AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kattalan Movie: കാട്ടാളൻ്റെ ആനക്കൊമ്പ് അപ്ഡേറ്റ്; പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു

Kattalan Movie Updates: അന്യഭാഷ ചിത്രങ്ങളുടെ പോലെ തന്നെ സാങ്കേതി മികവിലും, പ്രൊഡക്ഷൻ ക്വാളിറ്റിയിലും വലിയ മാറ്റം കൊണ്ടുവരാൻ കൂടിയുള്ള ശ്രമാണ് ക്യൂബ്സ് എന്‍റർടെയ്ൻമെൻ്റ്സിനുള്ളത്.

Kattalan Movie: കാട്ടാളൻ്റെ  ആനക്കൊമ്പ് അപ്ഡേറ്റ്;  പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു
Kattalan MovieImage Credit source: TV9 Network
arun-nair
Arun Nair | Published: 02 May 2025 09:02 AM

ആൻ്റണി പെപ്പെ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം കാട്ടാളൻ്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. കൊത്തു പണി ചെയ്ത ഒരു ആനക്കൊമ്പിൻ്റെ പോസ്റ്റർ പങ്കുവെച്ചാണ് ചിത്രവുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റ് നിർമ്മാതാക്കളായ ക്യൂബ്സ് എന്‍റർടെയ്ൻമെൻ്റ്സ് പുറത്തു വിട്ടത്. നേരത്തെ തീയുടെ മുൻപിൽ പെപ്പെ നിൽക്കുന്നൊരു ചിത്രവും കാട്ടാളൻ്റേതായി പുറത്തു വന്നിരുന്നു. നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് മാർക്കോയിലൂടെ പ്രസിദ്ധനായ ഷെരീഫ് മുഹമ്മദാണ്.

ആനക്കൊമ്പും, പുലിപ്പല്ലും അടക്കം ചർച്ചയായിരിക്കുന്ന സമയത്താണ് പുതിയ അപ്ഡേറ്റുമായി നിർമ്മാതാക്കൾ എത്തുന്നത്. മാർക്കോയുടെ വൻ വിജയത്തിന് ശേഷം ഷെരീഫ് മുഹമ്മദിൻ്റെ രണ്ടാമത്തെ ചിത്രം കൂടിയാണിത്. അന്യഭാഷ ചിത്രങ്ങളുടെ പോലെ തന്നെ സാങ്കേതി മികവിലും, പ്രൊഡക്ഷൻ ക്വാളിറ്റിയിലും വലിയ മാറ്റം കൊണ്ടുവരാൻ കൂടിയുള്ള ശ്രമാണ് ക്യൂബ്സ് എന്‍റർടെയ്ൻമെൻ്റ്സിനുള്ളത്.

നിലവിൽ ചിത്രത്തിൻ്റേതായി മറ്റ് വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. പ്രഗത്ഭരായ സാങ്കേതികി വിദഗ്ധരുടെ വലിയൊരു നിര തന്നെ ചിത്രത്തിനായി ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ട്. ചിത്രത്തിൻ്റെ അടുത്ത് അപ്ഡേറ്റും താമസിക്കാതെ പ്രതീക്ഷിക്കാം. ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.