5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rose APT: ‘എപിടി’ക്ക് മുന്നില്‍ ഗങ്നം സ്റ്റൈലും പതറി; 12 വർഷത്തിന് ശേഷം സൈയുടെ ആ റെക്കോര്‍ഡ് തകർത്ത് റോസ്

Blackpink Rose APT Breaks Psy Gangnam Style Record: 2024 ഒക്ടോബറിൽ പുറത്തിറങ്ങിയ എപിടി, റോസിന്റെ ആദ്യ സോളോ ആൽബമായ 'റോസി'യിലെ ആദ്യ സിംഗിൾ ആണ്. അമേരിക്കൻ ഗായകൻ ബ്രൂണോ മാഴ്സിനൊപ്പം സഹകരിച്ചാണ് റോസ് ഈ ഗാനം പുറത്തിറക്കിയത്.

nandha-das
Nandha Das | Updated On: 14 Feb 2025 19:55 PM
കൊറിയൻ സംഗീത ബാൻഡായ ബ്ലാക്ക്പിങ്കിലെ റോസ് തന്റെ 'എപിടി' ഗാനത്തിലൂടെ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. അമേരിക്കൻ ഗായകൻ ബ്രൂണോ മാഴ്സിനൊപ്പം സഹകരിച്ചാണ് റോസ് ഈ ഗാനം പുറത്തിറക്കിയത്. ബിൽബോർഡ് ചാർട്ടുകളിൽ ആധിപത്യം സ്ഥാപിച്ച 'എപിടി' അമേരിക്കൻ ഗായിക മരിയ കാരി ഉൾപ്പടെയുള്ള പല വമ്പന്മാരെയും ഇതിനകം മറികടന്നു കഴിഞ്ഞു. (Image Credits: X)

1 / 5
കൊറിയയിലെ ഒരു പതിവനുസരിച്ച് സുഹൃത്തുക്കൾ ഒരുമിച്ച് മദ്യപിക്കുമ്പോൾ ചില ഗെയിമുകൾ കളിക്കാറുണ്ട്. അത്തരത്തിൽ ഒരു ഡ്രിങ്കിങ് ഗെയിമാണ് ആണ് 'എപിടി'. ഈ കളിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ഗാനമാണ് റോസിന്റെ 'എപിടി'. രസകരമായി ഈണം നൽകിയിട്ടുള്ള ഈ ഗാനം ലോകമെമ്പാടുമുള്ള സംഗീത പ്രേമികൾ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. (Image Credits: X)

2 / 5
കൊറിയബൂ റിപ്പോർട്ട് ചെയ്തതനുസരിച്ച് റോസും ബ്രൂണോ മാർസും ചേർന്ന് നിർമിച്ച ഈ ഗാനം iTunes ചാർട്ടിൽ 96 ദിവസം ഒന്നാം സ്ഥാനം നിലനിർത്തുന്ന ആദ്യ ഗാനമായി മാറി. 12 വർഷത്തിന് മുൻപ് പുറത്തിറങ്ങിയ സൈയുടെ സൂപ്പർ ഹിറ്റ് ഗാനമായ 'ഗങ്നം സ്റ്റൈലി'ന്റെ റെക്കോർഡ് മറികടന്നാണ് 'എപിടി' ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. (Image Credits: X)

3 / 5
2012 ജൂലൈയിൽ പുറത്തിറങ്ങിയ സൈയുടെ ഗങ്നം സ്റ്റൈൽ ഗാനം ആഗോളതലത്തിൽ തരംഗം സൃഷ്ടിച്ചിരുന്നു. 95 ദിവസമാണ് ഈ ഗാനം  iTunes ചാർട്ടിൽ ഒന്നാം സ്ഥാനം നിലനിർത്തിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ കെ-പോപ്പ് ഗാനം കൂടിയായിരുന്നു ഇത്. (Image Credits: X)

4 / 5
2024 ഒക്ടോബറിൽ പുറത്തിറങ്ങിയ എപിടി, റോസിന്റെ ആദ്യ സോളോ ആൽബമായ 'റോസി'യിലെ ആദ്യ സിംഗിൾ ആണ്. അതേസമയം, ഏറെ നാളായി ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ നിന്ന് ഇടവേള എടുത്ത് സോളോ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ബ്ലാക്ക്പിങ്ക് അംഗങ്ങൾ ഇപ്പോൾ മടങ്ങിവരവിന് ഒരുങ്ങുകയാണ്. 2025 പകുതിയോടെ ഗ്രൂപ്പ് വേൾഡ് ടൂർ ആരംഭിക്കും. (Image Credits: X)

5 / 5