Jyotika: പോസ്റ്ററില്‍ മുഖം വെക്കാന്‍ പോലും നായകന്മാര്‍ സമ്മതിച്ചില്ലെന്ന് ജ്യോതിക; എന്തിനിങ്ങനെ നുണ പറയുന്നുവെന്ന് സോഷ്യല്‍ മീഡിയ

Jyotika’s Comment on Tamil Cinema: തെന്നിന്ത്യന്‍ സിനിമകളില്‍ നായികമാരുടെ മുഖം പോസ്റ്ററില്‍ വെക്കാറില്ല. അതിന് മാറ്റം വന്നത് ബോളിവുഡിലെത്തിയപ്പോഴാണെന്നും ജ്യോതിക പറയുന്നത്. ഈ വീഡിയോ വൈറലായതോടെ താരത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Jyotika: പോസ്റ്ററില്‍ മുഖം വെക്കാന്‍ പോലും നായകന്മാര്‍ സമ്മതിച്ചില്ലെന്ന് ജ്യോതിക; എന്തിനിങ്ങനെ നുണ പറയുന്നുവെന്ന് സോഷ്യല്‍ മീഡിയ

Jyothika and Surya

Updated On: 

02 Sep 2025 09:12 AM

ബോളിവുഡിൽ നിന്നും തമിഴ് സിനിമയിലെത്തി മുന്‍നിര നായികമാരിൽ ഒരാളായി മാറിയ താരമാണ് ജ്യോതിക. എന്നാൽ പിന്നീട് വിവാ​ഹ ശേഷം അഭിനയ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്ത താരം വീണ്ടും സജീവമാകുന്ന കാഴ്ചയാണ് കണ്ടത്. തമിഴിലെ തിരിച്ചുവരവിന് പിന്നാലെ ഹിന്ദിയിലും സജീവമായി മാറിയിരിക്കുകയാണ് താരം. എന്നാൽ താരം മുൻപൊരിക്കൽ തെന്നിന്ത്യന്‍ സിനിമകളെക്കുറിച്ച് പറഞ്ഞ പരാമര്‍ശമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

തെന്നിന്ത്യന്‍ സിനിമകളില്‍ നായികയ്ക്ക് പ്രാധാന്യം കുറവാണെന്നും പോസ്റ്ററില്‍ പോലും തന്റെ മുഖം വെക്കാന്‍ നായകന്മാര്‍ സമ്മതിച്ചില്ലെന്നാണ് ജ്യോതിക പറഞ്ഞത്. താരത്തിന്റെ ഹിന്ദി ചിത്രം ഷൈത്താന്റെ പ്രസ് മീറ്റിലാണ് ജ്യോതികയുടെ വിവാദ പരാമർശം. തെന്നിന്ത്യന്‍ സിനിമകളില്‍ നായികമാരുടെ മുഖം പോസ്റ്ററില്‍ വെക്കാറില്ല. അതിന് മാറ്റം വന്നത് ബോളിവുഡിലെത്തിയപ്പോഴാണെന്നും ജ്യോതിക പറയുന്നത്. ഈ വീഡിയോ വൈറലായതോടെ താരത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ജ്യോതികയുടെ പഴയ സിനിമകളുടെ പോസ്റ്ററുകള്‍ ചൂണ്ടിക്കാണിച്ചാണ് സോഷ്യല്‍ മീഡിയയുടെ മറുപടി.

 

Also Read: ‘ഈ പ്രായത്തിലായിരുന്നു വാപ്പ മരിച്ചത്, 10 മിനിറ്റ് കൂടി വൈകിയെങ്കിൽ ഞാൻ മരിച്ച് പോയേനെ’; വിങ്ങിപ്പൊട്ടി ഷാനവാസ് ,ആശ്വസിപ്പിച്ച് അക്ബർ

കാക്ക കാക്ക, വാലി, മൊഴി, ചന്ദ്രമുഖി, ഖുഷി, വേട്ടൈയാട് വിളൈയാട്, ധൂള്‍, സില്ലുന് ഒരു കാതല്‍ തുടങ്ങിയ ജ്യോതിക നായികയായ സിനിമകളുടെ പോസ്റ്റുകള്‍ പങ്കുവച്ചു കൊണ്ടാണ് സോഷ്യല്‍ മീഡിയ താരത്തിന് മറുപടി നല്‍കുന്നത്. ഈ സിനിമകളുടെ പോസ്റ്ററുകളിലെല്ലാം ജ്യോതികയുടെ മുഖമുണ്ടെന്നും ജ്യോതികയെ വലിയ താരമായി തന്നെയാണ് തെന്നിന്ത്യന്‍ സിനിമ എന്നും പരിഗണിച്ചിട്ടുള്ളതെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ബോളിവുഡില്‍ അവസരം കിട്ടാന്‍ വേണ്ടി ഇങ്ങനെ നുണ പറയരുതെന്നും സോഷ്യല്‍ മീഡിയ താരത്തോട് പറയുന്നുണ്ട്.

Related Stories
Renu Sudhi: ‘ഞാനും ഒരമ്മയല്ലേ; കുഞ്ഞ് വയറ്റില്‍ കിടന്ന് മരിച്ചു, സുധിച്ചേട്ടനും കിച്ചുവുമൊക്കെ പൊട്ടിക്കരഞ്ഞു’; രേണു സുധി
Bigg Boss Contestant Maneesha KS: ‘ബിഗ് ബോസില്‍നിന്ന് ഇറങ്ങിയശേഷം പട്ടിണിയിലായി; ഞാനും സാഗറും തമ്മില്‍ അവിഹിത ഉണ്ടെന്നു വരെ പ്രചരിപ്പിച്ചു’
Ahaana Krishna: ദിയ വരാഞ്ഞിട്ടാണോ, അതോ നിങ്ങള്‍ ഒഴിവാക്കിയതോ! കുടുംബസമേതം ദുബായിൽ! ചിത്രങ്ങൾ പങ്കിട്ട് അഹാന
BHA BHA BA Trailer: ഭഭബ ട്രെയ്‌ലറില്‍ ഒരു സര്‍പ്രൈസുണ്ട്; ലാലേട്ടനല്ലേ ഊഹിക്കാമല്ലോ…
96 Movie Kadhale song story: പാട്ടിനിടയിലെ ആ ശബ്ദം പറയുന്നത് തിമിംഗലത്തിന്റെയും പക്ഷിയുടെയും വിരഹകഥ
BHA BHA BA Movie: ‘ഇത് ഞാന്‍ കലക്കും, കാത്തിരുന്ന എന്റെ കം ബാക്ക് മൊമന്റ്‌’; ഭഭബ ട്രെയ്‌ലറെത്തി
വയറിന് അസ്വസ്ഥത ഉള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
കാപ്പിയോ ചായയോ? ഏതാണ്​ നല്ലത്
ശരീരം മെലിഞ്ഞുപോയോ? ഈ പഴം കഴിച്ചാല്‍ മതി
ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് അപകടമാണോ?
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും
മരത്താൽ ചുറ്റപ്പെട്ട വീട്
പന്ത് തട്ടി ബൈക്കിൻ്റെ നിയന്ത്രണം പോയി
നീലഗിരി പാടിച്ചേരിയിൽ ഇറങ്ങിയ കാട്ടുപോത്ത്