Kantara Box Office: നാല് ദിവസത്തിൽ 300 കോടി; ബോക്സോഫീസിൽ റോക്കി ഭായെ മറികടന്ന് കാന്താരയുടെ അശ്വമേധം
Kantara Chapter 1 Box Office: നാല് ദിവസം കൊണ്ട് 300 കോടി കളക്ഷനിലെത്തി കാന്താര ചാപ്റ്റർ 1. കർണാടകയിലും ഹിന്ദി ബെൽറ്റിലുമടക്കം കാന്താര അശ്വമേധം തുടരുകയാണ്.

കാന്താര ചാപ്റ്റർ 1
ബോക്സോഫീസിൽ കുതിച്ച് കാന്താര ചാപ്റ്റർ വൺ. കേവലം നാല് ദിവസം കൊണ്ട് കാന്താര 300 കോടി രൂപയിലധികം നേടി. കർണാടകയിൽ നിന്ന് 79 കോടി രൂപ നേടിയ കാന്താര ഓപ്പണിംഗ് വീക്കെൻഡിൽ 73.5 കോടി രൂപ നേടിയ കെജിഎഫ് 2വിനെ മറികടന്നു. ഒക്ടോബർ രണ്ടിനാണ് കാന്താര തീയറ്ററുകളിലെത്തിയത്.
അഞ്ചാം ദിവസം 30.5 കോടി രൂപയുടെ നെറ്റ് കളക്ഷൻ നേടിയ കാന്താര ഇന്ത്യൻ ബോക്സോഫീസിൽ ആകെ നേടിയ കളക്ഷൻ 255.75 കോടി രൂപയായി. ഹിന്ദി ബെൽറ്റിലും സിനിമ മികച്ച കളക്ഷൻ നേടിയാണ് മുന്നേറുന്നത്. കർണാടകയിൽ ഇന്ന് തന്നെ സിനിമ നൂറ് കോടി ക്ലബിൽ നേടുമെന്നാണ് നിലവിലെ ട്രെൻഡ് സൂചിപ്പിക്കുന്നത്. ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ കന്നഡ സിനിമയാവും കാന്താര.
Also Read: Kantara Chapter 1 : വൻ അഭിപ്രായം; രാഷ്ട്രപതി ഭവനിൽ ”കാന്താര ചാപ്റ്റർ -1′-ന്റെ പ്രത്യേകപ്രദർശനം
‘ബാഹുബലി ദി കൺക്ലൂഷൻ’, ‘കെജിഎഫ് ചാപ്റ്റർ 2’, ‘കാന്താര’ എന്നീ സിനിമകളാണ് മുൻപ് ഈ നേട്ടം കുറിച്ചത്. നിലവിലെ ട്രെൻഡ് പരിഗണിച്ചാൽ കാന്താര കർണാടകയിൽ നിന്ന് 200 കോടി ക്ലബിലെത്താനുള്ള സാധ്യതയുമുണ്ട്.അങ്ങനെയെങ്കിൽ ഈ നേട്ടത്തിലെത്തുന്ന ആദ്യ കന്നഡ സിനിമയായി കാന്താര ചാപ്റ്റർ 1 മാറും. 183.6 കോടി രൂപ നേടിയ കാന്താരയാണ് കർണാടകയിൽ നിന്ന് ഏറ്റവും പണം വാരിയ സിനിമ.
ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തിയ സിനിമയാണ് ‘കാന്താര ചാപ്റ്റർ 1’. രുക്മിണി വസന്ത്, ജയറാം തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നു. അടുത്ത ഭാഗത്തേക്കുള്ള സൂചന നൽകിയാണ് സിനിമ അവസാനിക്കുന്നത്.