AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Jason Sanjay: അൽഫോൺസ് പുത്രൻ്റെ സിനിമ കഥപോലും കേൾക്കതെ വേണ്ടെന്നുവെച്ചു; കാരണം തുറന്നുപറഞ്ഞ് വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ്

Jason Sanjay Opens Up: The Real Reason Behind Rejecting Alphonse Puthren's Movie: സംവിധായകനായി തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് ഇപ്പോൾ ജേസൺ. ലൈക്ക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജേസൺ സംവിധാനം ചെയ്ത ‘സിഗ്മ സ്റ്റൈൽ’ എന്ന സിനിമ ഉടൻ തീയറ്ററുകളിൽ എത്തും. ക്യാമറയ്ക്ക് മുന്നിൽ നിൽക്കാനും, തനിക്ക് മടിയില്ല എന്ന് ആദ്യമായി സംവിധാനം ചെയ്ത സിനിമയുടെ പ്രൊമോ ഗാനത്തിലൂടെ പ്രേക്ഷകരോട് പറയുന്നുണ്ട് ജേസൺ

Jason Sanjay: അൽഫോൺസ് പുത്രൻ്റെ സിനിമ കഥപോലും കേൾക്കതെ വേണ്ടെന്നുവെച്ചു; കാരണം തുറന്നുപറഞ്ഞ് വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ്
ജേസൺ സഞ്ജയ്, അൽഫോൺസ് പുത്രൻImage Credit source: Social Media
Sumeesh T Unneen
Sumeesh T Unneen | Published: 17 Jul 2026 | 01:59 PM

തമിഴ് സിനിമയിലെ ഏറ്റവും വലിയ താരത്തിൻ്റെ മകൻ. ഇപ്പോൾ തമിഴ്നാട് മുഖ്യമന്ത്രിയുടെ മകൻ എന്ന സ്ഥാനം കൂടി. ജേസൺ സഞ്ജയുടെ അഭിനയ രംഗത്തേക്കുള്ള വരവിനായി വിജയ് ആരാധകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി. എന്നാൽ ഇപ്പോൾ തൽക്കാലം അഭിനയ രംഗത്തേക്കില്ല എന്നുതന്നെയാണ് ജേസൺ സഞ്ജയുടെ നിലപാട്. എന്നാൽ സംവിധായകനായി തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് ഇപ്പോൾ ജേസൺ. ലൈക്ക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജേസൺ സംവിധാനം ചെയ്ത ‘സിഗ്മ സ്റ്റൈൽ’ എന്ന സിനിമ ഉടൻ തീയറ്ററുകളിൽ എത്തും.

ക്യാമറയ്ക്ക് മുന്നിൽ നിൽക്കാനും, തനിക്ക് മടിയില്ല എന്ന് ആദ്യമായി സംവിധാനം ചെയ്ത സിനിമയുടെ പ്രൊമോ ഗാനത്തിലൂടെ പ്രേക്ഷകരോട് പറയുന്നുണ്ട് ജേസൺ. അഭിനയ രംഗത്തേക്ക് പ്രമുഖരായ സംവിധായകരിൽ നിന്നും ഓഫർ ലഭിച്ചിട്ടും അത് ചെയ്യാതിരുന്നതിലുള്ള കാരണം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് ജേസൻ സഞ്ജയ്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സംവിധായകൻ അൽഫോൺസ് പുത്രൻ മുന്നോട്ടുവച്ച ഓഫർ എന്തുകൊണ്ട് നിരസിച്ചു എന്ന് ജേസൺ സഞ്ജയ് തുറന്നുപറയുകയാണ്. ആനന്ദ വികടന് നൽകിയ അഭിമുഖത്തിലാണ് ജേസൺ മനസ്സുതുറന്നത്

Also Read: Chinthamani Kolacase 2: ‘മെയിൻ ആളെ കിട്ടിയില്ലെങ്കിൽ ജൂനിയർ എൽ.കെ’; ചിന്താമണി കൊലക്കേസ് രണ്ടാം ഭാഗം വരുമെന്ന് ഷാജി കൈലാസ്

തനിക്ക് 20 വയസ്സുള്ളപ്പോഴാണ് പ്രേമം സിനിമയുടെ സംവിധായകൻ അൻഫോൺസ് പുത്രൻ അദ്ദേഹത്തിൻ്റെ സിനിമയിൽ അഭിനയിക്കാനുള്ള ഒരു ഓഫർ മുന്നോട്ടുവച്ചത്. താൻ ഏറെ ഇഷ്ടപ്പെടുന്ന സംവിധായകനാണ് അദ്ദേഹം പക്ഷേ, ആ സമയത്ത് പഠനം പൂർത്തിയാക്കിയിരുന്നില്ല. സിനിമയെ ഒരു പ്രൊഫഷനായി തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് അന്ന് തീരുമാനം എടുത്തിരുന്നില്ല. ഒരു യുവാവിൻ്റെ ജീവിതകഥ പറയുന്ന സിനിമയായിരുന്നു അദ്ദേഹത്തിൻ്റെ മനസ്സിലുണ്ടായിരുന്നത്. തൻ്റെ ഒരു ഫോട്ടോ കണ്ടതോടെ ആ കഥാപാത്രത്തിനായി അദ്ദേഹം വിളിക്കുകയായിരുന്നു. പക്ഷേ ആ സമയത്ത് ഒരു സിനിമ ചെയ്യാൻ താൻ തയ്യാറായിരുന്നില്ല എന്ന് ജേസൺ പറയുന്നു.

കഥ പൂർണമായി കേട്ടതിന് ശേഷം സിനിമ വേണ്ടെന്നുവെക്കുന്നത് ശരിയല്ലെന്ന് തോന്നി. അതിനാലാണ് കഥപോലും കേൾക്കാൻ നിൽക്കാതെ സ്നേഹപൂർവ്വം സിനിമ നിരസിച്ചത്. അൽഫോൺസ് പുത്രൻ എന്ന സംവിധായകനോടുള്ള ബഹുമാനം കൊണ്ടാണ് അങ്ങനെ ചെയ്തത്. ആ സിനിമക്ക് അനുയോജ്യനായ\ മറ്റൊരാളെ കണ്ടെത്താൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. സിനിമ നിരസിച്ചെങ്കിലും അൽഫോൺസ് പുത്രനെപോലെയുള്ള ഒരു സംവിധായകൻ അദ്ദേഹത്തിൻ്റെ സിനിമയിലെ കഥാപാത്രത്തിനായി തന്നെ തേടിയെത്തിയതിൽ ഏറെ അഭിമാനം തോന്നി എന്നും ജേസൻ പറഞ്ഞു.

English Summary

Jason Sanjay, son of Tamil superstar Vijay, is debuting as a director with ‘Sigma Style’ under Lyca Productions. In a recent interview, he revealed rejecting an acting offer from ‘Premam’ director Alphonse Puthren at age 20. Jason respectfully declined without hearing the script, as he hadn’t finished his studies.

Follow Us