Jaya surya: ജയസൂര്യയുടെ 30 ലക്ഷത്തിന്റെ സ്വത്ത് മരവിപ്പിച്ച് ഇഡി! സേവ് ബോക്സ് ആപ്പ് തട്ടിപ്പിൽ നടപടി

Jaya surya Save Box App Scam Case:ജനങ്ങളുടെ പണം തട്ടിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും നിയമനടപടികൾ ശക്തമാക്കണമെന്നും കേന്ദ്രസർക്കാർ അന്വേഷണം ഏജൻസികൾക്ക് നിർദ്ദേശം നൽകിയിരുന്നു.....

Jaya surya: ജയസൂര്യയുടെ 30 ലക്ഷത്തിന്റെ സ്വത്ത് മരവിപ്പിച്ച് ഇഡി! സേവ് ബോക്സ് ആപ്പ് തട്ടിപ്പിൽ നടപടി

Jaya Surya

Published: 

18 Feb 2026 | 12:17 PM

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയുടെ സ്വത്ത് മരവിപ്പിച്ച് ഇ ഡി. നടന്റെ 39 ലക്ഷത്തിന്റെ സ്വത്തുക്കളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചത്. സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിലെ സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു ജയസൂര്യ. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി സാധാരണ ജനങ്ങളുടെ പണം തട്ടിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും നിയമനടപടികൾ ശക്തമാക്കണമെന്നും കേന്ദ്രസർക്കാർ അന്വേഷണം ഏജൻസികൾക്ക് നിർദ്ദേശം നൽകിയിരുന്നു.

കൂടാതെ ജനങ്ങളെ കബളിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളിൽ പണം വാങ്ങി അഭിനയിക്കുന്നവരെയും തട്ടിപ്പിലെ കൂട്ടാളികളായി കണക്കാക്കി നടപടി സ്വീകരിക്കാൻ ആയിരുന്നു നിർദേശം നൽകിയിരുന്നത്. ഈ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സേവ് ബോക്സ് ലേല ആപ്പിനെ സാധാരണക്കാർക്കിടയിൽ പ്രമോട്ട് ചെയ്യുന്ന തരത്തിൽ പരസ്യങ്ങളിൽ അഭിനയിച്ചു എന്ന് ആരോപണത്തെ തുടർന്ന് നടൻ ജയസൂര്യയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നത്. കൂടാതെ സേവ് ബോക്സ് ആപ്പുമായി നടത്തിയ മുഴുവൻ സാമ്പത്തിക ഇടപാടുകളുടെയും രേഖകൾ ഹാജരാക്കുവാനും ജയസൂര്യയ്ക്ക് അന്വേഷണസംഘം സമയം അനുവദിച്ചിരുന്നു.

 

Loading...
Unable to load recommendations.
Follow Us
Related Stories
Shamna Kasim : ആ ഒരൊറ്റ കാരണം കൊണ്ട് വൻ ഹിറ്റുകൾ വരെ ഉപേക്ഷിച്ചു, തുറന്ന് പറഞ്ഞ് ഷംന കാസിം
Bigg Boss Malayalam Season 8 : എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് മോഹൻലാൽ, റിനി ആൻ ജോർജ്ജ് ​ഹൗസിൽ നിന്ന് പുറത്ത്
Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്