AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Blessy: അത് ലാലേട്ടന്‍ ചെയ്യേണ്ട സിനിമയായിരുന്നില്ല; മമ്മൂക്കയ്ക്ക് വേണ്ടിയാണ് എഴുതിത്തുടങ്ങിയത്‌

Blessy about Pranayam movie: ബ്ലസി സംവിധാനം ചെയ്ത പ്രണയം സിനിമയിലേക്ക് ആദ്യം തീരുമാനിച്ചത് മമ്മൂട്ടിയെയായിരുന്നു. പക്ഷേ, യാദൃശ്ചികമായി മോഹന്‍ലാല്‍ ആ കഥ കേള്‍ക്കുകയും, അഭിനയിക്കുകയും ചെയ്തു. പ്രണയം സിനിമയില്‍ സംഭവിച്ചതെന്ത്? ബ്ലസി വെളിപ്പെടുത്തുന്നു

Blessy: അത് ലാലേട്ടന്‍ ചെയ്യേണ്ട സിനിമയായിരുന്നില്ല; മമ്മൂക്കയ്ക്ക് വേണ്ടിയാണ് എഴുതിത്തുടങ്ങിയത്‌
ബ്ലെസി, മോഹന്‍ലാല്‍, മമ്മൂട്ടി Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 17 May 2025 11:31 AM

നവധി സിനിമകളൊന്നും സംവിധാനം ചെയ്തിട്ടില്ലെങ്കിലും, ചെയ്തതൊക്കെയും മനോഹരമാക്കിയ സംവിധായകനാണ് ബ്ലെസി. 2004ല്‍ പുറത്തിറങ്ങിയ കാഴ്ചയാണ് ആദ്യ ചിത്രം. തുടര്‍ന്ന് തന്മാത്ര, പളുങ്ക്, കല്‍ക്കട്ട ന്യൂസ്, ഭ്രമരം, പ്രണയം, കളിമണ്ണ്, ആടുജീവിതം എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. ഇതില്‍ തന്മാത്ര, ഭ്രമരം, പ്രണയം എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാല്‍ പ്രണയം മോഹന്‍ലാല്‍ ചെയ്യേണ്ട സിനിമയായിരുന്നില്ലെന്ന് ബ്ലെസി അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.

”പ്രണയം ലാലേട്ടന്‍ സിനിമ ചെയ്യേണ്ട സിനിമയായിരുന്നില്ല. യാദൃശ്ചികമായാണ് കഥ പറയുന്നത്. അതിന് മുമ്പ് മമ്മൂക്കയോട് കഥ പറഞ്ഞിരുന്നു. മമ്മൂക്ക ഓക്കെയായിരുന്നു. അദ്ദേഹത്തിന് വേണ്ടിയാണ് അത് എഴുതിത്തുടങ്ങിയതും. ചില ഘട്ടങ്ങളില്‍ എത്തിയപ്പോള്‍ മമ്മൂക്കയുമായിട്ട് അത് വായിക്കണമെന്നും, ഡിസ്‌കസ് ചെയ്യണമെന്നും തോന്നി. പിന്നീട് അത് മമ്മൂക്കയ്ക്ക് കണ്‍വിന്‍സിങ് ആയി തോന്നിയില്ല. അച്യുതമേനോന്റെ ക്യാരക്ടറായിരുന്നു മമ്മൂക്കയുടേത്. മാത്യൂസിന്റെ ക്യാരക്ടറായിരുന്നില്ല”-ബ്ലെസി പറഞ്ഞു.

എസ്റ്റാബ്ലിഷ്ഡായിട്ടുള്ള ഒരാള്‍ അഭിനയിച്ചാല്‍, അവരുടെ ബാല്യകാലം വേറൊരാള്‍ ചെയ്യുമ്പോള്‍ പ്രയാസം തോന്നും. എന്നാല്‍ അനൂപം ഖേറാണെങ്കില്‍ അദ്ദേഹത്തിന്റെ ബാല്യം എങ്ങനെയാണെന്ന് നമുക്ക് അറിയില്ല. മനസില്‍ മാത്യൂസ് അത്ര ശക്തമായിട്ട് വളര്‍ന്നിരുന്നില്ല. അച്യുതമേനോനില്‍ കൂടെയായിരുന്നു കഥ മുന്നോട്ടുകൊണ്ടുപോകാന്‍ ആലോചിച്ചിരുന്നത്.

റോഷന്‍ ആന്‍ഡ്രൂസിന്റെ കാസിനോയുടെ ഷൂട്ടിങ് ദുബായില്‍ നടക്കുമ്പോള്‍ അവിടെ വച്ച് ലാലേട്ടനെ കണ്ടു. ‘എന്താണ് പരിപാടി’ എന്ന് അദ്ദേഹം ചോദിച്ചു. കഥ എഴുതിക്കൊണ്ടിരിക്കുവാണെന്ന് താന്‍ പറഞ്ഞു. അദ്ദേഹം കഥ കേട്ടു. പിന്നീട് മാത്യൂസ് താന്‍ ചെയ്താലോ എന്ന് അദ്ദേഹം ചോദിച്ചു. അത് കേട്ടപ്പോള്‍ തനിക്ക് ഉണര്‍വ് തോന്നിയെന്നും ബ്ലെസി വ്യക്തമാക്കി.

അഭിനയത്തോട് ‘നോ’ പറഞ്ഞു

സംവിധായകനാകാനായിരുന്നു ആഗ്രഹം. വേറൊരു ജോലിക്കും ശ്രമിച്ചിട്ടില്ല. മെഡിക്കല്‍ റപ്പിന്റെ ഇന്റര്‍വ്യൂവിന് മാത്രം ഒരു തവണ പോയിട്ടുണ്ട്. പത്മരാജന്‍ സാറിനൊപ്പം അപരന്‍ എന്ന സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സമയം. ഷൂട്ടിങ് തുടങ്ങിയിട്ടും വില്ലന്‍ കഥാപാത്രത്തെ ലഭിച്ചില്ല. പലരെ അന്വേഷിട്ടും സാറിന് ഹാപ്പിയായില്ല. ഹരി പോത്തന്‍ സാറായിരുന്നു നിര്‍മാതാവ്.

Read Also: Binu Pappu: ‘അങ്ങനെ ഒരു ആഗ്രഹം ഉള്ളിലുണ്ട്; അച്ഛന്റെ ആ രണ്ട് കഥാപാത്രങ്ങള്‍ എനിക്ക് ചെയ്യണം’: ബിനു പപ്പു

ഹരിയങ്കിള്‍ തന്നെ കണ്ണുകൊണ്ട് സാറിനെ കാണിച്ചുകൊടുത്തിട്ട്‌ ‘ഇവനായാലോ’ എന്ന്‌ ചോദിച്ചു. ആ ക്യാരക്ടര്‍ ചെയ്യാന്‍ പറ്റുമോയെന്ന് സാര്‍ ചോദിച്ചു. ‘വേണ്ട സര്‍’ എന്നായിരുന്നു മറുപടി. അങ്ങനെയൊരു സിനിമ ചെയ്തിരുന്നെങ്കില്‍ ഫോക്കസ് മാറിയേനെ. തിരക്കുള്ള നടനായില്ലെങ്കിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ലെവലിലേക്ക് മാറും. സംവിധായകനായാല്‍ മതിയെന്ന് അന്ന് എടുത്ത തീരുമാനത്തില്‍ അഭിമാനമുണ്ടെന്നും ബ്ലെസി പറഞ്ഞു.