Kanye West and Bianca Censori: ഗ്രാമി വേദിയിൽ വസ്ത്രമുരിയാൻ ആവശ്യപ്പെട്ട് ഭർത്താവ്; പിന്നാലെ വിവാഹമോചനം; കോടികൾ ചോദിച്ച് മോഡല്‍
Kanye West and Bianca Censori Reportedly Splitting: സംഭവം നടന്ന് രണ്ടാഴ്ച കഴിയുമുൻപാണ് താരദമ്പതികളുടെ വേർപിരിയൽ വാർത്തകളും പുറത്തുവരുന്നത്. ഇതിനു പിന്നാലെ ജീവനാംശമായി അഞ്ച് മില്യൻ ഡോളർ ബിയാൻക ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിവരം വരുന്നുണ്ട്.

പൊതുവേദിയിൽ വച്ച് നഗ്നതാ പ്രദർശനം നടത്തി വിവാദത്തിലായ ഓസ്‌ട്രേലിയന്‍ മോഡല്‍ ബിയാന്‍ക സെന്‍സറിയും അമേരിക്കന്‍ റാപ്പര്‍ കാന്യേ വെസ്റ്റും വേര്‍പിരിയുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. 67-മാത് ഗ്രാമി പുരസ്കാര വേദിയിൽ വച്ചാണ് കാന്യെ വെസ്റ്റിന്റെ ആവശ്യപ്രകാരം ബിയാൻക വസ്ത്രമുരിഞ്ഞത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സംഭവം നടന്ന് രണ്ടാഴ്ച കഴിയുമുൻപാണ് താരദമ്പതികളുടെ വേർപിരിയൽ വാർത്തകളും പുറത്തുവരുന്നത്.
ഇതിനു പിന്നാലെ ജീവനാംശമായി അഞ്ച് മില്യൻ ഡോളർ ബിയാൻക ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിവരം വരുന്നുണ്ട്. ബിയാൻകയുടെ ജീവിതത്തെ പൂർണമായും നിയന്ത്രിച്ചിരുന്നത് കാന്യെ വെസ്റ്റ് ആയിരുന്നുവെന്നും ബിയാൻകയുടെ സോഷ്യൽ മീഡിയയും ഭക്ഷണക്രമവും ഉറക്കവും ഉൾപ്പെടെ സകലതും ഭർത്താവിന്റെ നിയന്ത്രണത്തിലാണെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അമിതമായ നിയന്ത്രണം ബിയാൻകയെ ആകെ തളർത്തിയെന്നും അടുത്തവൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഗ്രാമിയുലുണ്ടായ സംഭവം ഏറെ വിവാദമായതോടെ പ്രശസ്തിക്കു വേണ്ടി ചെയ്തതല്ലെന്നും അത് ആർട്ട് ആണെന്നുമായിരുന്നു കാന്യെ വെസ്റ്റിന്റെ പ്രതികരണം. സംഭവം വലിയ ചർച്ചയായതോടെ ഇന്റർനെറ്റിൽ ഏറ്റവുമധികം ആളുകൾ തിരഞ്ഞത് തന്റെ പങ്കാളിയുടെ പേരാണെന്നും കാന്യെ വെസ്റ്റ് പറഞ്ഞിരുന്നു. ഇതും ഏറെ വിവാദത്തിലായിരുന്നു.
ഫെബ്രുവരി 3ന് ലൊസാഞ്ചലസിലായിരുന്നു ഗ്രാമി പുരസ്കാര വേദിയിൽ വച്ചായിരുന്നു വിവാദപരമായ സംഭവം അരങ്ങേറിയത്. കറുപ്പ് വസ്ത്രം ധരിച്ചെത്തിയ കാന്യെ വെസ്റ്റിനോട് ബിയാൻക റെഡ്കാർപ്പറ്റിൽ വച്ച് വസ്ത്രം അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടു. പിന്നാലെ കാണികളെ അമ്പരപ്പിച്ചുകൊണ്ട് ബിയാൻക വസ്ത്രം അഴിച്ചുമാറ്റി പൂർണ നഗ്നയായി. എന്നാൽ ഇതിനകത്ത് ശരീരത്തോടു ചേർന്ന ന്യൂഡ് സ്കിൻ ടൈറ്റ് വസ്ത്രമാണ് ബിയാൻക ധരിച്ചത്. ഇതിന്റെ ചിത്രങ്ങൾ പ്രചരിച്ചതോടെ ബിയാൻകയ്ക്കെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നു.
മൂന്ന് വർഷം മുൻപാണ് കാന്യേ വെസ്റ്റും ബിയാങ്കയും വിവാഹിതരാകുന്നത്. സൂപ്പര്‍ മോഡല്‍ കിം കര്‍ദാഷിയാനായിരുന്നു കാന്യേ വെസ്റ്റിന്റെ മുന്‍ഭാര്യ.