AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Meera Vasudevan: പ്രായം പറഞ്ഞും മൂന്നാം വിവാഹമല്ലേന്ന് പറഞ്ഞും കളിയാക്കുന്നവര്‍ക്കുള്ള മറുപടി! മീര വാസുദേവനും വിപിനും ഹാപ്പി കപ്പിൾസ്

Meera Vasudevan and Vipin's Romantic Valentine's Day Pics: മീരയുടേത് മൂന്നാം വിവാഹമായത് കൊണ്ടും ഇരുവരുടെ പ്രായവ്യാത്യാസം ചൂണ്ടി കാണിച്ചുമൊക്കെ വ്യാപക വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നത്. എന്നാൽ വിവാഹത്തിന് ശേഷം സന്തുഷ്ടരായി ജീവിക്കുകയാണ് താരങ്ങള്‍.

Meera Vasudevan: പ്രായം പറഞ്ഞും മൂന്നാം വിവാഹമല്ലേന്ന് പറഞ്ഞും കളിയാക്കുന്നവര്‍ക്കുള്ള മറുപടി! മീര വാസുദേവനും വിപിനും ഹാപ്പി കപ്പിൾസ്
Meera Vasudevan
Sarika KP
Sarika KP | Published: 14 Feb 2025 | 06:08 PM

ഏറെ ആരാധകരുള്ള താരമാണ് നടി മീര വാസുദേവന്‍. കുടുംബവിളക്ക് സീരിയലിലെ സുമിത്രയായിട്ടാണ് ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് താരം തിരിച്ചെത്തിയത്. ഇരുകൈയ്യും നീട്ടിയാണ് മലയാളികൾ സുമിത്രയെ സ്വീകരിച്ചത്. എന്നാൽ താരത്തിന്റെ വിവാഹവിശേഷം പങ്കുവച്ചത് മുതൽ നിരവധി പേരാണ് താരത്തിനെ വിമർശിച്ചും പരിഹസിച്ചും രം​ഗത്ത് എത്തിയത്.

കഴിഞ്ഞ വർഷമാണ് മീരയുടെ വിവാഹം കഴിഞ്ഞത്. ഛായാഗ്രാഹകൻ വിപിൻ പുതിയങ്കമാണ് വരൻ. സീരിയൽ ലോക്കേഷനിൽ നിന്നാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് നല്ല സുഹൃത്തുക്കളായ ഇരുവരും രഹസ്യമായി വിവാഹിതരാകുകയായിരുന്നു. മീരയുടേത് മൂന്നാം വിവാഹമായത് കൊണ്ടും ഇരുവരുടെ പ്രായവ്യാത്യാസം ചൂണ്ടി കാണിച്ചുമൊക്കെ വ്യാപക വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നത്. എന്നാൽ വിവാഹത്തിന് ശേഷം സന്തുഷ്ടരായി ജീവിക്കുകയാണ് താരങ്ങള്‍.

Also Read:വാലന്റൈൻസ് ദിനത്തിൽ സർപ്രൈസ് പൊട്ടിച്ച് ജിഷിനും അമേയയും; വിവാഹം ഉടനുണ്ടോ എന്ന് ആരാധകർ

ഇപ്പോഴിതാ ഭര്‍ത്താവിനൊപ്പം സന്തോഷവതിയായ മീരയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭർത്താവ് വിപിൻ തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവച്ചത്. പരസ്പരം കെട്ടിപ്പിടിച്ച് അതീവ സന്തോഷത്തോടെ ഇരിക്കുന്ന മീരയെയും വിപിനെയുമാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ‘ഞങ്ങളുടെ ജീവിതവും സ്‌നേഹവും നിങ്ങളുടെ പുഞ്ചിരി പോലെ മനോഹരമാകും.’ എന്നാണ് ചിത്രങ്ങള്‍ക്ക് കൊടുത്തിരിക്കുന്ന ക്യാപ്ഷന്‍.

 

ബ്ലെസ്സി സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ ചിത്രം തന്മാത്രയിലൂടെയാണ് മീര വാസുദേവന്‍ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. മോഹന്‍ലാലിന്റെ ഭാര്യയായി ആണ് ചിത്രത്തിൽ മീര എത്തുന്നത്. ഇതിനു ശേഷം മറ്റ് ചിത്രങ്ങളിലും ഭാഗമായെങ്കിലും പ്രതീക്ഷിച്ചത് പോലുള്ള വിജയങ്ങളൊന്നും ലഭിച്ചില്ല. പിന്നെ കുറേ കാലം നടിയെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. ഇതിനു ശേഷം മറ്റ് ഭാഷകളിൽ അഭിനയിച്ച താരം വിവാഹിതയാവുകയുമൊക്കെ ചെയ്തു. ആദ്യ ബന്ധം വേര്‍പ്പെടുത്തി രണ്ടാമതും വിവാഹിതയായി. ആ ബന്ധത്തില്‍ മീരയ്ക്ക് ഒരു മകനും ജനിച്ചു. എന്നാല്‍ രണ്ടാമത്തെ വിവാഹവബന്ധവും അധിക നാൾ നീണ്ടുനിന്നില്ല. ഇതിന് ശേഷമാണ് വീണ്ടും മലയാളത്തിലേക്ക് തിരിച്ച് എത്തിയത്.