AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Johny Antony: ‘ജീവിതം മുന്നോട്ട് പോകാൻ കാരണം മമ്മൂക്കയുടെ ആ ഡയലോഗ്’; ജോണി ആന്റണി

Johny Antony about Mammootty's dialogue: ജീവിതത്തിൽ തന്നെ വളരെയധികം സ്വാധീനിച്ച സിനിമയെ പറ്റി സംസാരിക്കുകയാണ് താരം. മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി സലിം അഹമ്മദ് അണിയിച്ചൊരുക്കിയ പത്തേമാരി എന്ന ചിത്രത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.

Johny Antony: ‘ജീവിതം മുന്നോട്ട് പോകാൻ കാരണം മമ്മൂക്കയുടെ ആ ഡയലോഗ്’; ജോണി ആന്റണി
ജോണി ആന്റണിയും മമ്മൂട്ടിയും
nithya
Nithya Vinu | Published: 17 May 2025 12:27 PM

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമയാണ് സിഐഡി മൂസ. അതിലെ ‍ഡയലോ​​ഗുകളും പാട്ടുകളുമെല്ലാം കാണാപാഠമാണ്. 2003ൽ പുറത്തിറങ്ങിയ സിഐഡി മൂസയിലൂടെ സ്വതന്ത്രസംവിധായകനായ ആളാണ് ജോണി ആന്റണി. നിരവധി ഹിറ്റ് സിനിമകളൊരുക്കിയ ജോണി ആന്റണി ഇപ്പോൾ അഭിനയത്തിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയാണ്.

ഇപ്പോഴിതാ, ജീവിതത്തിൽ തന്നെ വളരെയധികം സ്വാധീനിച്ച സിനിമയെ പറ്റി സംസാരിക്കുകയാണ് താരം. മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി സലിം അഹമ്മദ് അണിയിച്ചൊരുക്കിയ പത്തേമാരി എന്ന ചിത്രത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.

ചിത്രത്തിലെ മമ്മൂട്ടിയുടെ ഡയലോ​ഗ് തന്നെ വളരെയധികം സ്വാധീനിച്ചെന്നും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഊർജം നൽകിയത് അവയാണെന്നും ജോണി ആന്റണി പറയുന്നു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: അത് ലാലേട്ടന്‍ ചെയ്യേണ്ട സിനിമയായിരുന്നില്ല; മമ്മൂക്കയ്ക്ക് വേണ്ടിയാണ് എഴുതിത്തുടങ്ങിയത്‌

ഈയടുത്ത് കുറേയായി കേൾക്കുന്ന ‌ഡയലോ​ഗ് പത്തേമാരി ചിത്രത്തിലേതാണ്. ആ സിനിമയുടെ അവസാനം മമ്മൂക്ക ഒരു ഇന്റർവ്യൂ കൊടുക്കുന്നുണ്ട്. ആ സീനിൽ ഒരു ഡയലോ​ഗുണ്ട്, നിങ്ങൾ കാരണം നിങ്ങളുടെ ചുറ്റുമുള്ളവർ സന്തോഷമായി ഇരിക്കുകയാണെങ്കിൽ, നിങ്ങളുടെ അച്ഛനും അമ്മയും ഒരു ദിവസം എങ്കിലും സന്തോഷത്തോടെ ഉറങ്ങുകയാണെങ്കിൽ, അതിന് കാരണം നിങ്ങൾ ആണെങ്കിൽ അതാണ് ഏറ്റവും വലിയ അച്ഛീവ്മെന്റ്.

എന്തൊരു ഡയലോ​ഗാണിത്. ഞാൻ പിന്നീട് സലിം അഹമ്മദിനെ വിളിച്ച് സംസാരിച്ചിരുന്നു. നിങ്ങൾ കാരണമാണ് ഞാനിപ്പോൾ ജീവനോടെ ഇരിക്കുന്നതെന്ന് പറഞ്ഞു. കാരണം അതിലും വലിയ ഉപദേശമില്ല, മമ്മൂക്ക ആ സിനിമയിൽ എന്തൊരു പ്രകടനമാണ്, ഡബ്ബിങ്ങിലും അതിന്റെ പെർഫക്ഷൻ കാണാം, ജോണി ആന്റണി പറഞ്ഞു.