നടന്‍ ധനുഷിന്റെ പിതാവാണെന്ന് അവകാശപ്പെട്ട കതിരേശന്‍ അന്തരിച്ചു

മധുര മേലൂര്‍ കോടതിയില്‍ ദമ്പതികള്‍ നല്‍കിയ ഹരജി ചെന്നൈ ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് താരം കേസില്‍ വിധി നേടിയത് എന്ന് ആരോപിച്ച് വീണ്ടും മധുരൈ ഹൈക്കോടതിയില്‍ ഹരജി നല്‍കുമെന്നും കതിരേശന്‍ പറഞ്ഞിരുന്നു

നടന്‍ ധനുഷിന്റെ പിതാവാണെന്ന് അവകാശപ്പെട്ട കതിരേശന്‍ അന്തരിച്ചു
Published: 

14 Apr 2024 14:04 PM

തമിഴ് ചലച്ചിത്ര താരം ധനുഷിന്റെ പിതാവാണെന്ന് അവകാശപ്പെട്ട കതിരേശന്‍ മരിച്ചു. കുറച്ചു കാലമായി ആരോഗ്യപ്രശ്‌നങ്ങളാല്‍ ആശുപത്രിയിലായിരുന്നു. മധുരെ രാജാജി ആശുപത്രിയില്‍ വെച്ച് 70ാം വയസിലാണ് അന്ത്യം.

കതിരേശനും ഭാര്യ മീനാക്ഷിയുമാണ് ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നത്. മധുരയിലെ മേലൂര്‍ മലംപട്ടി ഗ്രാമത്തിലാണ് കതിരേശനും മീനാക്ഷിയും താമസിച്ചിരുന്നത്. ധനുഷ് തങ്ങളുടെ മകനാണെന്നും 11 ാം ക്ലാസില്‍ പഠിക്കുമ്പോള്‍ വീട് വിട്ട് ഇറങ്ങി പോവുകയുമായിരുന്നെന്നാണ് ഇരുവരും അവകാശപ്പെട്ടത്.

വിഷയത്തില്‍ ഇരുവരും നീണ്ട നിയമപോരാട്ടം നടത്തുകയും ചെയ്തിരുന്നു. ധനുഷ് മകനാണെന്ന് തെളിയിക്കാനുള്ള കേസ് നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് കതിരേശന്റെ അന്ത്യം. ധനുഷിനോട് പ്രതിമാസം 65,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഇരുവരും ആവശ്യപ്പെട്ടിരുന്നത്. ഈ ആരോപണത്തിനെതിരെ ധനുഷ് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

മധുര മേലൂര്‍ കോടതിയില്‍ ദമ്പതികള്‍ നല്‍കിയ ഹരജി ചെന്നൈ ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് താരം കേസില്‍ വിധി നേടിയത് എന്ന് ആരോപിച്ച് വീണ്ടും മധുരൈ ഹൈക്കോടതിയില്‍ ഹരജി നല്‍കുമെന്നും കതിരേശന്‍ പറഞ്ഞിരുന്നു.

എന്നാല്‍ കേസില്‍ മാര്‍ച്ച് 14ന് ഹൈക്കോടതി വിധി പറഞ്ഞു. ഹരജിക്കാരന്‍ ഗൂഢലക്ഷ്യത്തോടെയാണ് ഈ ഹരജി സമര്‍പ്പിച്ചതെന്നും ആരോപണങ്ങള്‍ തെളിയിക്കാന്‍ കൃത്യമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടെന്നുമാണ് വിധിയില്‍ പറഞ്ഞത്.

എന്നാല്‍ തങ്ങളുടെ ആരോപണത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും മേല്‍കോടതിയെ സമീപിക്കുമെന്നും കതിരേശനും മീനാക്ഷിയും പറഞ്ഞതിന് പിന്നാലെയാണ് കതിരേശന്റെ മരണം.

Related Stories
Dominic And The Ladies Purse OTT : അവസാനം മമ്മൂട്ടിയുടെ ഡൊമിനിക് ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു
Kaakum Vadivel Song: ട്രെൻഡ് സെറ്ററായി ‘കാക്കും വടിവേൽ’; മുരുക ഭക്തിക്ക് ഹൈ-എനർജി റാപ്പ് രൂപം
Actress Assault Case: ദിലീപിനെ ഫോക്കസ് ചെയ്ത് വിധി വന്നില്ലെന്നുള്ളതാണ്, കാവ്യയെ ഇഷ്ടം! പ്രിയങ്ക അനൂപ്
Summer in Bethlehem: ഒടുവിൽ നിരഞ്ജൻ എത്തുന്നു, ആശംസകളുമായി ലാലേട്ടൻ, സമ്മർ ഇൻ ബദ്ലഹേം റീ-റിലീസ് തിയതി പ്രഖ്യാപിച്ചു
Actress Assault Case: അതിനായി താനും കാത്തിരിക്കുന്നു; നടിയെ ആക്രമിച്ച് കേസിലെ വിധിയിൽ പ്രതികരിച്ച് ടൊവിനോ തോമസ്
Joy Mathew: എന്റെ ആ​ഗ്രഹം മറ്റൊന്ന്! ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് പലരും ആ​ഗ്രഹിച്ചിരുന്നു; ജോയ് മാത്യു
പാചകം ചെയ്യേണ്ടത് കിഴക്ക് ദിശ നോക്കിയോ?
വയറിന് അസ്വസ്ഥത ഉള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
കാപ്പിയോ ചായയോ? ഏതാണ്​ നല്ലത്
ശരീരം മെലിഞ്ഞുപോയോ? ഈ പഴം കഴിച്ചാല്‍ മതി
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി
സ്കൂട്ടറിൻ്റെ ബാക്കിൽ സുഖ യാത്ര
ചരിത്ര വിജയമെന്ന് മുഖ്യമന്ത്രി
രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് തുടക്കം