AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

JioHotstar: ദക്ഷിണേന്ത്യൻ പ്രേക്ഷകരെ ലക്ഷ്യമിട്ട് ജിയോഹോട്ട്സ്റ്റാർ; പുറത്തിറക്കുക 4000 കോടി രൂപയുടെ വെബ് സീരീസുകൾ

JioHotstar South Unbound Event: പുതിയ സീരീസുകളും ഷോകളും പ്രഖ്യാപിച്ച് ജിയോഹോട്ട്സ്റ്റാർ. ദക്ഷിണേന്ത്യയിൽ മാർക്കറ്റ് പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജിയോഹോട്ട്സ്റ്റാറിൻ്റെ പ്രഖ്യാപനം.

JioHotstar: ദക്ഷിണേന്ത്യൻ പ്രേക്ഷകരെ ലക്ഷ്യമിട്ട് ജിയോഹോട്ട്സ്റ്റാർ; പുറത്തിറക്കുക 4000 കോടി രൂപയുടെ വെബ് സീരീസുകൾ
ജിയോഹോട്ട്സ്റ്റാർ സൗത്ത് അൺബൗണ്ട്Image Credit source: Screengrab
abdul-basith
Abdul Basith | Published: 13 Dec 2025 08:08 AM

ദക്ഷിണേന്ത്യൻ പ്രേക്ഷകരെ ലക്ഷ്യമിട്ട് ജിയോഹോട്ട്സ്റ്റാർ. ദക്ഷിണേന്ത്യയിൽ മാർക്കറ്റ് പിടിയ്ക്കുക എന്ന ലക്ഷ്യത്തോടെ 4000 കോടി രൂപയുടെ നിക്ഷേപമാണ് ജിയോഹോട്ട്സ്റ്റാർ നടത്തിയിരിക്കുന്നത്. ചെന്നൈയിൽ നടന്ന ജിയോഹോട്ട്സ്റ്റാർ സൗത്ത് അൺബൗണ്ട് ചടങ്ങിൽ വച്ചാണ് പ്രഖ്യാപനം. പഴയ സീരീസുകളുടെ പുതിയ സീസൺ ഉൾപ്പെടെ 25ഓളം പുതിയ വെബ് സീരീസുകളും ഷോകളും ചടങ്ങിൽ വച്ച് പ്രഖ്യാപിച്ചു.

മലയാളത്തിൽ ജിയോഹോട്ട്സ്റ്റാർ പുറത്തിറക്കിയ വെബ് സീരീസുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരള ക്രൈം ഫയൽസ്, 1000 ബേബീസ്, നാഗേന്ദ്രൻസ് ഹണിമൂൺ, പേരില്ലൂർ പ്രീമിയർ ലീഗ്, ലവ് അണ്ടർ കൺസ്ട്രക്ഷൻ തുടങ്ങി ജിയോഹോട്ട്സ്റ്റാർ ഒറിജിനൽ സീരീസുകൾ ഹിറ്റായി. ഇതോടെ ഇവയിൽ പലതിൻ്റെയും പുതിയ സീസൺ പ്രഖ്യാപിച്ചിട്ടുണ്ട്. കേരള ക്രൈം ഫയൽസിൻ്റെ മൂന്നാം സീസണും 1000 ബേബീസിൻ്റെ രണ്ടാം സീസണും ചടങ്ങിൽ വച്ച് പ്രഖ്യാപിച്ചു. ഫാർമ എന്ന പേരിൽ പുതിയ ഒരു വെബ് സീരീസ് ഈ മാസം 19ന് സ്ട്രീമിങ് ആരംഭിക്കുകയാണ്. നിവിൻ പോളിയാണ് പ്രധാന താരം. മിഥുൻ മാനുവൽ തോമസിൻ്റെ അണലി, ജീത്തു ജോസഫ് അവതരിപ്പിക്കുന്ന റോസ്‌ലിൻ തുടങ്ങിയവ മലയാളത്തിലെ പുതിയ വെബ് സീരീസുകളാണ്.

Also Read: Mohanlal appa video song: അച്ഛൻ – മകൻ ബന്ധത്തിന്റെ ആഴം നിറഞ്ഞ ​ഈണം…. വൃഷഭയിലെ ആദ്യഗാനം ‘അപ്പ’ എത്തി

മലയാളം, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ ഉള്ളടക്കങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 4000 കോടി രൂപ ജിയോഹോട്ട്സ്റ്റാർ നിക്ഷേപിച്ചു. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനുമായി ജിയോഹോട്ട്സ്റ്റാർ സമ്മതപത്രത്തിൽ ഒപ്പുവച്ചു. കമൽഹാസൻ, മോഹൻലാൽ, വിജയ് സേതുപതി തുടങ്ങിയ താരങ്ങളും ചടങ്ങിൽ പങ്കെടുത്തു. ദാദസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ വിജയ് സേതുപതിയും നാഗാർജുനയും ചേർന്ന് ആദരിച്ചു. താരത്തെ ആദരിക്കുന്നതിൽ ഇരുവരും സന്തോഷമറിയിക്കുകയും ചെയ്തു. വിവിധ ഭാഷകളിൽ ബിഗ് ബോസിൻ്റെ അവതാരകരാണ് ഇവർ.