Bha Bha Bha Movie: മുണ്ടുമടക്കി മോഹന്‍ലാലും ദിലീപും; ലാലേട്ടനോടുള്ള ഇഷ്ടം പോയെന്ന് ആരാധകർ
Mohanlal Share ‘Bha Bha Bha’ Movie Poster: പോസ്റ്ററിൽ മുണ്ടുമടക്കി കട്ടക്കലിപ്പിലുള്ള മോഹന്‍ലാലിനെയും ദിലീപിനെയുമാണ് ചിത്രത്തിൽ കാണുന്നത്. എന്നാൽ ഇതിനു പിന്നാലെ വ്യാപക വിമർശനമാണ് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് ലഭിക്കുന്നത്.
ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് ‘ഭ.ഭ.ബ’. ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം ഡിസംബർ 18 ന് തീയറ്ററുകളിൽ എത്തും.ചിത്രത്തിൽ അതിഥി വേഷത്തിൽ മോഹൻലാലും എത്തുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനു പിന്നാലെ വരുന്ന ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. അതുകൊണ്ട് തന്നെ പഴയ സ്വീകാര്യത തിരിച്ചുലഭിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഈ സിനിമയുടെ വിജയം പോലെയിരിക്കും ദിലീപിന്റെ മുന്നോട്ടുള്ള സിനിമ ജീവിതം. ഇപ്പോഴിതാ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ച് എത്തിയിരിക്കുകയാണ് മോഹൻലാൽ. ചിത്രം ഡിസംബർ 18 ന് തീയറ്ററുകളിലേക്ക് എത്തുമെന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്ററാണ് പങ്കുവച്ചത്. പോസ്റ്ററിൽ മുണ്ടുമടക്കി കട്ടക്കലിപ്പിലുള്ള മോഹന്‍ലാലിനെയും ദിലീപിനെയുമാണ് ചിത്രത്തിൽ കാണുന്നത്.
Also Read:അച്ഛൻ – മകൻ ബന്ധത്തിന്റെ ആഴം നിറഞ്ഞ ഈണം…. വൃഷഭയിലെ ആദ്യഗാനം ‘അപ്പ’ എത്തി
എന്നാൽ ഇതിനു പിന്നാലെ വ്യാപക വിമർശനമാണ് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് ലഭിക്കുന്നത്. മോഹൻലാൽ അഭിനയിച്ചാലും ദിലീപ് ഉള്ള സിനിമ കാണില്ല. അതിനൊരു മാറ്റവും ഇല്ലെന്നാണ് ഒരാള്‍ കുറിച്ചത്. ഇരയെ അനുകൂലിച്ച് തങ്ങള്‍ ഈ സിനിമയെ ബഹിഷ്‌കരിക്കുന്നു എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. ലാലേട്ടനോടുള്ള ഇഷ്ടം പോയെന്നും കമന്റുണ്ട്. ഭ.ഭ.ബയുടെ ട്രെയ്‌ലറും മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിന്റെ അടിയിലും വ്യാപക വിമർശനമാണ് ഉയർന്നത്. അതേസമയം ദിലീപിനെ അനുകൂലിച്ചു സംസാരിക്കുന്നവരുമുണ്ട്.
അതേസമയം മോഹൻലാലിനും ദിലീപിനും പുറമെ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഭാര്യയും നടിയുമായ നൂറിൻ ഷെരീഫും ഫാഹിം സഫറും ചേർന്നാണ് ‘ഭഭബ’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. “ഭയം ഭക്തി ബഹുമാനം” എന്നതിന്റെ ചുരുക്ക രൂപമായിട്ടാണ് “ഭ.ഭ.ബ” എന്ന ടൈറ്റിലോടെ ചിത്രമെത്തുന്നത്.