Vijay: ജനനായകന്‍ വിജയ്‌യുടെ അവസാന ചിത്രമല്ല; തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകും; പ്രവചനം!
Vijay’s Last Film: ജനനായകന്‍ വിജയ്‌യുടെ അവസാന സിനിമയാകില്ലെന്നും ജ്യോല്‍സ്യന്‍ പ്രവചിച്ചു. അടുത്ത ചിത്രം 2029ല്‍ പുറത്തിറങ്ങുമെന്നും അദ്ദേഹം പറയുന്നു. അതായിരിക്കും വിജയുടെ അവസാന സിനിമ എന്നുമാണ് പ്രവചനം.
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് നായകനായി എത്തുന്ന ജനനായകൻ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. എച്ച് വിനോദ് സംവിധാനം ചെയ്ത് ചിത്രം ജനുവരി ഒൻപതിനാണ് തീയറ്ററുകളിൽ എത്തുന്നത്. വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെയാണ് ജനനായകൻ എത്തുന്നത്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍.
ഇതിനു ശേഷം രാഷ്ട്രീയത്തിൽ സജീവമാകാനാണ് താരത്തിന്റെ തീരുമാനം. ഏപ്രിലിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് താരം. ഇതോടെ തമിഴ്‌നാട്ടില്‍ മൂന്നാം കക്ഷിയായി കരുത്ത് നേടാന്‍ ഇതിനകം ടിവികെക്ക് സാധിച്ചിട്ടുണ്ട്. ഇതിനിടെയിൽ ഇപ്പോഴിതാ വിജയിയുടെ ഭാവി സംബന്ധിച്ച ജ്യോല്‍സ്യന്റെ പ്രവചനമാണ് സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നത്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് വിജയ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകുമെന്നാണ് ടിവികെ നേതാക്കാൾ പറയുന്നത്. എന്നാൽ രാഷ്ട്രീയ ജീവിതത്തില്‍ വിജയ്ക്ക് വിജയമുണ്ടാകുക 2030ലാണെന്നാണ് ജ്യോല്‍സ്യന്റെ പ്രവചനം. 2031ല്‍ വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകുമെന്നും ജ്യോല്‍സ്യന്‍ പ്രവചിക്കുന്നു.
Also Read:വിജയ്‌യുടെ അവസാന ചിത്രം മലയാളികൾ ഏറ്റെടുക്കുമോ? അഡ്വാന്‍സ് ബുക്കിംഗില്‍ ജനനായകന്‍’ ഇതുവരെ നേടിയത്!
എന്നാല്‍അസ്‌ട്രോ പ്രശാന്ത് 9 എന്ന പേരില്‍ പല പ്രവചനങ്ങളും ട്വിറ്ററില്‍ നടത്തുന്ന ജ്യോല്‍സ്യനാണ് വിജയ്‌യുടെ ഭാവി പ്രവചിച്ചത്. അതേസമയം ജനനായകന്‍ വിജയ്‌യുടെ അവസാന സിനിമയാകില്ലെന്നും ജ്യോല്‍സ്യന്‍ പ്രവചിച്ചു. അടുത്ത ചിത്രം 2029ല്‍ പുറത്തിറങ്ങുമെന്നും അദ്ദേഹം പറയുന്നു. അതായിരിക്കും വിജയുടെ അവസാന സിനിമ എന്നുമാണ് പ്രവചനം.
അതേസസമയം ‘ജനനായകൻ’ റിലീസിന് മുൻപേ റെക്കോർഡുകൾ കളക്ഷനാണ് സ്വന്തമാക്കിയത്. റിലീസിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കെ, ആഗോള തലത്തിലെ പ്രീ-സെയിൽസിലൂടെ മാത്രം ചിത്രം 15 കോടി രൂപ പിന്നിട്ടിരിക്കുകയാണ്.മൊത്തം കളക്ഷനിന്റെ 11 മുതൽ 12 കോടി രൂപ വരെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള അഡ്വാൻസ് ബുക്കിംഗിലൂടെയാണ് ലഭിച്ചത്.