AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mallika Sukumaran: ‘ധ്യാനിനെക്കൊണ്ട് ആ ഡയലോഗ് പറയിപ്പിച്ചു; ആരെങ്കിലും ഒരാൾക്ക് വിവരമുണ്ടായിരുന്നെങ്കിൽ പറയേണ്ട എന്ന് പറഞ്ഞേനെ’: മല്ലിക സുകുമാരൻ

Mallika Sukumaran On Bha Bha Ba Movie: ചിത്രത്തിലെ ഡയലോ​ഗിന് പിന്നില്‍ എന്തെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് ‘ഉറപ്പല്ലേ. അത് ഒന്നുകൂടി ഓര്‍മ്മിപ്പിക്കുക എന്നതാണ് ലക്ഷ്യം’, എന്നാണ് മല്ലിക സുകുമാരന്‍റെ മറുപടി.

Mallika Sukumaran: ‘ധ്യാനിനെക്കൊണ്ട് ആ ഡയലോഗ് പറയിപ്പിച്ചു; ആരെങ്കിലും ഒരാൾക്ക് വിവരമുണ്ടായിരുന്നെങ്കിൽ പറയേണ്ട എന്ന് പറഞ്ഞേനെ’: മല്ലിക സുകുമാരൻ
Malika SukumaranImage Credit source: social media
Sarika KP
Sarika KP | Published: 18 Jan 2026 | 11:15 AM

ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഭഭബ. വലിയ ഹൈപ്പോടെ തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചിട്ടില്ല. ഇതിനു പിന്നാലെ ഒടിടിയിലും ചിത്രം റിലീസ് ചെയ്തിരുന്നു. ഇതിനു ശേഷവും സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന് വിമര്‍ശനങ്ങള്‍ വരുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഡയലോ​ഗിനെക്കുറിച്ച് മല്ലിക സുകുമാരന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞ ഒരു സംഭാഷണത്തെ കുറിച്ചാണ് മല്ലിക തുറന്നുപറഞ്ഞത്. നടി അക്രമിക്കപ്പെട്ട സമയത്ത് പൃഥ്വിരാജ് മാധ്യമങ്ങളോട് നടത്തിയ പ്രതികരണവുമായി സാമ്യമുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ നേരത്തേ പ്രേക്ഷകരില്‍ ഒരു വിഭാ​ഗം ചൂണ്ടിക്കാട്ടിയിരുന്നു. ചിത്രത്തിലെ ഡയലോ​ഗിന് പിന്നില്‍ എന്തെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് ‘ഉറപ്പല്ലേ. അത് ഒന്നുകൂടി ഓര്‍മ്മിപ്പിക്കുക എന്നതാണ് ലക്ഷ്യം’, എന്നാണ് മല്ലിക സുകുമാരന്‍റെ മറുപടി. ദി സ്റ്റോറിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭഭബയിലെ സംഭാഷണത്തെക്കുറിച്ചുള്ള മല്ലിക സുകുമാരന്‍റെ പ്രതികരണം.

Also Read:‘പൂർണിമയുടെ സുഹൃത്താണ് അതിജീവിത, എല്ലാ കാര്യങ്ങളും അറിയാം; ദിലീപല്ല കുറ്റക്കാരനെങ്കിൽ പിന്നെ ആര്?’ മല്ലിക സുകുമാരൻ

ചിത്രം വലിയ ​ഗുണമില്ലെന്നാണ് ആളുകൾ പറഞ്ഞതെന്നും ഓരോരുത്തര്‍ അവരുടെ അഭിപ്രായം പറയുന്നതാണ്. ഗണമുണ്ടോ ഇല്ലയോ, കാശ് കിട്ടിയോ എന്നതൊക്കെ അവരുടെ കാര്യമെന്നും മല്ലിക പറയുന്നു. പൃഥ്വിരാജ് പറഞ്ഞ ഒരു ഡയലോഗ് വെറുതെ ആവശ്യമില്ലാതെ ധ്യാന്‍ ശ്രീനിവാസനെക്കൊണ്ട് പറയിപ്പിക്കുന്നുണ്ട്. അത് പറയിപ്പിച്ചത് നിര്‍മ്മാതാവും സംവിധായകനും ആയിരിക്കുമെന്നും അത് ധ്യാന്‍ പറഞ്ഞുവെന്നാണ് മല്ലിക പറയുന്നത്.

ആരെങ്കിലും ഒരാള്‍ക്ക് വിവരം ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഈ ഡയലോഗ് പറയേണ്ട സാറേ എന്ന് പറയാമായിരുന്നു. എല്ലാവരും അവരുടെ സൗഹൃദത്തിന്‍റെ പുറത്ത് ഒത്തുകളിക്കുമ്പോള്‍ അവിടെ പൃഥ്വിരാജിന് എന്ത് പ്രസക്തി. പൃഥ്വിരാജിന് ഇതൊന്നും പ്രശ്നമല്ല. ധ്യാന്‍ പറ‍ഞ്ഞാലും നാളെ ഇതിലും വലിയ നടന്മാര്‍ പറഞ്ഞാലും താന്‍ കരുതുന്നത്, ഈ പറയുന്ന എല്ലാവരുടെയും പറച്ചിലും കാര്യങ്ങളും തിരുത്തേണ്ടിവരും. പറഞ്ഞത് അബദ്ധമായിപ്പോയെന്നും പറയേണ്ടിയിരുന്നില്ല എന്ന് തന്നെ വരുമെന്നാണ് മല്ലിക സുകുമാരന്‍ പറയുന്നത്.