുണ്ട്. ചിത്രത്തിൽ സുപ്രധാനമായ വേഷത്തിലാണ് മമിത എത്തുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. വിജയ്‌യുടെ സഹോദരിയായാണ് മമിത ചിത്രത്തിലെത്തുന്നത് എന്നാണ് ട്രെയിലറിൽ വ്യക്തമാകുന്നത്. വിജയ്‌‌യുടെ കഥാപാത്രത്തിന് അനിയത്തിയോടുള്ള സ്‌നേഹം ട്രെയിലറിൽ വ്യക്തമാണ്.

Also Read:ജനനായകന്‍ വിജയ്‌യുടെ അവസാന ചിത്രമല്ല; തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകും; പ്രവചനം!

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് മലേഷ്യയിൽ നടന്നിരുന്നു. ചടങ്ങിൽ, നേരത്തെ പുറത്തിറങ്ങിയ ‘ദളപതി കച്ചേരി’ എന്ന പാട്ടിന് വിജയ് ചുവടുവെച്ചത് ആരാധകർ ഏറ്റെടുത്തിരുന്നു. അനിരുദ്ധാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിൽ വിജയ്ക്കുപുറമെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
7200mAh ബാറ്ററി മുതൽ തുടങ്ങുന്നു, വിവോ Y31t 5G ഫീച്ചറുകൾ
ചെവിയുടെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
പല്ലികളെ കടക്ക് പുറത്ത്! ചെലവില്ലാതെ തുരത്താൻ ചില വഴികൾ
ഭക്ഷണശേഷം പൈനാപ്പിൾ കഴിച്ചാലുള്ള ഗുണങ്ങൾ!
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ